പാഴ്‌ജന്മം – 1 10

അങ്ങനെ ഒരു ചോദ്യം നിങ്ങളിൽ ഉണ്ടായേക്കാം അതിന്‌ ഉത്തരം തരാൻ എനിക്ക് കഴിയില്ല ഒരിക്കലെങ്കിലും നിങ്ങൾ അവളോടൊന്നു സംസാരിച്ചുനോക്കണം അപ്പൊ നിങ്ങടെ മനസ്സ് പറഞ്ഞുതരും എല്ലാത്തിനുമുള്ള മറുപടികൾ ……

എന്നിൽ പിറവിയെടുത്ത അവളോടുള്ള ഇഷ്ടം തിരിച്ചറിഞ്ഞ് അതിൽനിന്നും എന്നെ പിന്തിരിപ്പിക്കുവായിരുന്നു അവൾ ..

എനിക്കറിയാം ശ്രീ നിന്റെ മനസ്സിലെ എന്നോടുള്ള ഇഷ്ടം . പക്ഷെ അതൊരിക്കലും പൂർണ്ണതയിൽ എത്താത്തതാണ് . എനിക്ക് എന്നേക്കാൾ വലുത് എന്റെ കുടുംബമാണ് അവരെ കരയിച്ചുകൊണ്ടൊരുജീവിതം റിയക്ക് ഉണ്ടാകില്ല . പപ്പ പറയാറുണ്ട് നീ പ്രണയിക്കുന്നെങ്കിൽ പ്രണയിച്ചോ പക്ഷെ അത് കഴുത്തിൽ കൊന്തയുള്ളവനെ ആവണമെന്ന് . അന്ന് ഞാൻ പപ്പക്ക് കൊടുത്ത വാക്കാണ്‌ പപ്പ ചൂണ്ടിക്കാണിക്കുന്ന ആളോടൊപ്പമേ ഈ മോള് ജീവികത്തുള്ളുന്നു . അത് ഞാൻ ഒരിക്കലും തെറ്റിക്കില്ല ശ്രീ .

എടുക്കുന്ന തീരുമാനങ്ങൾ ആർക്കുവേണ്ടിയും, ഒന്നിനുവേണ്ടിയും തിരുത്താൻ തയ്യാറാവില്ലവൾ . എന്റെ ഇഷ്ടങ്ങൾ നിരസിക്കുമ്പോഴും ആ വാക്കുകളിൽ എവിടെയൊക്കയോ ചെറിയൊരിഷ്ടം ഞാൻ തിരിച്ചറിഞ്ഞിരുന്നു . ഒരു ചിത്രത്തിലൂടെ ഒന്ന് കാണാനുള്ള മോഹം പ്രകടിപ്പിച്ചെങ്കിലും മൂന്നുവർഷക്കാലത്തെ പരിചയത്തിൽ ഒരിക്കൽപോലും അവൾ അതിന്‌ തയ്യാറായില്ല . അതൊക്കെ അവളോടുള്ള എന്റെ പ്രണയത്തിന് വളമാകുവായിരുന്നു ..

ഞാൻ വന്നോന്നു കണ്ടോട്ടേയെന്ന ചോദ്യത്തിന് സമ്മതം മൂളിയെങ്കിലും പിന്നീട്‌ അത് നിരസിച്ചപ്പോൾ ഈ ജന്മം നിന്റെ മുന്നിൽ വരില്ലെന്ന് പറയുമ്പോൾ മനസ്സ് വല്ലാണ്ട് വേദനിക്കുന്നുണ്ടായിരുന്നു . പിന്നീട്‌ ഒരിക്കൽ നീ പോലും അറിയാതെ നിന്നെ കണ്ടുമടങ്ങാൻ ഞാൻ വരുമെന്ന് പറഞ്ഞപ്പോ അവളൊന്നു ചിരിച്ചു . ആ ചിരിക്കുള്ള മറുപടി കൂടിയാണ് എന്റെ ഈ യാത്ര …..

ചൂളംവിളിയോടെ ചെന്നൈ നഗരത്തിൽ ആ തീവണ്ടി യാത്ര അവസാനിപ്പിക്കുമ്പോൾ . അവളെ എവിടെയാണ് തേടേണ്ടതെന്നു ഒരു രൂപവും ഇല്ലായിരുന്നു . ഇവിടെ എവിടെയോ അവളുണ്ട് എൻജിനിയറിങ് പഠിച്ചതും ഇപ്പൊ ജോലിനോക്കുന്നതും ഇവിടെയാണ് പക്ഷെ എവിടെ? എന്നും എന്നെത്തേടി എത്തുന്ന അവളുടെ കോളുകൾ മാത്രമാണ് ഏക ആശ്രയം . അതിലൂടെവേണം അവളെ കണ്ടെത്താൻ പക്ഷെ ഒരിക്കലും അവൾ അതറിയാനും പാടില്ല ….

ഞാൻ ഇവിടെ എത്തിയതും അവൾക്കായുള്ള തിരച്ചിലിൽ ആണെന്നും അവൾ അറിഞ്ഞിരുന്നില്ല . കുശലാന്വേഷണങ്ങൾക്കിടയിൽ അവളിലേക്കുള്ള പടികളോരോന്നായി ഞാൻ ചവിട്ടിക്കയറി . താമസിച്ച ഹോട്ടലുകളുടെ

4 Comments

  1. തൃശ്ശൂർക്കാരൻ

    ???????

  2. Ohhh enthaa feel. Ugran …..

  3. Mwuthey oru rakshem illa ❤️

Comments are closed.