പാഴ്‌ജന്മം – 1 10

പ്രാർത്ഥിക്കില്ല എന്റെ പ്രാത്ഥനകൾ ഇനി എന്നും നിങ്ങൾക്ക് വേണ്ടിയായിരിക്കും .
നിങ്ങളുടെ നന്മക്കുവേണ്ടി ……

ഞാൻ പോട്ടെ …..

എന്റെ കൈ വിടാതെ അവളുടെ പിടി മുറുകിക്കൊണ്ടിരുന്നു . പിടി വിടുവിക്കാനായുള്ള എന്റെ ശ്രമം വിജയം കണ്ടു … ട്രെയിൻ ലക്ഷ്യമാക്കി മുന്നോട്ട് നടക്കുമ്പോൾ അവളുടെ കണ്ണുകൾ ചോർന്നൊലിക്കുന്നുണ്ടായിരുന്നു …

ശ്രീ …..

ഞാനൊന്നു നിന്നു . തിരിഞ്ഞുനോക്കണ്ടെന്നു മനസ്സുപറഞ്ഞു . കാലുകൾ മുന്നിലേക്കുതന്നെ വീണ്ടും . ട്രെയിനിലേക്ക് കയറുമ്പോൾ അത് അനങ്ങി തുടങ്ങിയിരുന്നു .. ചൂളം വിളിച്ച് മുന്നോട്ട്പോകുന്ന ആ തീവണ്ടിയുടെ കവാടത്തിൽ അവളെ നോക്കി ഞാൻ നിന്നു .
കാഴ്ചകൾ മറയുന്നതുവരെ കൈകൾ വീശി അവളെനിക്ക് യാത്രയയപ്പ് നൽകി . കണ്മുന്നിൽ നിന്നും മറഞ്ഞതും കാലം മാറി പെയ്യുന്ന പേമാരിപോലെ പിടിച്ചുനിർത്തി സങ്കടങ്ങളെ നയനങ്ങൾ പുറത്തേക്കൊഴുക്കി . അവയെല്ലാം ആ റയിൽവേ പാളങ്ങളിൽ വീണു ചിതറികൊണ്ടിരുന്നു . അപ്പോഴും ലക്ഷ്യം തേടി ആ തീവണ്ടി ചിറിപ്പാഞ്ഞു

4 Comments

  1. തൃശ്ശൂർക്കാരൻ

    ???????

  2. Ohhh enthaa feel. Ugran …..

  3. Mwuthey oru rakshem illa ❤️

Comments are closed.