പാഴ്‌ജന്മം – 1 10

ഞാനൊന്നു ചിരിച്ചു കൂടെ അവളും …..

റൂമിൽ എത്തിയപ്പോഴേക്കും സമയം 8 മണിയോടടുത്തിരുന്നു ……

റിൻസി … നിനക്ക് എന്താ കഴിക്കാൻ വേണ്ടേ .. ഞാൻ ഫുഡിന് ഓർഡർ കൊടുക്കട്ടെ …..

ഡാ മണ്ടുസേ ഈ സാധനങ്ങളൊക്കെ ഇവിടെ വാങ്ങിവച്ചെക്കുന്നത് എന്തിനാന്നറിയോ . ഇന്ന് ഞാൻ ഇവിടെ കുക്ക് ചെയ്യും നീ അത് കഴിച്ചാൽമതി…..

ഇവിടെയോ …?

എന്താ ഇവിടെ കുക്ക് ചെയ്താൽ പോലീസ് പിടിക്കുവോ . അന്നൊരിക്കൽ തമാശയായിട്ട് നീ പറഞ്ഞില്ലേ എന്റെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കാൻ നിനക്ക് ഭാഗ്യമില്ലാന്നു . അതിനുള്ള ഭാഗ്യം ഞാനിന്ന് ഉണ്ടാകാൻപോകുവാ .. നീ പോയി ഫ്രഷ് ആയി വന്നോ അപ്പോഴേക്കും ഇതൊക്കെ ഒന്ന് റെഡി ആകട്ടെ ….

ആ വാക്കുകളിൽ എന്റെ കണ്ണുകൾ നിറഞ്ഞതുകൊണ്ടാണോന്നറിയില്ല അവളുടെ കണ്ണിൽ ജലകണങ്ങൾ നിറഞ്ഞതുപോലെ എനിക്ക് തോന്നിയത് .

ഫ്രഷായി വന്നപ്പോഴേക്കും അവൾ പാചകത്തിന്റെ തിരക്കിലായിരുന്നു …

എന്തിനാ റിൻസി നീ ഇങ്ങനെ കഷ്ടപ്പെടുന്നത് . നമുക്ക് ഫുഡ് പുറത്തുന്ന് വാങ്ങിയാൽ പോരായിരുന്നോ ..

നിന്റെ ആഗ്രഹങ്ങളുടെ ലിസ്റ്റിൽ എനിക്ക് ചെയ്തുതരാൻ പറ്റുന്ന ഒരേയൊരു കാര്യം ഇത് മാത്രമാണ് . എന്നെ ജീവനേക്കാളേറെ സ്നേഹിക്കുന്ന നിനക്കുവേണ്ടി ഇതെങ്കിലും ഞാൻ ചെയ്യണ്ടേ ശ്രീ …..

നീ കരയിപ്പിക്കാൻ വന്നതാണോ ?

അയ്യേ നാണമില്ലല്ലോ കരയാൻ …

അപ്പൊ നീ കരഞ്ഞതോ ?

എപ്പോ ?

കുറച്ചുമുന്നേ ..

4 Comments

  1. തൃശ്ശൂർക്കാരൻ

    ???????

  2. Ohhh enthaa feel. Ugran …..

  3. Mwuthey oru rakshem illa ❤️

Comments are closed.