പിച്ചിച്ചീന്തിയെടുത്ത പ്രണയകഥകൾ(പാർട്ട്‌ 2 )[Vickey wick] 103

“അളിയാ ഞാൻ ഒരു രസംകൊല്ലിയാണെന്ന് കരുതരുത്… എപ്പഴും എപ്പഴും കഥാനായകൻ ന്നു പറയുന്നുണ്ടല്ലോ. ഈ കഥാനായകന് പേരില്ലേ?

 

വിഷ്ണു ഇടയ്ക്കു കയറി വീണ്ടും ഒരു ചോദ്യം കൂടി എടുത്തിട്ടു.

 

“ഡാ, ഞാൻ ഇങ്ങനെ പേര് പറയാതെ പറയാൻ എന്തേലും ഒരു കാരണം ഇല്ലാതിരിക്കുവോ? അത് ലാസ്റ്റ് പറയാം. ഇപ്പൊ നീ കഥ കേക്ക്.”

 

“അഹ്, ഓക്കേ… എന്തേലും കാരണം ഉണ്ടായ മതി… തൽക്കാലം ഞാൻ എന്നെ തന്നെ അവിടെ സങ്കൽപ്പിച്ചോളാം.”

 

ഡോൺ വീണ്ടും ആ രസചരട് മുറിഞ്ഞതിന്റെ ഒരു നിരാശയോടെ ബാക്കി പറയാൻ തുടങ്ങി.

 

“അത് നീ എന്നേലും കാണിക്ക്, ഓ… എവിടെവരെയായെന്നും മറന്നു പോയി, കോപ്പ്… ആ… അങ്ങനെ ഞങ്ങൾ നമ്മുടെ ഹീറോയെ ഇറക്കുവാൻ ഉള്ള കലാപരിപാടികൾ ആരംഭിച്ചു. അവന്റെ വീട് ഓടിട്ടത് ആയിരുന്നു. മാത്രമല്ല തൊട്ട് അടുത്ത് അതിന്റെ മേൽക്കൂരവരെ ഉള്ള ഒരു മാടും ഉണ്ടായിരുന്നു. ആ മാടിൽ നിന്നും സിമ്പിൾ ആയി മേൽക്കൂരമേലേക്ക് ഇറങ്ങാം. ഞങ്ങൾ ഈ കാര്യത്തിന് മാത്രമായി ഒരു കയർ സൂക്ഷിച്ചിട്ട് ഉണ്ടായിരുന്നു. പാമ്പൻ ആയിരുന്നു കൂട്ടത്തിൽ സ്വൽപ്പം അഭ്യാസി. അതുകൊണ്ട് സ്ഥിരം ഹീറോയെ പുറത്തെത്തിക്കാൻ മച്ചിൽ കയറുന്നതും അവനായിരുന്നു. പാമ്പൻ കയറുമായി ഓടിൻപുറത്തേക്ക് കയറും. എന്നിട്ട് പതുക്കെ അവന്റെ റൂമിനു മുകളിൽ എത്തി ഓടുമാറ്റി കയർ കഴുക്കോലിൽ കെട്ടി താഴേക്കു ഇടും. അവൻ ഒരു തരത്തിൽ വലിഞ്ഞു കയറി പുറത്തെത്തും. അന്നൊക്കെ ചെറുപ്പമായത്കൊണ്ട് ഒരു പേടിയും തോന്നിയില്ല. ഇന്നിപ്പോ ഓർക്കുമ്പോ… എങ്ങാനും ഒന്ന് തെന്നിയാൽ…ആ… അത് പോട്ടെ. അങ്ങനെ അവനെയും പുറതെത്തിച്ച് രണ്ടാളും മാട്ടപ്പുറത്തേക്ക് കയറി പറ്റും.

34 Comments

  1. സൂപ്പർ അടുത്ത ഭാഗം എന്നു വരും

    1. Oru horror nte workil aanu. Ath kazhinje undaaku.

  2. നല്ല ഫീൽ ഗുഡ് സ്റ്റോറി… ❤
    കരടി, ഇരുട്ട്, പാമ്പൻ,ഷേക്ക്‌, വിഗ്ഗ്, അന്തപ്പൻ (ഞങ്ങൾക്കും ഉണ്ടായിരുന്നു ഇങ്ങനെ ഇടയ്ക്ക് അന്തം വിട്ടിരിക്കാറുള്ള ഒരു സാർ… ഇംഗ്ലീഷ് ആണ് പുള്ളി… ?)എല്ലാം നല്ല അടിപൊളി പേര്….?
    തുടക്കം മുതലേ ഒരു ചിരിയോടെ വായിച്ചു വന്ന എനിക്ക് കിട്ടിയ അടി ആയിപോയി റിനുവിന്റെ സ്കൂൾ മാറ്റം… പിന്നെ കഥ കഴിഞ്ഞില്ലല്ലോ എന്നോർത്ത് സമാധാനിച്ചു… ?
    ചില ഭാഗങ്ങളിൽ നല്ല പോലെ ചിരി വന്നു…. പുളി മുട്ടായി എറിഞ്ഞു കൊടുത്ത സീൻ… നായകനും പാമ്പനും ഓട് മാറ്റി ഇറങ്ങുന്ന സീൻ…. അങ്ങനൊക്കെ…
    ഇരുട്ടിനെ മൊത്തത്തിൽ ഇഷ്ട്ടപ്പെട്ടു… പുള്ളിടെ
    പേര് കേൾക്കുമ്പോഴേ ചിരി വരും… ചില
    പ്രയോഗങ്ങൾ കേൾക്കുമ്പോഴും..?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… ?

    ബൈ ദുബായ് നായകൻ ജോസ് അല്ലെ…? ??

