പാഴ്‌ജന്മം – 1 10

അവന്റെ കണ്ണുകൾ വലത് വശത്തേക് ചലിക്കുന്നതുകണ്ട് റൂമിന് പുറത്തിറങ്ങി ആ ഭാഗത്തേക്ക്‌ നോക്കിയ ഞാനൊന്ന് ഞെട്ടി . ഭദ്രകാളിയുടെ ഫിഗറുമായി ഒരാൾ നിൽപ്പുണ്ടായിരുന്നു അവിടെ . എന്നെ നോക്കിയ നോട്ടത്തിൽ ഞാൻ ദെഹിച്ചുപോകുമെന്നു തോന്നിപോയി . ഇങ്ങോട്ട് വരുമ്പോൾ റിൻസി ഒരിക്കലും എന്നെ കാണരുതെന്ന് കരുതിയതാണ് . പക്ഷെ ……

എന്നെ തള്ളിമാറ്റി അവൾ റൂമിലേക്ക്‌ കടന്നു . അവനോട് ഒരു നന്ദിയും പറഞ്ഞ് ഞാനും റൂമിലേക്ക്‌ കയറി . ആ സോഭാസെറ്റിൽ ഒന്നും മിണ്ടാത്തെ അതേ ഭാവത്തിൽ കുറേനേരം അവളിരുന്നു . ബെഡിൽ ഞാനും ……..

എനിക്ക് സമയം കുറവായതുകൊണ്ടും അവൾക്ക് മിണ്ടാൻ ഭാവമില്ലാത്തതിനാലും ആ ധൗത്യം എനിക്ക് ഏറ്റെടുക്കേണ്ടിവന്നു ….

എങ്ങനറിഞ്ഞു ഞാൻ ഇവിടുണ്ടെന്നു ….

എന്റെ മുഖത്തേക്ക് ദേഷ്യഭാവത്തിൽ നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല അവൾ …

നിനക്ക് കുടിക്കാൻ എന്താ വേണ്ടേ ???

നിന്നോട് ആരാ പറഞ്ഞേ ഇങ്ങോട്ട് വരാൻ . ഞാൻ പറഞ്ഞോ , പറഞ്ഞോന്ന് ???

ആ സ്വരത്തിൽ അവളുടെ ദേഷ്യം മുഴുവൻ ഉണ്ടായിരുന്നു …

ഇല്ല ..

പിന്നെ എന്തിനായിരുന്നു ഈ യാത്ര .

ഞാൻ പറഞ്ഞിരുന്നില്ലേ കാണാൻ തോന്നിയാൽ ഞാൻ വരുമെന്ന് . നിപോലും അറിയാതെ കണ്ടുമടങ്ങുമെന്ന് . പക്ഷെ ഇങ്ങനൊരു സീൻ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല ..

ഓഹ് … നിനക്കുമാത്രമേ അറിയൂ എന്ന് കരുതിയോ ഈ ഡിക്ടറ്റീവ് പണി . ഞാൻ വർഷങ്ങളായി ഇവിടെ ജീവിക്കുന്നവളാ എന്നെകൊണ്ടും കഴിയും ഇതൊക്കെ …

അതിന്‌ മറുപടിയായി ഞാനൊന്നു ചിരിച്ചു . ചിരികൂടി കണ്ടപ്പോ ഉണ്ടായിരുന്ന ദേഷ്യം ഇരട്ടിച്ചതുകൊണ്ടാകും അവിടിരുന്ന ഫ്ലവർവൈസ് എടുത്ത് എന്നെ ലക്ഷമാക്കി ഒറ്റ എറിയായിരുന്നു . അതുകൂടിയായപ്പോ എന്റെ ചിരിയുടെ ശക്തി കൂടിയിരുന്നു . ദേഷ്യം സഹിക്കാൻ വയ്യാതെ കലിതുള്ളി എന്റടുത്തേക്കുവന്നവൾ ….

4 Comments

  1. തൃശ്ശൂർക്കാരൻ

    ???????

  2. Ohhh enthaa feel. Ugran …..

  3. Mwuthey oru rakshem illa ❤️

Comments are closed.