അവളുടെ മുഖത്തേക്ക് വിരൽ ഞൊടിച്ചു കൊണ്ട് ലിസ വീണ്ടും തുടർന്നു…..
“നീ അറിയേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം കൂടി ഉണ്ട്…”അത് പറയുമ്പോൾ ക്രൂരതയിൽ അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു….
“നിന്റെ പിച്ചിച്ചീന്തപ്പെട്ട കന്യകാത്വം പോലും വിലകൊടുത്തു വിറ്റത് ഞാനാ……
നിന്നെ ബോധം കെടുത്തി ആ പെണ്ണ് പിടിയന്മാരുടെ മുന്നിലെത്തിച്ചത് എന്റെ ഈ കൈകൾ കൊണ്ടാണ്…..
നാളെ മുതൽ ഇതേ കൈകൾകൊണ്ട് നിനക്കുള്ളതെല്ലാം ഞാൻ സ്വന്തമാക്കും…… അതോടുകൂടി നീ എന്ന ഈ പാഴ് അധ്യായം ഇവിടെ ക്ലോസ് ആകും…..”
അത്രയും പറഞ്ഞു കൊണ്ടു ഒരു ഭ്രാന്തിയെ പോലെ അവിടെനിന്ന് അവർ മൂവരും അട്ടഹസിച്ചു….
സത്യങ്ങൾ എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ ഐറയ്ക്ക് സമനില തെറ്റും പോലെ തോന്നി….
ലിസയുടെ ഓരോ വാക്കുകളും അവളുടെ ചെവിയിൽ മുഴുകി കൊണ്ടിരുന്നു…..
ആ വേദനയിലും അവരോടുള്ള കോപം ഒരു തീയായി അവളുടെ കണ്ണുകളിൽ ആളിക്കത്തി…..
മൂവരെയും കൊല്ലാനുള്ള ദേഷ്യം അവളിലുടലെടുത്തു.
പക്ഷേ അവളുടെ തളർന്ന ശരീരത്തിന് അതിനുള്ള ശേഷിയില്ലയിരുന്നു…
എങ്കിലും ശേഷിച്ച അവസാന ശക്തിയും സംഭരിച്ച് കിടന്നിടത്തു നിന്നും അവൾ എഴുന്നേറ്റു.
ഐറ എന്താണ് ചെയ്യുന്നതെന്ന് അവർ പുച്ഛത്തോടെ നോക്കി കണ്ടു…..
മങ്ങിയ കാഴ്ചയും ഇറ്റുവീഴുന്ന ചോരയുമായി ഐറ ലിസയുടെ അടുക്കൽ വന്നുനിന്നു….
കുനിച്ചു പിടിച്ചിരുന്ന തല അവൾ പതിയെ മേലേക്ക് ഉയർത്തി….
ലിസയുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി….
ഐറയുടെ കണ്ണുകളിലെ കോപാഗ്നി അവർക്ക് കാണാമായിരുന്നു…
അവളുടെ മുഖത്തെ അത്തരത്തിൽ ഒരു ഭാവമാറ്റം അവർ മൂന്നുപേരും ആദ്യമായാണ് കാണുന്നത്…
തുടക്കം നന്നായിട്ടുണ്ട് തുടരുക
njan ee story munp vaayichittund nice story ann one of my favorites
waiting for next one
Nice story ??
Thank uu
???
??
നന്നായി തുടങ്ങി.. ഇഷ്ടായി…
വെറുപ്പിക്കാണ്ട് ഉള്ള അവതരണം… ???? തുടരൂ ബ്രോ…. ? all d bst 

Thanks bro…
?
?????
Paratteee…. ?
Paratte??
Super
????
???
Super

ishtapettu…….. Ini revenge ayirikkum alle….. Ira ellam manasilakkiyallo alle…..
Thank you
….
Kollam nalla starting, nalla theme, nalla presentation, kadha adipoli ayitund adutha bagangalkayi kathirikkunnu sambhava bahulamaya baki bagangal poratte?

?aayikotte… Thank you
Memmyyy????