പെയ്തൊഴിയാതെ ഭാഗം-2 (മാലാഖയുടെ കാമുകൻ ) 1472

View post on imgur.com

ഹേയ് ഓൾ.. വളരെ ചെറിയ ഒരു പാർട്ട് ആണ് ഇത്.. ഇന്ന് അൽപ സമയം കിട്ടിയപ്പോൾ എഴുതിയതാണ്.. അടുത്ത ഭാഗം ഇതിന്റെ അവസാനം ആയിരിക്കും..
പണ്ട് വായിച്ചു മറന്ന കഥയിലെ ഒരു ഭാഗം എന്ന് മനപ്പൂർവം വെച്ചതാണ്.. ആരൊക്കെ മനസിലാക്കും എന്ന് നോക്കാലോ എന്ന് കരുതി..
സന്തോഷിപ്പിച്ചുകൊണ്ട് ചിലർ ആ കഥയെ ഓർമിച്ചു.. ഒരു കൊച്ചു ഭാഗം മാത്രം ഉൾപെടുത്തിയപ്പോൾ ആ കഥാകാരനെ ഓർക്കണമെങ്കിൽ ആളുടെ പേര് എംടി എന്ന് തന്നെ ആയിരിക്കുമല്ലോ! ലെജൻഡ് ❤️❤️

വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം.. സ്നേഹത്തോടെ..

***

പേടിയോടേ ഞാൻ തിരിഞ്ഞു കുളപ്പടവ് കയറാൻ തുടങ്ങി… പരിഭ്രമം… ഞാൻ അവളെ കൊന്നു എന്നെനിക്ക് തോന്നി.. അവൾ മരിച്ചാൽ… അല്ല.. അവളെ കൊല്ലണം എന്ന് ചിന്തിച്ചത് ഞാൻ അല്ലെ?

ഇല്ല.. പാടില്ല… അങ്ങനെ ഒന്നും പാടില്ല..

അത് ചിന്തിച്ചു തീർന്നതും ഞാൻ ഓടിച്ചെന്നു പടവിൽ കാലുകൾ കുത്തി ഉയരത്തിൽ ചാടി വെള്ളത്തിലേക്ക് ഊളിയിട്ടു..

സെക്കൻഡിൽ ഒരു മാത്രയിലാണ് ഞാൻ അടിയിൽ എത്തിയത്.. വേഗം കൈകൾ വീശി നോക്കി.. കണ്ടു.. അടിയിൽ വെളുത്ത ഫ്രോക്…

കൈ ഇട്ടു അടിക്കാൻ ശ്രമിക്കുന്ന പെണ്ണ്.. വാ തുറന്നു വെള്ളം കുടിക്കുന്നുണ്ട് അവൾ..

ഞാൻ അവളുടെ മുൻപിൽ എത്തിയതും അവളെന്നെ പിടിച്ചു താഴ്ത്താൻ നോക്കി.. നിന്നുകൊടുക്കാൻ പാടില്ല..
ഞാൻ അവളുടെ കയ്യിൽ പിടിച്ചു.. അവളെ തിരിച്ചശേഷം അവളുടെ മുടിക്കെട്ടിൽ പിടുത്തമിട്ടു… തിക്കുള്ള മുടിയാണ്…

വേഗം വലിച്ചു മുകളിലേക്ക് കാലുകൾ കൊണ്ട് ആഞ്ഞു തുഴഞ്ഞു… എന്തോ ഭാഗ്യത്തിന് അവളുടെ കാലുകളിൽ ആമ്പൽ കുടുങ്ങിയില്ല..

ശ്രമപെട്ട്‌ ഞാൻ അവളെ വലിച്ചു വശത്തേക്ക് തള്ളി കയറ്റി.. ഏറ്റവും താഴത്തെ പടവിൽ കിടത്തി.. അവളുടെ വയർ നന്നായി വീർത്തിരിക്കുന്നു.. വെള്ളം കുടിച്ചിട്ടുണ്ട്.. ഇവൾ മരിച്ചോ? ഞാൻ അവളുടെ ഡ്രസ്സ് പിടിച്ചു നേരെ ഇട്ടു… അവളുടെ മുഖത്തേക്ക് നോക്കി..

