“പെണ്ണ്…” [മാലാഖയുടെ കാമുകൻ] 1570

“പെണ്ണ് ”

 

****
“അച്ഛാ പ്ലീസ്.. കാലു പിടിക്കാം.. എനിക്കിപ്പോൾ കല്യാണം വേണ്ടച്ഛ.. എനിക്ക് പഠിക്കണം പ്ലീസ്‌..? നല്ല മാർക്ക് ഉണ്ട് അച്ഛാ..”

അമ്മു കരഞ്ഞുകൊണ്ട് ജയനോട് കൈ കൂപ്പി കെഞ്ചി പറഞ്ഞു..

“കയറി പോടീ അകത്തേക്ക്.. നിന്നെ വളർത്തിയത് ഞാൻ ആണ്.. എന്ത് ചെയ്യണം എപ്പോൾ ചെയ്യണം എന്ന് എന്നോട് എഴുന്നള്ളിക്കണ്ട.. പോടീ…”

അയാൾ ദേഷ്യം കൊണ്ട് വിറച്ചു കൈ ഓങ്ങി.

“അച്ഛാ.. ഞാൻ കാലു പിടിക്കാം..”

അവൾ മുൻപോട്ട് ആഞ്ഞതും പടക്കം പൊട്ടും പോലെ അയാൾ അവളുടെ കവിളിൽ ആഞ്ഞടിച്ചു.. ആ പാവം പെണ്ണ് നിലത്തേക്ക് വീണുപോയി..

നിലത്തു കിടന്ന് അവൾ ഏങ്ങി കരഞ്ഞപ്പോൾ അയാൾക്ക് മകളോട് ഒരു അലിവും തോന്നിയില്ല.. വന്ന സൗഭാഗ്യം തട്ടി തെറിപ്പിക്കുന്ന മകളോട് അയാൾക്ക് ദേഷ്യമാണ് തോന്നിയത്..

അമ്മ രാഗിണി അവളെ എഴുന്നേൽപ്പിച്ചു അകത്തേക്ക് കൊണ്ടുപോയി.. റൂമിൽ ഇരുത്തി.

“മോളെ നിന്റെ നല്ലതിന് വേണ്ടിയല്ലേ അച്ഛൻ ഈ പറയുന്നത്? അവര് വലിയ വീട്ടുകാർ ആണ്. നിന്നെ കണ്ടു ഇഷ്ടപെട്ടത് തന്നെ മഹാഭാഗ്യം.. ചെക്കൻ ഇൻകം ടാക്സിൽ ആണ് ജോലി. പിന്നെ നിനക്ക് എന്തിനാ മോളെ പഠിപ്പും ജോലിയും? അവൻ നിന്നെ പൊന്നു പോലെ നോക്കും..”

രാഗിണി കൂടെ അത് പറഞ്ഞപ്പോൾ അവൾ തകർന്നുപോയി.. പഠിക്കണം എന്ന ആഗ്രഹം, സ്വന്തം ജോലി എന്ന ആഗ്രഹം , ഇഷ്ടപ്പെട്ടു വിവാഹം കഴിക്കുന്നത് എന്ന ആഗ്രഹം.. എല്ലാം കത്തി ചാമ്പലാകുന്നത് അവൾ അറിഞ്ഞു..

അങ്ങനെ അധികം വൈകാതെ തന്നെ അവളുടെ എതിർപ്പുകൾ ഒന്നും വകവെക്കാതെ സജീവ് അവളെ താലി കെട്ടി..

ആർഭാടമായി നടത്തിയ വിവാഹം.. ആളുകൾ പെണ്ണിന്റെ ഭാഗ്യം ആണെന്ന് പറഞ്ഞപ്പോൾ ജയനും ഭാര്യ രാഗിണിയും തല പൊക്കി പിടിച്ചു അഭിമാനത്തോടെ നിന്നു..

19ആം വയസിൽ അവൾക്ക് വീടിന്റെ പടി ഇറങ്ങേണ്ടി വന്നു. അവൾ കരഞ്ഞില്ല..

“എല്ലാം നിന്റെ നല്ലതിനാണ് മോളെ.. അത് നിനക്ക് മനസിലാകും.. നിന്റെ അനിയത്തിയെ കൂടെ പറഞ്ഞു വിട്ടാൽ മാത്രമേ അച്ഛന് സമാധാനം ആകുകയുള്ളു..”

ജയൻ ഇറങ്ങാൻ നേരം അവളോട് അത് പറഞ്ഞപ്പോൾ അവൾക്ക് പുച്ഛമാണ് തോന്നിയത്..

