“പെണ്ണ് ”
****
“അച്ഛാ പ്ലീസ്.. കാലു പിടിക്കാം.. എനിക്കിപ്പോൾ കല്യാണം വേണ്ടച്ഛ.. എനിക്ക് പഠിക്കണം പ്ലീസ്..? നല്ല മാർക്ക് ഉണ്ട് അച്ഛാ..”
അമ്മു കരഞ്ഞുകൊണ്ട് ജയനോട് കൈ കൂപ്പി കെഞ്ചി പറഞ്ഞു..
“കയറി പോടീ അകത്തേക്ക്.. നിന്നെ വളർത്തിയത് ഞാൻ ആണ്.. എന്ത് ചെയ്യണം എപ്പോൾ ചെയ്യണം എന്ന് എന്നോട് എഴുന്നള്ളിക്കണ്ട.. പോടീ…”
അയാൾ ദേഷ്യം കൊണ്ട് വിറച്ചു കൈ ഓങ്ങി.
“അച്ഛാ.. ഞാൻ കാലു പിടിക്കാം..”
അവൾ മുൻപോട്ട് ആഞ്ഞതും പടക്കം പൊട്ടും പോലെ അയാൾ അവളുടെ കവിളിൽ ആഞ്ഞടിച്ചു.. ആ പാവം പെണ്ണ് നിലത്തേക്ക് വീണുപോയി..
നിലത്തു കിടന്ന് അവൾ ഏങ്ങി കരഞ്ഞപ്പോൾ അയാൾക്ക് മകളോട് ഒരു അലിവും തോന്നിയില്ല.. വന്ന സൗഭാഗ്യം തട്ടി തെറിപ്പിക്കുന്ന മകളോട് അയാൾക്ക് ദേഷ്യമാണ് തോന്നിയത്..
അമ്മ രാഗിണി അവളെ എഴുന്നേൽപ്പിച്ചു അകത്തേക്ക് കൊണ്ടുപോയി.. റൂമിൽ ഇരുത്തി.
“മോളെ നിന്റെ നല്ലതിന് വേണ്ടിയല്ലേ അച്ഛൻ ഈ പറയുന്നത്? അവര് വലിയ വീട്ടുകാർ ആണ്. നിന്നെ കണ്ടു ഇഷ്ടപെട്ടത് തന്നെ മഹാഭാഗ്യം.. ചെക്കൻ ഇൻകം ടാക്സിൽ ആണ് ജോലി. പിന്നെ നിനക്ക് എന്തിനാ മോളെ പഠിപ്പും ജോലിയും? അവൻ നിന്നെ പൊന്നു പോലെ നോക്കും..”
രാഗിണി കൂടെ അത് പറഞ്ഞപ്പോൾ അവൾ തകർന്നുപോയി.. പഠിക്കണം എന്ന ആഗ്രഹം, സ്വന്തം ജോലി എന്ന ആഗ്രഹം , ഇഷ്ടപ്പെട്ടു വിവാഹം കഴിക്കുന്നത് എന്ന ആഗ്രഹം.. എല്ലാം കത്തി ചാമ്പലാകുന്നത് അവൾ അറിഞ്ഞു..
അങ്ങനെ അധികം വൈകാതെ തന്നെ അവളുടെ എതിർപ്പുകൾ ഒന്നും വകവെക്കാതെ സജീവ് അവളെ താലി കെട്ടി..
ആർഭാടമായി നടത്തിയ വിവാഹം.. ആളുകൾ പെണ്ണിന്റെ ഭാഗ്യം ആണെന്ന് പറഞ്ഞപ്പോൾ ജയനും ഭാര്യ രാഗിണിയും തല പൊക്കി പിടിച്ചു അഭിമാനത്തോടെ നിന്നു..
19ആം വയസിൽ അവൾക്ക് വീടിന്റെ പടി ഇറങ്ങേണ്ടി വന്നു. അവൾ കരഞ്ഞില്ല..
“എല്ലാം നിന്റെ നല്ലതിനാണ് മോളെ.. അത് നിനക്ക് മനസിലാകും.. നിന്റെ അനിയത്തിയെ കൂടെ പറഞ്ഞു വിട്ടാൽ മാത്രമേ അച്ഛന് സമാധാനം ആകുകയുള്ളു..”
ജയൻ ഇറങ്ങാൻ നേരം അവളോട് അത് പറഞ്ഞപ്പോൾ അവൾക്ക് പുച്ഛമാണ് തോന്നിയത്..
വലിയൊരു വീട് ആയിരുന്നു സജീവിന്റെ..
ആദ്യ രാത്രി കഴിഞ്ഞു അവൾ എഴുന്നേറ്റ് കുളിച്ചു അടുക്കളയിലേക്ക് ചെന്നു..
ആദ്യമൊക്കെ നല്ലതുപോലെ ആയിരുന്നു..
