എന്തിനാടാ ചിരിക്കണേ ….
അതുംപറഞ്ഞ് കയ്യിലിരുന്ന ബാഗ് കൊണ്ട് എന്നെ തല്ലാൻ തുടങ്ങി .
ഹേയ് …. റിൻസി .. എനിക്ക് വേദനിക്കുന്നു ….
വേദനിക്കട്ടെ . എന്നോട് ഒരു വാക്കുപോലും പറയാതെ വന്നതും പോരാഞ്ഞിട്ട് നിന്റെ കാര്യം കഴിഞ്ഞപ്പോ തിരിച്ചുപോകുന്നു അല്ലെടാ തെണ്ടി …
പറഞ്ഞതല്ലേ ഞാൻ നിന്റെ ഇഷ്ടങ്ങൾക്ക് ഒരിക്കലും ഞാനൊരു തടസ്സമാകില്ലെന്ന് . അന്ന് നീ പറഞ്ഞതല്ലേ എന്നെ കാണണ്ടെന്ന് . അതായിരുന്നു ഇങ്ങനൊരു തീരുമാനത്തിന് കാരണം ..
അപ്പോഴേക്കും ആ മനസ്സിലെ ദേഷ്യമൊക്കെ കെട്ടടങ്ങിയിരുന്നെന്നു അവളുടെ മുഖം എനിക്ക് പറഞ്ഞുതന്നു . … അവൾ എന്റടുത് ഇരുന്നു ….
അങ്ങനല്ല ശ്രീ എനിക്ക് കാണാനോ മിണ്ടാനോ താല്പര്യം ഇല്ലാഞ്ഞിട്ടല്ല . ഒരിക്കലും കാണാതിരുന്നിട്ടും നീയെന്നെ എത്രമാത്രം ഇഷ്ടപെടുന്നുന്നു എനിക്കറിയാം .ഇനി കാണുകകൂടി ചെയ്താൽ അതിന്റെ ആഴം കൂടും . ഞാൻ മറ്റൊരാളുടേതാകുമ്പോൾ നിനക്ക് അത് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല . അതാ ഞാൻ അങ്ങനെ പറഞ്ഞത് …
കാണുമ്പോൾ കൂടുന്നതോ കാണാതിരിക്കുമ്പോൾ കുറയുന്നതോ അല്ല എനിക്ക് നിന്നോടുള്ള പ്രണയം . അതിന്റെ ആഴവും പരപ്പും എത്രയാണെന്ന് എനിക്കുപോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല റിൻസി …..
പക്ഷെ ശ്രീ ഞാൻ …..
വേണ്ട ഒന്നും പറയണ്ട . എനിക്കെല്ലാം അറിയുന്നതല്ലേ . നിന്നെയും നിന്നിലെ ഈ മനസ്സും എനിക്ക് നന്നായിട്ടറിയാം . ഞാൻ ഇഷ്ടപെട്ടതും ഈ മനസ്സിനുടമയെ തന്നെയായിരുന്നു . ..
അവൾ എന്നെയൊന്ന് നോക്കിയതേയുള്ളു . ആ നോട്ടത്തിൽ എവിടെയൊക്കയോ മനസ്സിലൊളിപ്പിച്ച എന്നോടുള്ള ഇഷ്ടം ഉണ്ടായിരുന്നു ……
എന്തായാലും ഞാൻ ആഗ്രഹിച്ചുവന്നതിലും അപ്പുറം എനിക്ക് കിട്ടി . ഇനി നമുക്ക് പിരിയാം അല്ലേ ? ഇനി ഒരിക്കലും കണ്ടുമുട്ടാൻ കഴിയാത്തത്ര ദൂരേക്ക് ……
Hio
???????
Ohhh enthaa feel. Ugran …..
Mwuthey oru rakshem illa ❤️