എന്റെ സംശയത്തിന്റെ മറുപടി ആയിട്ടാകാം.. അവൾ എടുത്തടിച്ചതുപോലെ വെള്ളം ശർദ്ധിച്ചു… ഞാൻ അവളുടെ തല ചെരിച്ചുവച്ചു വയറ്റിൽ മെല്ലെ അമർത്തി.. അതോടെ കൂടുതൽ വെള്ളം പുറത്തേക്ക് വന്നു… അല്പസമയം കൊണ്ട് അവൾ കുടിച്ച വെള്ളം ഒക്കെ ഛർദിച്ചു..

അവൾ മെല്ലെ കണ്ണുതുറന്നു എന്നെയൊന്ന് നോക്കി… ശ്വാസം ആഞ്ഞു വലിച്ചുകൊണ്ടു അവൾ അവിടെ കിടന്നു.. ഞാൻ മെല്ലെ അവളുടെ മുടി ഒതുക്കിവച്ചു..

ഇതൊക്കെ അവൾ അച്ഛനോട് പറയുകയും ഇന്ന് അച്ഛൻ എന്നെ തല്ലിക്കൊല്ലും എന്ന് എനിക്ക് ഉറപ്പാണ്.. ഞാൻ മെല്ലെ ഒരു പടവിൽ ഇരുന്നു.. എനിക്ക് പേടി തോന്നി…

145 Comments

  1. ഇപ്പോഴാ കണ്ടത്.വായിച്ചു ബോധിച്ചു ?
    ❤️❤️

    അവിടെനിന്ന് കഥകള്‍ പിൻവലിച്ചതിൽ വിഷമമുണ്ട്

  2. Super…athe kadhakal pdf ayi kittukayanenkil orupadu santhoshamakumayirunnu. Munbulla kadhakalum..niyokavum..athe niyokam3 vikikaruthe..kure aakamshayode kathirikane..kk yilum ivideyumayi ulla cheattante alla kadhakalum vayichittund..pdf tharane pls..cheattane aasadhya talent aanuto..othiti snehathode..prethikshayode

  3. Mk ennu parayumboo ariyam eppalum .. oru masterpiece kittum .. as usual ❤️

  4. പറയാൻ വാക്കുകളില്ല ഒത്തിരി ഇഷ്ടായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേപൂര്വ്വം ആരാധകൻ❤️

  5. സൂപ്പർ. നിങ്ങളുടെ കഥയിലെ നായകന്മാരെ കാണുമ്പോൾ അസൂയ തോന്നുന്നു. ചിലപ്പോഴൊക്കെ അവർ ഞാനായിരുനെങ്കിൽ എന്ന് ആഗ്രഹിച്ചു പോകും. ആ ഒരു റേഞ്ച് ഉണ്ട് നായകന്മാർ. ഇവിടെ പുള്ളിക്ക് ശരിക്കും എന്താണ് സംഭവിച്ചത്. മുൻപത്തെ പാർട്ട്‌ വായിച്ചപ്പോൾ ആൾക്ക് കുടുംബക്കാരോട് മാത്രമല്ല ആ നാട്ടുകാരോട് തന്നെ ദേഷ്യമുള്ളപോലെ തോന്നി. ഇനി അത് തോന്നൽ മാത്രമാവോ ?. എന്തായാലും ആ ഭാഗം ഇനി വരും പാർട്ടിൽ വായിക്കുമ്പോൾ അസ്വസ്ഥത തോന്നുമെന്ന് ഉറപ്പ്.

    പിന്നെ ശ്രദ്ധിച്ച മറ്റൊരു കാര്യം അമ്മ കഥാപാത്രങ്ങളാണ്. പലപ്പോഴും മകനെ വേണ്ട പോലെ പരിഗണിക്കാത്ത അല്ലെങ്കിൽ തെറ്റുദ്ധാരണയുടെ പേരിൽ തള്ളിപ്പറയുന്ന അമ്മമാർ. ഇത് വായിച്ചിടത്തോളം പ്രശ്നം തെറ്റുദ്ധാരണയാണെന്ന് തോന്നുന്നു.