എന്നാൽ അവൾക്ക് വീണ്ടും പഠിക്കണം എന്ന് പറഞ്ഞപ്പോൾ സജീവ് തമാശ കേട്ടതുപോലെ അലറി ചിരിച്ചു. ഒപ്പം അയാളുടെ അമ്മയും അത് കേട്ട് ചിരിച്ചു..
“പഠിക്കുന്നു.. എന്നിട്ട് കളക്ടർ ആകാൻ ആണോ? നീ പോയ് വീട് മൊത്തം ഒന്ന് അടിച്ചു വാരി തുടച്ചു വൃത്തിയാക്ക്..”
ആ സ്വപ്നവും തകരുന്നത് അവൾ അറിഞ്ഞു.. അയാളുടെ ചേട്ടന്റെ ഭാര്യ ബാങ്കിൽ ജോലിക്കാരി ആയിരുന്നു. അവൾ ആ വീട്ടിൽ ഒരു പണിയും ചെയ്യില്ല.
ബ്രോ…
നല്ലെഴുത്ത്….
ഉള്ളിൽ ഒരു വിങ്ങൽ ഉണ്ടാക്കി…
‘എല്ലാം സഹിച്ചു ജീവിക്കണം’ എന്ന് ആവർത്തിച്ചു പറയുന്ന വീട്ടുകാർ തന്നെ വെള്ളത്തുണിയിൽ പൊതിഞ്ഞു കൊണ്ടു വരുമ്പോൾ ‘ഒരു വാക്ക് ഞങ്ങളോട് പറഞ്ഞൂടായിരുന്നോ എന്തിന് ആത്മഹത്യ ചെയ്തു’ എന്ന് ചോദിച്ചു കരയും.. എന്തൊരു വിരോധാഭാസം…!
എന്റെ ഒരു സുഹൃത്തിനും സമാന അനുഭവം ഉണ്ടായിട്ടുണ്ട്… അവളുടെ പതിനെട്ടു വയസിൽ ജാതകം എന്ന് പറഞ്ഞു കെട്ടിച്ചതാണ്.. അതും keam exam ൽ (അന്ന് keam ആയിരുന്നു) 100 something റാങ്ക് ഉണ്ടായിരുന്ന അവസരത്തിൽ…
ചെക്കന്റെ അമ്മയ്ക്ക് പഠിക്കാൻ വിടാൻ താല്പര്യം ഇല്ല.. അതോടെ പഠിപ്പും നിന്നു… ചെക്കൻ ഗൾഫിലും പോയി…
പിന്നീട് പറഞ്ഞു പറഞ്ഞു കുറെ നാളുകൾക്ക് ശേഷം അവളെ ബികോം ന് പറഞ്ഞു വിട്ടു… അമ്മായിഅമ്മ കോളേജിലും ബസ് സ്റ്റോപ്പിലും ഒക്കെ വന്നു നിന്ന് അവൾ പഠിക്കാൻ പോകുന്നത് ആണുങ്ങളെ വശീകരിക്കാൻ ആണെന്ന് കൂടി വിളിച്ചു കൂവിയതോടെ ആ പഠിപ്പും നിന്നു…
വീട്ടിൽ അവളെ കൊണ്ട് മുഴുവൻ ജോലിയും എടുപ്പിക്കും ഭക്ഷണം നേരാ വണ്ണം കൊടുക്കില്ല… കഞ്ഞി വെള്ളത്തിൽ വറ്റ് ഇട്ടാണ് അവൾക്ക് കഴിക്കാൻ കൊടുത്തിരുന്നത്.. ഒടുവിൽ അത്യാവശ്യം ശരീരഭാരം ഉണ്ടായിരുന്നവൾ 30+ kg ആയി ചുരുങ്ങി.. ആ സമയം ഇവളുടെ ഭർത്താവ് ഉദ്യോഗസ്ഥനും മാതാപിതാക്കളും ഉറങ്ങുകയാണോ എന്നത് സംശയം…
അത് കഴിഞ്ഞു അവൾ വെയിൻ കട്ട് ചെയ്തു.. പക്ഷെ രക്ഷപ്പെട്ടു.. അതോടെ അവളുടെ വീട്ടുകാർ തിരിച്ചു വിളിച്ചു കൊണ്ട് പോയി (ഭാഗ്യം ) ഭർത്താവ് ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്നു.. പിന്നീട് ഇപ്പോൾ ബോധോദയം ഉണ്ടായിട്ട് ഇരുവരും മാറി താമസിക്കുന്നു…
ഇത് പോലെ എത്രയെത്ര ജീവിതങ്ങൾ…
Hood man superbbb
???
Mk നല്ലൊരു മെസ്സേജ് ആയിരുന്നു
??❤️
Pakshe ithokke eathokke reetheel paranalum chelorkonnum manasilavoolaa…
Great message MK??
ഒരു തിരിച്ചറിവ് നമ്മുടെ നാട്ടിലെ പല മാതാപിതാക്കൾക്കും ഉണ്ടായിരുന്നെങ്കിൽ……
Superb!!!!
