പാഴ്‌ജന്മം – 1 10

എന്റെ ചുണ്ടുകൾ ചെറുതായൊന്നു വിടർന്നു ….

ഒക്കെ ഡാ .. പോയിവരാം …

ഞാൻ കണ്ണുകളടച്ച് തലയാട്ടി ……

………………………………………………………………………………………

റെയിൽവെസ്റ്റേഷനിലെ ബഞ്ചിൽ ഒന്നും മിണ്ടാതെ കുറേനേരം ഞങ്ങളിരുന്നു …….

ഒരുപാട് താങ്ക്സ് റിൻസി ….

എന്തിനാ ശ്രീ ….

നീ എനിക്കുതന്നെ കുറേ നല്ല നിമിഷങ്ങൾക്ക് . സ്വപ്നം കണ്ടിരുന്നു ജീവിതകാലം മുഴുവൻ ഇതുപോലെ പക്ഷെ ഈശ്വരൻ എനിക്കായ് നൽകിയത് ഒരു ദിവസം മാത്രം . പരാതിയില്ല ആരോടും . ആഗ്രഹിച്ചതൊക്കെ സ്വന്തമാക്കാനും വേണം ഭാഗ്യം അല്ലേ റിൻസി ….

ശെരിയാ … നിന്നെപ്പോലൊരാളെ സ്വന്തമാക്കാൻ എവിടെയോ ഭാഗ്യമുള്ള ഒരാൾ കാത്തിരിപ്പുണ്ടാകും …

തമാശയാണോ ….

അല്ലെടാ … ഞാൻ നിന്നെ പരിചയപെട്ടതുമുതൽ എല്ലാരിൽനിന്നും ഒരു വ്യത്യസ്ഥത എനിക്ക് ഫീൽ ചെയ്തിരുന്നു . അതുകൊണ്ടാവും ആഗ്രഹിക്കാൻ പാടില്ലാത്തത് ഞാനും എപ്പഴോക്കയോ ആഗ്രഹിച്ചുപോയത് . പക്ഷെ അതൊക്കെ ജന്മം തന്നവർക്കുവേണ്ടി മറക്കുവായിരുന്നു ഞാൻ . അതിലെനിക്ക് സങ്കടമില്ല . പക്ഷെ നിന്നെ പിരിയുന്നതിൽ ഇപ്പൊ വേദനയുണ്ട് … ഏതൊരുപെണ്ണും നിന്നെപ്പോലെ ഒരാണിന്റെതാവാൻ ആഗ്രഹിക്കുന്നവരാണ് ശ്രീ …. അത് ഇന്നലെ ഒറ്റ രാത്രികൊണ്ട് എനിക്ക് മനസ്സിലായി …..

നിന്നോടൊപ്പം ഇന്നലെ റൂം ഷെയർ ചെയ്യുമ്പോൾ എനിക്ക് നല്ല ഭയം ഉണ്ടാരുന്നു . ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു അന്യ പുരുഷന്റെകൂടെ ഒരു മുറിയിൽ . ഉറങ്ങാൻ തന്നെ എനിക്ക് പേടിയായിരുന്നു . ഒരു പെണ്ണ് തന്റെ കയ്യെത്തുന്ന ദൂരത്തു ഉണ്ടെന്ന ചിന്തപോലുമില്ലാതെ അകലെ മാറിക്കിടന്നുറങ്ങുന്ന നിന്നെനോക്കി മിനിട്ടുകളോളം ഞാനിരുന്നു . ഒരു ബലപ്രയോഗത്തിലൂടെ വേണമെങ്കിൽ നിന്റെ ആഗ്രഹങ്ങളൊക്കെ നിനക്ക് സാധിക്കാരുന്നു . പക്ഷെ ഒരു നോട്ടംകൊണ്ടോ

4 Comments

  1. തൃശ്ശൂർക്കാരൻ

    ???????

  2. Ohhh enthaa feel. Ugran …..

  3. Mwuthey oru rakshem illa ❤️

Comments are closed.