എന്തിനാടാ ചിരിക്കുന്നത് തെണ്ടി …. നീ എവിടാന്ന് പറയുന്നുണ്ടോ ? ഇവിടെ വന്നിരുന്നോ നീ ?
മ്മ് .. വന്നു …. നിന്നെ കണ്ടു …. നാളെ 2 മണിക്കാണ് ട്രെയിൻ . ഒരുമണിക്ക് ഞാൻ ഇറങ്ങും ….
മൗനം കിഴടക്കിയ കുറച്ച് നിമിഷങ്ങൾ ഞങ്ങൾക്കിടയിലൂടെ കടന്നുപോയ്കൊണ്ടിരുന്നു ……
ഹേയ് റിൻസി …. എന്താ മിണ്ടാത്തെ എന്തെങ്കിലും പറയെടോ ….
മിണ്ടാൻ തയ്യാറാകാതെ അവൾ വീണ്ടും മൗനത്തെ കൂട്ടുപിടിച്ചു …
ഇതാണ് പറയാതിരുന്നത് . അപ്പൊ അറിഞ്ഞേ തീരു . ഇപ്പൊ ഒന്നും മിണ്ടാനില്ലെ നിനക്ക് …..
ഞാൻ വയ്ക്കുവാ ശ്രീ ബൈ …..
ഹേയ് വയ്ക്കല്ലെടോ ഞാനൊന്നു പറഞ്ഞോട്ടെ …..
എന്റെ വാക്കുകൾ മുഴുവനാകുന്നതിനുമുന്നെ കോൾ കാട്ടായിരുന്നു . തിരിച്ചു വിളിച്ചപ്പോഴേക്കും നെറ്റും ഓഫ് ചെയ്തു . ചിലപ്പോ ഇനിയൊരിക്കലും അവൾ വിളിക്കില്ലായിരിക്കാം ഭയങ്കര വാശിക്കാരിയാണ് .
ആ രാത്രി നിദ്രദേവത എന്നോട് പിണങ്ങി എങ്ങോ പോയിരുന്നു . ചിന്തകളായിരുന്നു എനിക്ക് കൂട്ടുവന്നത് . എന്തൊക്കയോ ചിന്തിച്ചുകൂട്ടി . അതിലെ ശെരിയും തെറ്റുമോന്നു തിരിച്ചറിയാൻ കഴിയാത്തവിധം അവളോടുള്ള പ്രണയം എന്നെ വരിഞ്ഞുമുറുക്കിയിരുന്നു …..
ഓർമ്മകളും അതിലൂടെ ഇടക്കിടക്ക് ജന്മംകൊള്ളുന്ന ദുഖങ്ങളും ആ നഗരത്തിൽ ഉപേക്ഷിച്ച് തിരികെയുള്ള യാത്രക്ക് ഒരുങ്ങുന്നതിനിടയിലും അവസാനമായി അവളെയൊന്നു കോൺടാക്ട് ചെയ്യാൻ ഞാൻ ശ്രെമിച്ചുകൊണ്ടേയിരുന്നു . പക്ഷെ എന്റെ സ്വപ്‌നങ്ങൾ പോലെ അതും സഭലമാകാത്ത ശ്രെമങ്ങളായി മാറുവായിരുന്നു …
ഡ്രസ്സ് എടുത്തുവയ്ക്കുന്നതിന്റെ തിരക്കിനിടയിലാണ് കാളിംഗ് ബെൽ കേട്ടത് . വാതിൽ തുറന്നപ്പോൾ റൂം ബോയ് മുന്നിൽ നിൽപ്പുണ്ടായിരുന്നു …
സർ …..
എസ് ….
Hio
???????
Ohhh enthaa feel. Ugran …..
Mwuthey oru rakshem illa ❤️