Arkengilunm ithokke vaychittengilum bodhodhayamundakatte.!!!!!
Hats off!!!!
Thanks
Revenging end aaan പ്രദീക്ഷിച്ചത്… ഒരു നല്ല സുഹൃത്ത് ഇല്ലാത്തതാണ് കുഴപ്പം ഏത് പ്രതിസന്ധിയിലും വിളിക്കാനും സഹായിക്കാനും മനസ്സുള്ള സുഹൃത്ത്
Every human beings have the rights to choose their life, beyond the limits of gender ….
Feeling pity toward our society..
Your last word were extremely correct..
“A divorced daughter is better than a dead one””
Parents who still dont understand this is responsible for all that happens to her??
ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യങ്ങളുടെ ഒരു സത്യാവസ്ഥ ?????
Every parents those who have daughter should read this story. Well said… Really good story.
Thennal
നന്നായിട്ടുണ്ട്.
The last words is very much meaning full.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
കാലിക പ്രസക്തിയുള്ള വിഷയം.. മാതാപിതാക്കൾക്കും പെണ്മക്കളുടെ ഈ ദുരവസ്ഥകളിൽ നല്ല പങ്കുണ്ട്.. പലർക്കും അഭിമാനം ആണ് വലുത്.. പുതിയ തലമുറ ഇതിൽ നിന്നും പാഠം ഉൾക്കൊള്ളട്ടെ എന്ന് പ്രത്യാശിക്കാം.. ആശംസകൾ mk..അനക്ക് സുഖമാണെന്നു വിശ്വസിക്കുന്നു..❤️❤️❤️❤️
നന്നായിട്ടുണ്ട് ?
പഠിച്ചു ഒരു ജോലി ആയതിനു ശേഷമോ അല്ലെങ്കിൽ പഠനം പൂർത്തി ആയതിനു ശേഷം മാത്രമേ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കാവൂ .. വരന്റെ ജോലിയും ഫാമിലി സ്റ്റാറ്റസും മാത്രമാകരുത് . മകളെ കെട്ടിച്ചു കൊടുക്കാനുള്ള യോഗ്യത… ഇനി ഇതെല്ലാം നോക്കി വിവാഹം കഴിപ്പിച്ചാലും.. അവൾക്കു ദുരിതം പീഡനം ആണെങ്കിൽ.. എത്രയും നേരത്തെ അവളെ തിരിച്ചു വിളിക്കുവാനും…. കൊമ്പത്തെ ജോലിക്കാരനെ പാഠം പഠിപ്പിക്കാനും മാതാപിതാക്കൾ മാത്രമല്ല പൊതുസ്സമൂഹം കൂടി ഒരുമിച്ചാലേ… ഈ പീഡകൾ ക്കു അവസാനം ഉണ്ടാകൂ.
MK….. ബിഗ്സല്യൂട്ട് .. റിയാലിറ്റി വരച്ചു കാണിച്ചതിന് ?????
Oru thirichu varav koduthu koode
കേരളത്തിൽ സമ്പൂർണ സാക്ഷരത ഉണ്ടെന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല…. വിവേകപൂർവ്വം ചിന്തിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ കേരളത്തിന് കഴിയാത്തെടുത്തോളം കാലം ഇതൊക്കെ നടന്നുകൊണ്ടേയിരിക്കും….
Hats off bruh
Super bro….?
പണ്ടത്തെ പോലത്തെ ഒരു ലൗ സ്റ്റോറി ഇനി എപ്പോഴാ….Missing that Mk ?
നന്നായിട്ടുണ്ട്…!❤️?
Waiting aduthe katha
Great message.. ?
എംകെ, പ്രണയിനി എന്ന കഥ pdf തരാവോ..? അതും കൂടെ ഇനി കിട്ടാൻ ഒള്ളു.. ?
പഴയ കാല ഘടത്തിലേക്ക് സാക്ഷര മലയാളി തിരിച്ചു പോകുന്ന അവസരത്തിൽ ഈ കഥയ്ക്ക് അതീവ പ്രധാന്യം ഉണ്ട്. ഈ അടുത്തു വന്ന 16 നും 21 നും ഇടയ്ക്ക് പ്രായമുള്ള അമ്മമാരുടെ കണക്കും അതിലേറെ ഞെട്ടിച്ചത് പലർക്കും രണ്ടും മൂന്നും കുട്ടികൾ വരെ ഇത്തരം മാതാക്കൾക്ക് ഉണ്ടെന്നതാണ് . ഇത്രയും ദയനീയമായതും നിഷ്ഠുരമായ പ്രവർത്തികൾക്ക് പ്രേരിപ്പിക്കുന്ന മാതാക്കൾക്കും ഇങ്ങനെ ചെയ്യാൻ ശ്രമിക്കുന്ന മാതാപിതാക്കളുടേയും കണ്ണ് തുറപ്പിക്കട്ടെ. അഭിനനനങ്ങൾ
Good message ??
❤️?