വലിയൊരു വീട് ആയിരുന്നു സജീവിന്റെ..

ആദ്യ രാത്രി കഴിഞ്ഞു അവൾ എഴുന്നേറ്റ് കുളിച്ചു അടുക്കളയിലേക്ക് ചെന്നു..

ആദ്യമൊക്കെ നല്ലതുപോലെ ആയിരുന്നു..

എന്നാൽ അവൾക്ക് വീണ്ടും പഠിക്കണം എന്ന് പറഞ്ഞപ്പോൾ സജീവ് തമാശ കേട്ടതുപോലെ അലറി ചിരിച്ചു. ഒപ്പം അയാളുടെ അമ്മയും അത് കേട്ട് ചിരിച്ചു..

“പഠിക്കുന്നു.. എന്നിട്ട് കളക്ടർ ആകാൻ ആണോ? നീ പോയ് വീട് മൊത്തം ഒന്ന് അടിച്ചു വാരി തുടച്ചു വൃത്തിയാക്ക്..”

ആ സ്വപ്നവും തകരുന്നത് അവൾ അറിഞ്ഞു.. അയാളുടെ ചേട്ടന്റെ ഭാര്യ ബാങ്കിൽ ജോലിക്കാരി ആയിരുന്നു. അവൾ ആ വീട്ടിൽ ഒരു പണിയും ചെയ്യില്ല.

66 Comments

  1. വളർന്നു വരുന്ന തലമുറ കുറേശെ മാറുന്നുണ്ട് എന്നത് ഒരു ആശ്വാസം ആണ്.. ??????❤❤

  2. മച്ചാനെ നിയോഗം തുടർന്നെഴുതിക്കൂടെ

  3. Superb

  4. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

    ഇത് പോലെ കൊച് പെൺ കുട്ടികളെ കെട്ടിച്ച് വിട്ട് ഇനി നിൻ്റെ അനിയത്തിയെ കൂടെ പറഞ്ഞ് അയച്ചാൽ മാത്രമേ സമാധാനം ഉള്ളൂ എന്ന് പറയുന്ന മാതാപിതാക്കളെ വെറും പുച്ഛം, ഇവിടെ ഈ അടുത്ത്+2 കഴിഞ്ഞ കുട്ടിയെ കെട്ടിച്ച് വിട്ട്! എനിക്ക് മനസിലാകുന്നില്ല എന്താണ് ഈ പരെൻ്റസ് ഇങ്ങനെ എന്ന്, പെൺ കുട്ടികളെ വെറും ഭാരം ആയ് കണ്ട് അവരുടെ അനുവാദം ഇല്ലാതെ അഭിമാനം പോകിപിടിച്ച് , സ്വപ്നങ്ങൾ പിഴിത് എറിയുമ്പോൾ നമ്മൾ അറിയുന്നില്ല അവർക്ക് ചിലപ്പോൾ ഇത് പോലെ അവസ്ഥ ഉണ്ടാകുമെന്ന്.

  5. ആഹാ അന്തസ്സ്!!!

  6. കുട്ടേട്ടൻസ് ❤❤

    ആരോടു പറയാൻ….. ആരു കേൾക്കാൻ.. ????

  7. ആരോടാണ് മാഷേ ഇതൊക്കെ പറയുന്നേ ചത്താലും മാറാത്ത ഈ സമൂഹത്തിനോടോ ചിലർക്കു അഭിമാന പ്രാന്ത് മറ്റു ചിലർക്കു ജാതി ഭ്രാന്ത് ഇതിനിടയിൽ ഒത്തിരി അമ്മു ഇപ്പോഴും കുടുങ്ങി കിടക്കുന്നു ഇനി കുടുങ്ങാനും ഇരിക്കുന്നു ????
    Last word divorced daughter is better than a dead one ചിന്തിച്ചു മനസിലാക്കുന്ന oru സമൂഹം ഇനി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം

  8. Mr MK thanik ithokke parayam…

    Makalde barthavinu avihitham undel sahikkum, kuravukal undel sahikkum, swabhava dhooshyam undel sahikkum pakshe avn swantham jathi allelo matham alleloo konnu kalayummm….

    Pinne pennunghalde kootathil chelarund aathmartham aayi snehikkunnavre avrk oru mosham samayam vannal allel avre kaalum nalla oraale kandal ittit povum… Ennitt athinu vidhi kodukkunna paniyum vanghi tirike porum. Mattu chelar veetu kaar kaati tarunnath allel oru reethiyilum yojikkano viswasikkaano pattathavane aathmartham aayi pranayichu entokke nadannalum avnte koode enn paranju swayam naragikkummm….

