മ്മ് ….
മ്മ് .. ഒക്കെ . എനിക്ക് ട്രെയിനിന് ടൈം ആകുന്നു ഞാനിതൊക്കെ ഒന്ന് റെഡി ആക്കട്ടെ …
പറയുന്നതിനിടയിൽ ഞാൻ എണിറ്റു . പക്ഷെ അവളെന്റെ കയ്യിൽ പിടിച്ചുവലിച്ച് അവിടിരുത്തി ….
അവിടിരിക്ക് ഇപ്പൊ പോകണ്ട നീ .
ഡി എന്റെ ട്രെയിൻ മിസ്സാകും ….
ആവട്ടെ . ഒരു ട്രെയിൻ അല്ലല്ലോ വേറെയും വരും ട്രെയിൻ . നീ പോയി ഡ്രസ്സ് മാറിവാ എനിക്കൊന്നു പുറത്തുപോണം ….
ഒന്നും മിണ്ടാതെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു ….
എന്താ നോക്കണേ . എണീറ്റ് പോടാ ….
………………………………………………………………………
ഷോപ്പിങ്ങിനിടയിൽ എന്തൊക്കയോ അവൾ വാങ്ങിക്കൂട്ടി . അതിനെല്ലാം എന്നെകൊണ്ട് കാശും കൊടുപ്പിച്ചു . ഇതൊക്കെ എന്തിനെന്ന് ഞാൻ ചോദിച്ചതുമില്ല അവൾ പറഞ്ഞതുമില്ല ….
തിരികെയുള്ള യാത്രയിൽ ഹോസ്റ്റലിനുമിന്നിൽ ടാക്സി നിർത്തി ഇപ്പൊ വരാന്നുപറഞ്ഞ് അവൾ അകത്തേക്ക് പോയി .അധികം താമസിയാതെ കയ്യിലൊരു ബാഗുമായി തിരിച്ചുവന്നു ….
ഇതെന്താ ബഗ്ഗോക്കെ ആയിട്ട് …?
എന്റെ രണ്ട് ഡ്രെസ്സാ …
ങേ അതെന്തിനാ നീ എങ്ങോട്ടാ പോണെ ?
ഞാനിന്ന് നിന്റെ കൂടെയാ …..
ഞാൻ അവളെയൊന്നു നോക്കി …
എന്തെ നിനക്ക് പേടിയുണ്ടോ ?
എന്തിന് നിനക്ക് കുഴപ്പമില്ലെങ്കിൽ എനിക്കെന്തു കുഴപ്പം …
എന്നാപ്പിന്നെ ആ ഉണ്ടകണ്ണെടുത്ത് അകത്തിട് ……
Hio
???????
Ohhh enthaa feel. Ugran …..
Mwuthey oru rakshem illa ❤️