    കൂടുതൽ എന്തൊക്കെയോ പറയണമെന്നുണ്ട്. പക്ഷെ വാക്കുകൾ അത്രയ്ക്ക് കിട്ടുന്നില്ല. വീണ്ടും ഇവിടെയെത്തിയതിൽ സന്തോഷം

  6. അപ്പൂട്ടൻ❤??

    M k ഒന്നും മനസിലാകുന്നില്ല…. കാത്തിരിക്കുന്നു….♥♥♥♥

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ഏട്ടാ സുഗമല്ലെ ??

    exam okke anne ?

    full busy aa eppozha 2 part koodi orumiche vayiche ?

    adipowli kadha ?

  8. ചെമ്പരത്തി

    പ്രിയ mk എത്ര മിസ് ചെയ്‌തെന്നറിയാമോ നിങ്ങളെ…???????????

  9. ചേട്ടാ…kkയിൽ പഴയ കഥകൾ ഒന്നും കിട്ടുന്നില്ലല്ലോ എന്തു പറ്റി ഒരു മറുപടി തരുമോ?

  10. ശങ്കുമോൻ

    വായിച്ചിട്ടില്ല വായിക്കാം കാമു ❤️

  11. കള്ളൻ പവിത്രൻ

    നിയോഗം അടുത്ത പാര്ടിണ് വേണ്ടി kk യിൽ കാത്തിരുന്നു മടുത്തു..എന്നാൽ എല്ലാം ഒന്നു കൂടെ വീണ്ടും വായിക്കാം എന്നു വച്ചപ്പോൾ ദേ കിടക്കുന്നു ശൂന്യത….ഇവിടെ ആണേൽ പഴയ പാർട് മാത്രമേ ഉള്ളു..ഞങ്ങടെ അവസ്ഥ ഒന്നു മനസിലാക്കികൂടെ

  12. MRIDUL K APPUKKUTTAN

    ചേട്ട സൂപ്പർ കഥ
    ???????
    മാളു ആയിട്ടുള്ള പ്രശ്നം എന്താണ് അറിയാൻ കാത്തിരിക്കുന്നു

    പിന്നെ അപ്പുറത്ത് സീതയെ തേടി എന്ന കഥ രണ്ട് പാർട്ട് വായിച്ച് കഴിഞ്ഞപ്പോൾ ആണ് എനിക്ക് 5th SEM exam time table വന്നത് അതുകൊണ്ട് മുഴുവനും വായിക്കാൻ പറ്റിയില്ല പരിക്ഷ കഴിഞ്ഞപ്പോൾേ ചേട്ടന്റെ ഒരു കഥയും ഇല്ല

  13. ഒരുപാട് ഇഷ്ടയി

  14. ഏട്ടാ കഥ ഒന്നും വായിച്ചിട്ടില്ല സമയം ഇല്ലത്തോണ്ടാ എക്സാം വരുവാണ് അതിനിടയിൽ കിട്ടുന്ന ഗ്യാപ്പിൽ ഞാൻ എന്തെങ്കിലും കുത്തി കുറിച്ച് ഇവിടെ അയക്കും ഏട്ടനും തിരക്കിൽ ആണെന്ന് അറിഞ്ഞു നിയോഗക്കെ വായിക്കാൻ ഇണ്ട് സമയം കിട്ടുമ്പോ വായിക്കണ്ട് ഏട്ടാ
    സ്നേഹത്തോടെ റിവാന?

  15. Story vaayichu neerathe comment ittirunnu..oru kaaryam parayaan vannathanu…arudhathi enna story evide uplode cheyumo..requst aanu..

    1. ഉറപ്പായും ഇടാം.. ❤️ ഒരു എക്സാം ഉണ്ട്.. അതൊന്നു കഴിഞ്ഞാൽ..

