പാഴ്‌ജന്മം – 1 10

അപ്പോഴേക്കും എന്റെ കണ്ണുകൾ മഴയ്ക്ക് വിടനൽകി അവളെത്തേടി പോയിരുന്നു .. എന്നെതന്നെനോക്കി നിൽക്കുവാണ് അവൾ . ഇമവെട്ടാതെ കൈകൾകെട്ടി എന്റെ കണ്ണിലേക്കുനോക്കിയ ആ കണ്ണുകളിൽ ഞാൻ കാണുന്നുണ്ടായിരുന്നു . നൽകാൻ കഴിയാതെ ഉള്ളിലൊതുക്കിയ എന്നോടുള്ള പ്രണയക്കടൽ …. കണ്ണുകൾ അനുസരണക്കേട് കാട്ടുമെന്നു തോന്നിയതുകൊണ്ടാകാം എന്നിൽനിന്നും പെട്ടന്നവൾ മുഖം തിരിച്ചത് …..

നീ കിടക്കുന്നില്ലേ ശ്രീ .. നിന്റെ ബെഡ് ഞാനെടുത്തു . ഇനി നീയെവിടെ കുടക്കുന്നെ . ….

നീ കിടന്നോ ഞാൻ ഇവിടെവിടെലും കിടന്നോളാം ..

അപ്പൊ ശെരി ഗുഡ് നൈറ്റ്‌ ….

എന്തുകൊണ്ടാണെന്നറിയില്ല പിണങ്ങിപ്പോയ നിദ്ര ദേവത ഇന്ന് എന്നെ തേടിയെത്തി . ഒരിക്കലും നടക്കില്ലെന്നുകരുതിയ ചിലതൊക്കെ നടന്നതിന്റെ സന്തോഷത്തിലാകാം ഞാൻ നന്നായി ഉറങ്ങി ….

ഡാ … എണീറ്റേ ടൈം എന്ത്രയായെന്നറിയോ എനിക്ക് ഓഫീസിൽ പോണം ..

കണ്ണുകൾ മെല്ലെ തുറക്കുമ്പോൾ ആദ്യമായി ഞാനവളെ കാണ്ടപ്പോൾ അവൾ ഉടുത്തിരുന്ന അതേ സാരിയിൽ ഒരു ചായ ഗ്ലാസ്സുമായി അവളെന്റെ മുന്നിൽ ഉണ്ടായിരുന്നു …

ഇതാ ചായ കുടിക്ക് . ബ്രേക്ഫാസ്റ്റ് എടുത്ത് വച്ചിട്ടുണ്ട് ഫ്രഷ് ആയിവന്ന് എടുത്ത് കഴിക്ക് . ഞാൻ ഓഫീസിൽ പോയി ഉച്ചക്കുശേഷം ലീവ് പറഞ്ഞിട്ട് വരാം . നിന്നെ യാത്രയാക്കാൻ ഞാനും വരുന്നുണ്ട് . ഞാൻ വരുമ്പോൾ റെഡി ആയിട്ട് ഇരിക്കണം കേട്ടോ ….

സംസാരത്തിനിടയിൽ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അവൾ . ചായ ഗ്ലാസ്സും കയ്യിൽ പിടിച്ച് ഞാൻ അവളെത്തന്നെ നോക്കിയിരുന്നു …

ഡാ .. ഞാൻ ഇറങ്ങുവാണെ …

പോകാൻ തുടങ്ങിയ അവൾ ഒന്ന് നിന്നു …

ഇതല്ലേ നിനക്ക് ഇഷ്ടപെട്ട സാരി ..

4 Comments

  1. തൃശ്ശൂർക്കാരൻ

    ???????

  2. Ohhh enthaa feel. Ugran …..

  3. Mwuthey oru rakshem illa ❤️

Comments are closed.