    1. വെൽ ഡൺ മൈ ബോയ്.? ജോസ് തന്നെ. ശ്ശേ, കുറച്ചൂടി മായിക്കണ്ടത് ആരുന്നു.

      1. ????? പറഞ്ഞിട്ട് കാര്യം ഇല്ല…. ഒന്ന് സൂക്ഷിച്ചു നോക്കിയാൽ കാണാം…. ?

        1. ആരും അത്ര സൂക്ഷിച് നോക്കാൻ പോണില്ല എന്ന് കരുതിയ ഞാൻ മണ്ടൻ. അല്ലേലും ഇൻവെസ്റ്റിഗേഷൻ ആണല്ലോ നമ്മുടെ ലൈൻ.

          1. പിന്നല്ല…. ?

  3. അടുത്ത ഭാഗം എന്ന് വരും ?.

    1. Theerumanam aayittilla. Varum.

  4. നല്ല എഴുത്ത്. പ്ലസ് ടു ലൈഫിലേക്കുള്ള തിരിച്ചു പോക്ക് പോലെ വായിക്കുമ്പോൾ ?

    1. താങ്ക് യു നിതിൻ. ?

  5. നിധീഷ്

    ???

  6. കഥയുടെ തുടക്കം ന്നലാ രീതിയിൽ തന്നെ എനിക് ഇഷ്ടം ആയി ?. പിന്നെ ഇതിലെ ഓരോരോ കഥാപാത്രംഗൾക് നൽകിയ പേരും അടിപൊളി ആയിരുന്നു. അവൾ സ്കൂൾ മാറിപോയാലോ അപ്പോൾ ഇനി എങ്ങനെ മുന്പോട് പോകും ?. പിന്നെ ഇത് തന്നെ 2 എന്ന് പറഞ്ഞു പോസ്റ്റ്‌ ആയിട്ടുണ്ടാലോ എന്തു പറ്റി അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം

    1. Tom, പോസ്റ്റ്‌ ആയത് ഒരു പോസ്റ്റ്‌ കിട്ടിയതാണ്. കമന്റ്കളിൽ എല്ലാം പറഞ്ഞിട്ട് ഉണ്ട്. കുറെ സസ്പെൻസ് കൾ ഇല്ലെങ്കിൽ കഥക്ക് എന്താണ് രസം. ഭൂമി ഉരുണ്ടതല്ലേ. അവർ വീണ്ടും കണ്ടു മുട്ടട്ടെ എന്നാശിക്കാം…

  7. Superb. Waiting for next part…

    1. താങ്ക് യു ഷഹാന

  8. കഥ രണ്ട് തവണ പബ്ലിഷ് ആയാലേ, വായിച്ചപ്പോ ഇങ്ങയൊരു പ്ലസ്ടു ലൈഫ് ആയിരുന്നെങ്കിൽ എന്ന് കൊതിച്ചു എന്റേത് ഇത്രക് സംഭവബഹുലമായിരുന്നില്ല അത് കൊണ്ട്….. നായകന്റെ പേര് പറയാത്തത് നന്നായി അതിൽ വല്ലാത്തൊരു ആകാംഷ ഉണ്ട്. കഥ തീർന്നില്ലന്നെലെ ഡോൺ പറഞ്ഞത് കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️

    1. Naayakante perinu oru clue und. Ath pic il und. Ath clear allenne ullu. Car il avar ellam peru ezhuthit und.

      1. അതേ പേര് കാണാത്ത രീതിയില്ലാക്കിയതല്ലെ ?

        1. Athe, but ellam connected aanu. Sredhichal chelappo pidikittum.

          1. വേണ്ട അത് അങ്ങനെതന്നെ കിടക്കട്ടെ ഇല്ലെങ്ങി ആ ആകാംഷ നഷ്ടപ്പെടും

  9. രാവണാസുരൻ(rahul)

    വിക്കി ഞാൻ ആദ്യമായിട്ടാ തന്റെ കഥ വായിക്കുന്നേ എനിക്ക് ഒരുപാട് ഇഷ്ടമായി. സ്കൂൾ lyf ലേക്ക് കുറച്ചു നേരത്തേക്കെങ്കിലും തിരിച്ചു പോകാൻ പറ്റി thank you.

    1. Thank you. Kada 2 thavana publish aayit und. Kshamikkuka.

      1. രാവണാസുരൻ(rahul)

        2nd part വായിക്കാം എന്ന വ്യാമോഹവുമായി ഞാൻ അങ്ങോട്ട് പോയാർന്നു ?.വായിച്ചപ്പോ മനസ്സിലായി by mistake ആണെന്ന്.

        അടുത്ത part ന് waiting ആണ്

          1. 1st part vaayicharnno?

          2. രാവണാസുരൻ(rahul)

            ?ഞാൻ ആദ്യം അഭിപ്രായം അല്ലേ പറഞ്ഞിരുന്നേ ഇബൻ എന്നേം കൂടെ കൺഫ്യൂഷൻ ആക്കുമല്ലോ.

    2. Athalla രാവണ. ഇതിനു already ഒരു ഫസ്റ്റ് പാർട്ട്‌ ഉണ്ട്. ഇത്‌ സെക്കന്റ്‌ പാർട്ട്‌ ആണ്.

      1. രാവണാസുരൻ(rahul)

        ?അതെവിടെ

        1. Kadhayude last vickeywick ennoru tag und. Athil click cheytha mathi. Kittum

  10. Onnum parayanilla …. so cool kore chirich tension adich sankadapettu…. adipoli vivaronam …. surprise varanirikkunnatthe ullu le….

    1. Kadha 2 pravasyam irangi poyi. Sorry

    2. ആ, next partode ee kadha theerum. Cheriya twistkal und.

Comments are closed.