ഈ വൃദ്ധസദനത്തിന്റെ പടവുകളിൽ നമ്മൾ കണ്ടുമുട്ടുമെന്ന് എന്നെങ്കിലും നീ സ്വപ്നം കണ്ടിരുന്നോ ?
ഇല്ല …..
എന്നാൽ ഞാൻ പ്രാർത്ഥിച്ചിരുന്നു … മരണം എന്നെ കൈപ്പിടിയിൽ ഒതുക്കുന്നതിനുമുമ്പ് ഒന്ന് കണ്ടിരുന്നെങ്കിൽ , ഒരുപാട് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ , നീ അന്ന് നൽകാതെ ഉള്ളിലൊതുക്കിയ ഇഷ്ടത്തിന്റെ ഒരു അംശമെങ്കിക്കും അനുഭവിച്ചറിയാൻ പറ്റിയിരുന്നെങ്കിൽ . അങ്ങനോക്കെ ആഗ്രഹിച്ചിരുന്നു …
എനിക്ക് എല്ലാം ഒരു സ്വപ്നമായി തോന്നുന്നു ശ്രീ .. ശെരിയാണ് എന്റെ ഉള്ളിൽ ഞാൻ അറിയാതെ വളർന്നുവന്ന ഒരിഷ്ടമുണ്ടായിരുന്നു നിന്നോട് . അതിനെ എത്രയൊക്കെ തല്ലികെടുത്താൻ ശ്രെമിക്കുമ്പോഴും ഒരു നോക്കുപോലും കാണാതെ നീ നിന്റെ പ്രണയംകൊണ്ട് എന്നെ വീർപ്പുമുട്ടിക്കുവായിരുന്നു . കണ്ടിട്ടും കാണാത്ത ഭാവം നടിച്ചു ഞാൻ . ഞാൻ ആഗ്രഹിച്ചതിലുമപ്പുറം സ്നേഹം നീ എന്നിലേക്ക് ചൊരിയുമ്പോഴും ഞാനെല്ലാം വേണ്ടന്ന് വച്ചത് എന്തിനാണെന്ന് നിനക്കറിയില്ലേ ..?
അറിയാം…. എല്ലാം അറിയാം ഒരുപക്ഷെ എന്നെപോലെ നിന്നെ മനസ്സിലാക്കാൻ ഈ ലോകത്ത് മറ്റാർക്കും കഴിഞ്ഞിട്ടുണ്ടാവില്ല . നിന്റെ ഓരോ ചലനങ്ങൾ പോലും കണ്ണെത്താ ദൂരത്തിരുന്ന് ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു . ഒടുവിൽ ദൂരെനിന്ന് ഒരുനോക്ക് കണ്ടുമടങ്ങാൻ നിന്റെ സമ്മതമില്ലാതെ നിന്നെ തേടി ഞാൻ വരുമ്പോൾ നിന്റെ കണ്മുന്നിൽ വരാതിരിക്കാൻ ഞാൻ ശ്രെമിച്ചിരുന്നു പക്ഷെ ദൈവത്തിന്റെ തിരുമാനം നമ്മൾ കണ്ടുമുട്ടണമെന്നായിരുന്നു . അന്ന് ആ തീവണ്ടിയിൽ നീയെന്നെ യാത്രയാകുമ്പോൾ ഞാൻ അനുഭവിച്ച വേദന നീ അറിഞ്ഞിരുന്നോ റിൻസി …
മ്മ് … അറിയാരുന്നു . എന്നോടുള്ള നിന്റെ സ്നേഹവും എന്നെ പിരിയുമ്പോൾ നിന്നിൽ ഉടലെടുക്കുന്ന വേദനയും ഞാൻ തിരിച്ചറിഞ്ഞില്ലെങ്കിൽ ദൈവം പോലും എന്നോട് പൊറുക്കില്ല . അത്രക്കായിരുന്നില്ലേ ഒന്ന് കാണുകപോലും ചെയ്യാതെ 3 വർഷക്കാലം മനസ്സിലിട്ട് സ്നേഹിച്ചത് , സ്വപ്നങ്ങൾ കണ്ടത് . അന്ന് നിന്നെ യാത്രയാക്കി മടങ്ങുമ്പോൾ വിവാഹമേ വേണ്ടാന്ന് ഞാൻ കരുതിയതായിരുന്നു പക്ഷെ ….നിനക്കറിയാല്ലോ പപ്പാ , മമ്മി എന്റെ സഹോദരങ്ങൾ അവരെ വേദനിപ്പിച്ചുകൊണ്ട് എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അവരാണ് എന്റെ എല്ലാമെന്ന് . പിന്നെ വിവാഹത്തിനുമുന്നെ പ്രണയം വേണ്ടാന്ന് പറഞ്ഞുനടന്ന എന്റെ മനസ്സിലേക്കാണ് നീ ആദ്യമായ് അതിന്റെ വിത്തുകൾ പാകുന്നത് . പ്രണയം എപ്പോ എങ്ങനെ
Nice story