ലിസയുടെപരിഹാസം കലർന്ന വാക്കുകൾ കേട്ട് ഐറ തളർന്നു പോയി. പാതി ജീവനറ്റ ശരീരത്തോടെ ലിസയുടെ മുഖത്തേക്ക് അവൾ ദയനീയമായി നോക്കി.. ലിസയുടെ മുഖത്തെ ക്രൂരത നിറഞ്ഞ ചിരി അവളിൽ ഒരു നടുക്കം തന്നെ സൃഷ്ടിച്ചു…..
തളർന്നു കിടക്കുന്ന ഐറയുടെ മുടിക്ക് കുത്തിപിടിച്ചു കൊണ്ടു അവൾ തുടർന്നു…
“നിന്റെ തന്തയും തള്ളയും ചത്തതിന് കാരണവും ഞാനാ…
നീ ഇപ്പോൾ മരിക്കാൻ പോകുന്നതും എന്റെ കൈ കൊണ്ട് തന്നെയാണ്….
എങ്ങനെയാണോ അവർ തീർന്നത് അതുപോലെ തന്നെ നീയും തീരണം…. ”
കേട്ടത് വിശ്വസിക്കാൻ കഴിയാതെ അവളൊരു ശിലപോലെ സ്തംഭിച്ചുപോയി….
“പിന്നെ നിനക്ക് കെട്ടുറപ്പിച്ചു വെച്ചിരുന്നവനില്ലേ…
ആ കോടീശ്വരൻ…..
ബിസിനസ് സാമ്രാജ്യത്തിലെ അധോലോകനായകൻ…
റോബിൻ ജെയിൻ അലക്സ്….. കളിക്കൂട്ടുകാരി ആയിരുന്നു നിന്നെ അവൻ അറപ്പോടെ അകറ്റിയതും ഞാൻ കാരണമാണ്….
എല്ലാം എന്റെ പ്ലാൻ ആയിരുന്നു….. നീ ജീവനുതുല്യം സ്നേഹിച്ച എന്റെ പ്രിയപെട്ട ഒരേ ഒരു സഹോദരൻ ലെവിൻ…
നീ കരുതിയത് പോലെ അവനു നിന്നോട് ദിവ്യപ്രേമം ഒന്നുമല്ല….
അതൊക്കെ വെറും ഒരു നാടകം മാത്രം അല്ലേ…… ”
ആ വാക്കുകൾ അവളുടെ ഹൃദയത്തിലേക്ക് ഒരു തീച്ചൂള പോലെ ആഴ്ന്നിറങ്ങി…….
“ഡാ… ഇറങ്ങി വാ…ദേ കിടക്കുന്നു നിന്റെ കോടിശ്വരിയായ നിന്റെ പ്രണയിനി,
Aira Issac Anto……
ഇവൾ ശരിക്കൊന്ന് കാണട്ടെ നിന്നെ….. ”
തല തിരിച്ചു കൊണ്ട് ലിസ വിളിച്ചതും ഇരുട്ടിന്റെ മറവിൽ നിന്നും രണ്ട് രൂപങ്ങൾ ചിരിച്ചുകൊണ്ട് ഇറങ്ങി വന്നു……
താൻ ജീവനുതുല്യം അന്ധമായി സ്നേഹിച്ച ലെവിനും, മരിച്ചുപോയെന്ന് എല്ലാവരും വിശ്വസിച്ചിരുന്ന അവരുടെ അമ്മ ലെയ്ലയും….
അവളെ ഏറെ വേദനിപ്പിച്ചത് താൻ ആദ്യമായി പ്രാണനായി പ്രണയിച്ച പുരുഷൻ തന്നെ..
തന്റെ ഈ അവസ്ഥ കണ്ട് മുഖത്ത് ഒരു പുഞ്ചിരിയോടെ നിൽക്കുന്നത് കണ്ടപ്പോൾ ആയിരുന്നു…….
ഐറയുടെ തോരാ കണ്ണീരിൽ അവരോടുള്ള പകയായിരുന്നു.. അവൾ അവന്റെ മുഖത്ത് തന്നെ കോപത്തോടെ നോക്കി കിടന്നു…..
തുടക്കം നന്നായിട്ടുണ്ട് തുടരുക
njan ee story munp vaayichittund nice story ann one of my favorites
waiting for next one
❤️❤️❤️❤️❤️❤️
Nice story ??
Thank uu❤
???
??
നന്നായി തുടങ്ങി.. ഇഷ്ടായി…❤വെറുപ്പിക്കാണ്ട് ഉള്ള അവതരണം… ???? തുടരൂ ബ്രോ…. ? all d bst ❤❤
Thanks bro… ❤?
?????
❤❤❤
Paratteee…. ?
Paratte??
Super ❤
❤❤❤
❤❤❤
????
❤❤❤
???
❤❤❤
Super ❤❤❤ishtapettu…….. Ini revenge ayirikkum alle….. Ira ellam manasilakkiyallo alle…..
Thank you❤….
Kollam nalla starting, nalla theme, nalla presentation, kadha adipoli ayitund adutha bagangalkayi kathirikkunnu sambhava bahulamaya baki bagangal poratte?❤️❤️
?aayikotte… Thank you ❤
Memmyyy????
❤❤❤babyyy