പെരുന്നാൾ സമ്മാനം [നൗഫു] 3744

 

“എപ്പോഴാ നമ്മൾ ഫറൂക്ക് പോകുന്നെ…”

 

അവൾ വീണ്ടും ചോദിച്ചു..

 

“എന്തിനാ ഫറൂക്ക് പോകുന്നെ.. നമുക്ക് ചാലിയത് നിന്നും എടുത്താൽ പോരെ…”

 

ഞാൻ അവളോട്‌ ചോദിച്ചു..

 

“ഈ.. എനിക്ക് ഫറൂക്ക് പോണം.. അവിടെ കുറെ ഉടുപ്പ് ഉണ്ടാവില്ലേ…”

 

ഫറൂഖ് വഴി പോകുമ്പോൾ അവൾ കുറെ ടെക്സ്റ്റയിൽ ഷോപ്പ് കാണാറുണ്ട്.. അതാകും അവിടെ തന്നെ പോകണമെന്ന് നിർബന്ധം..

 

“നാളെ പോകാം…”

 

അവളെ സമാധാനിപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു…

 

“അയ്യേ.. അയ്‌ന് നാളെ പെരുന്നാൾ അല്ലെ..

 

പെരുന്നാൾ കഴിഞ്ഞിട്ടാണോ പെരുന്നാൾ ഉടുപ്പ് എടുക്കുക..

 

ഈ ഉപ്പിച്ചിക് ഒന്നും അറിയില്ല…”

 

അവൾ അവളുടെ കിന്നരി പല്ല് കാണിച്ചു കൊണ്ട് കളിയായി ആയിരുന്നു പറഞ്ഞത്…

 

അവളെ നോക്കി ഞാനും ചിരിച്ചു.. ഉള്ള് നീറി പുകയുന്ന ചിരി…

 

+++

 

1 Comment

  1. നിധീഷ്

    ♥️♥️♥️♥️♥️

Comments are closed.