    Penn kuttikale kettichu vitt ente badhyatha kazhinji ini manahsamadhanathode kannadakkam enn parayunna veetukaar aanu ettom valiya shandanmaar. Avr kannu adakkenda avishyam illaaa karanam avr orikkalum kann turannitte illaaa….?

  9. ആരോടാണ് എംകെ ഇതു പറയ്യുന്നത്?? ഒരിക്കലും കണ്ടാലും കൊണ്ടാലും പഠിക്കാത്ത ഈ ടീമിനോടോ????

  10. വിശാലമായി ചിന്തിക്കാൻ പ്രബുദ്ധരായ 90% മലയാളികളും തയ്യാറാവില്ല..അവർക്ക് അഭിമാനമാണ് വലുത് അതും മകൾ പഠിച്ച് നല്ലൊരു നിലയിലെത്തിയുണ്ടാക്കികൊടുക്കുന്ന അഭിമാനമല്ല അവളെ ഏറ്റവും പൂത്ത കാശുള്ളതോ, സമ്പത്തേറെ പറയാനുള്ള ഏതോ ഒരുത്തന് 100 പവനും കാറും കുണാണ്ടറും കൊടുത്തു ‘വിറ്റ്’കിട്ടുന്ന അഭിമാനം!!!

    പുച്ഛമാണ് മകളെ പൊന്നിലും പണത്തിലും മുക്കി ചെറുക്കന്റെ പോക്കറ്റിൽ വരുന്ന കാശും കണ്ട് വിൽക്കുന്ന അച്ഛനമ്മമാരോട്…

    അടിയും തൊഴിയും വാങ്ങികൂട്ടി സഹികെട്ട് നിൽക്കുന്ന മകളോട് “നീയൊന്ന് അഡ്ജസ്റ് ചെയ്യ് മോളെ” എന്ന് പറയുന്നവരുള്ള കാലത്തോളം ഈ നാട് നന്നാവില്ല…

    1. അഭിമാനം
      അന്തസ്സ്
      ആഭിചാത്യം
      ജാതി
      മതം
      തറവാടിത്വം
      ഇതൊന്നും വിട്ടൊരു കളിയില്ല… പക്ഷെ ഒന്നോർക്കണം ഞങ്ങൾ 100% സാക്ഷരത നേടിയ പ്രബുദ്ധമായ ഒരു ജനസമൂഹമാണ്….
      എന്ന് ഒരു ധാർമിക
      ബോധമുള്ള മലയാളി ?

    1. അഭിമാനം ??

      അന്തസ്സ് ??

  11. സത്യം……. ❣️❣️❣️❣️❣️❣️❣️❣️❣️??????

  12. nalla oru message ayirunnu bro aa last parayunnathanu highlight

  13. ചേട്ടോ ? എന്തുപറയണം എന്ന് അറിയില്ല ??

  14. അവസാനം പറഞ്ഞത് എത്രയോ ശരിയാണ്. അഭിമാനം ആളുകൾ എന്ത് പറയും എന്നുള്ള നാണക്കേട്.. ഭൂരിഭാഗം വീട്ടുകാർ ഇത് മാത്രമേ ചിന്തിക്കുള്ളൂ.. കഥ ഒരുപാട് ഇഷ്ടമായി.
    സ്നേഹത്തോടെ❤️

  15. സത്യം.. നീ പോയി പടിക്കു എന്നു പറയുമ്പം നമ്മളെ പുച്ഛിച്ച് തള്ളുന്ന ടീംസും ഇവിടെ ഉണ്ടുട്ടോ..

  16. ??
    Parentsn angine chindhikkan pattu. Avarde kaychappadanu. Onn maarichindhichenkil enn agrahikkkam. But adh verum agraham mathram

  17. ❣️❣️❣️

  18. ❤️❤️❤️

    1. ഉണ്ണിക്കുട്ടൻ

      എന്റെ മാഷേ.. ഇതൊന്നും എത്ര കണ്ടാലും പഠിക്കില്ലാത്തവർ ആണ്‌ ഇപ്പോഴും നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷവും.

  19. First ?

    1. വളരെ സാമൂഹിക പ്രസക്തി ഉള്ള വിഷയം.
      ഇത് വായിച്ചപ്പോൾ ചില news reports ഓർമ്മ വരുന്നു?

Comments are closed.