      1. thanks cheetto…

  16. രാവണാസുരൻ(rahul)

    ആശാനെ ?????

    1. രാഹുൽ ❤️? ആശാൻ ആശാൻ. സലിംകുമാർ.jpeg ?

  17. കാളിദാസൻ

    അരെ… വാ., ❤️❤️❤️

  18. ♕︎ ꪜ??ꪊ? ♕︎

    Typical Mk touch…….

    Loved it❤❤❤❤❤❤

    Eagerly waiting for the next part…………

    1. ഒത്തിരി സ്നേഹം ട്ടോ.. ❤️❤️?

  19. ഇഷ്ട്ടായി കാമുക ???

    1. നൗഫു ബ്രോ.. ഒത്തിരി സന്തോഷം ട്ടോ ?❤️

  20. അഗ്നിദേവ്

    മോനെ MK നിൻ്റെ കഥ എപ്പോഴും ഹൃദയത്തില് ആണ് തട്ടുന്നത്.അതുകൊണ്ട് നിൻ്റെ കഥ വായിക്കാൻ തന്നെ ഒരു ആവേശം ആണ്. അടുത്ത പാർട്ട് വേഗം താ കാത്തിരിക്കുന്നു ബ്രോ.????????????????????

    1. ഒത്തിരി സ്നേഹം ഉണ്ട്ട്ടൊ… പറയാൻ വാക്കുകൾ ഇല്ല.. എത്രയും വേഗം തന്നെ എത്തിക്കാം
      സ്നേഹത്തോടെ ❤️❤️

  21. Thalararuth raman kutty thalararuth…

    1. തളർന്നാൽ പോയില്ലേ ❤️

  22. Dear mk
    ശരിക്കും ഉള്ളിൽ തട്ടിയുള്ള ഒര് ഫീൽ ആണ് എനിക്ക് ഈ കഥ സമ്മാനിക്കുന്നത്.
    കാരണം ഇതിലെ ചിലകാര്യങ്ങൾ മാറ്റി കുറച്ചു വേറെ ചേർത്താൽ എനിക്ക് വേണ്ടപ്പെട്ടാ ഒരാളുടെ കഥപോലെ ഫീൽ ചെയ്തു.
    അവളുടെ കഥ കേട്ട് ഒരുപാട് കരഞ്ഞിട്ടുണ്ട്.

    ചിലസമയങ്ങളിൽ ചിലത് നമ്മളെകൊണ്ട് ഓരോന്ന് ചെയ്യിപ്പിക്കും അറിഞ്ഞുകൊണ്ടായിരിക്കില്ല പക്ഷെ അതിന്റെ ഫലം ചിലപ്പോളൊക്കെ നമ്മൾ തന്നെ ഉരുകിത്തീർക്കേണ്ടി വരും….

    കുറേ മുമ്പ് താങ്കളുടെ കഥ മറ്റൊരാളിൽ നിന്ന് കേട്ട അറിവ് മാത്രേ ഒള്ളു ശരിക്കും ഇന്നാണ് വായിക്കുന്നത് ശരിക്കും നല്ല രസമായിരുന്നു….
    അടുത്ത ഭാഗം വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു ❤

    1. ജിയ.. ശരിയാണ്.. ചിലരുടെ ജീവിതം സങ്കടങ്ങൾ മാത്രം ആയിരിക്കും.. കേട്ടാൽ കരഞ്ഞുപോകും.. പക്ഷെ എന്ത് ചെയ്യാൻ ആണ്.. അനുഭവിക്കേണ്ടത് ആയിരിക്കും..
      ഇഷ്ടപെട്ടതിൽ ഒത്തിരി സന്തോഷം ഉണ്ട്ട്ടോ.. വീണ്ടും കാണാം ❤️

  23. adipoli…kidu…nalloru flash backinu waiting…..

      1. ❤️???
        Thanks ❣️
        Oru reply kityiyallao……..
        With Love ?

Comments are closed.