പാളം തെറ്റിയ ജീവിതം [സഞ്ജയ് പരമേശ്വരൻ] 73

Views : 2609

പോലും അറിയാത്ത ഒരാൾ; ഇരുട്ടത്ത് അയാളുടെ മുഖം പോലും അവൾ കണ്ടിരുന്നില്ല. മനസ്സിൽ വെറുക്കാൻ പോലും ഒരു രൂപം ഇല്ലാതായിരിക്കുന്നു. അവളുടെ മൂക്കിലേക്ക് തുളച്ചുകയറിയ അയാൾ പൂശിയ അത്തറിന്റെ ഗന്ധം മാത്രമേ അവൾക്ക് ഓർമയിൽ നില്കുന്നുള്ളു. പ്രതിരോധത്തിന്റെ മാർഗങ്ങളാൽ അവൾ പ്രഹരമേല്പിച്ചെങ്കിലും അയാൾക്കുള്ളിലെ കാമാഗ്നിയിൽ അവളുടെ പ്രതിരോധങ്ങൾ ചുട്ടെരിയപെട്ടു. ട്രൈനിന്റ കുളമ്പടി ശബ്ദത്തിൽ മങ്ങിപോകാൻ മാത്രം കെല്പുള്ള മുറവിളികൾ സൃഷ്ടിക്കാനേ അവൾക്കായുള്ളൂ. ഒടുവിൽ അതിനും വയ്യാതായി…. അവളുടെ നഷ്ടങ്ങളുടെ പട്ടിക ഏറിവന്നു..
റെയിൽവേ സ്റ്റേഷനിലെ അറിയിപ്പ് കേട്ടാണ് അവൾ തന്റെ ചിന്തകളിൽ നിന്ന് ഉണർന്നത്. അടുത്ത ട്രെയിൻ വരാറായിരിക്കുന്നു. അവൾ ധൃതി കൂട്ടി പ്ലാറ്റഫോമിന്റെ ഒരറ്റത്തേക്ക് നടന്നു. അവളുടെ നടത്തം പ്ലാറ്റഫോമിനെയും പിന്നിട്ടു മുന്നോട്ടു പോയി. പാളത്തിന്റെ വശം ചേർന്ന് നടന്ന അവൾ പിന്നേ പാളത്തിലൂടെ നടക്കാൻ തുടങ്ങി. അവളുടെ മനസ്സിൽ ചിന്തകൾ നിറയാൻ തുടങ്ങി. അച്ഛൻ, അമ്മ, നാട്ടുക്കാർ, വീട്ടുകാർ, കൂട്ടുകാർ അങ്ങിനെയെല്ലാം. കൂലിപ്പണി ചെയ്ത് തന്നെ ഇതുവരെ പഠിപ്പിച്ച അച്ഛൻ… സ്വന്തം പങ്ക് പോലും തന്റെ ചോറ്റുപാത്രത്തിലേക്ക് ഇടുന്ന അമ്മ…. ഈ മരണത്തിലൂടെ ഒരു പക്ഷെ തനിക്ക് രക്ഷപെടാനാകും ; എന്നാൽ അവരോ? അവരുടെ പ്രതീക്ഷ മുഴവനും താനാണ്. തന്റെ അഭിവൃത്തിയാണ്….
ഇതെല്ലാം മനസ്സിലേക്ക് കയറി വന്നപ്പോൾ അവൾ ആത്മഹത്യ ശ്രമം പാടെ ഉപേക്ഷിച്ചു. ട്രെയിൻ അവളെ കടന്ന് പോയി. ഉറച്ച കാൽവയ്‌പോടെ അവൾ ആ റെയിൽവേ പാളത്തിൽ നിന്നും നടന്നു നീങ്ങി. ഓരോ ചുവടും അവൾക്ക് ശക്തിയേകുകയായിരുന്നു. ഒരു യോദ്ധാവിന് വേണ്ട ശക്തി. കാരണം വിധിക്ക് മുൻകൂട്ടി അറിയാമായിരുന്നു…. അവൾ ഇനി നേരിടേണ്ടിവരുന്നത് ഒരു യുദ്ധം തന്നെയാണെന്ന്. ഒറ്റയ്ക്ക് നിന്ന് പൊരുതി ജയിക്കേണ്ട യുദ്ധം.

Recent Stories

The Author

സഞ്ജയ് പരമേശ്വരൻ

22 Comments

  1. സൂപ്പർ.. നല്ലൊരു ആശയം.. മനോഹരമായ അവതരണം.. ആശംസകൾ💟💟

    1. സഞ്ജയ് പരമേശ്വരൻ

      Thanks bro

  2. സഞ്ജയ്‌,
    അതി മനോഹരമായി എഴുതി, ശ്രീലക്ഷ്മിയുടെ അതി ജീവനത്തിന്റെ കഥ, ഇത് ഒരായിരം പെൺകുട്ടികൾക്ക് ആത്മവിശ്വാസം വർദ്ദിപ്പിക്കാൻ ഉതകുന്നത്. നല്ല എഴുത്തിനു അഭിനന്ദനങ്ങൾ…

    1. സഞ്ജയ് പരമേശ്വരൻ

      താങ്ക്സ് ജ്വാല,
      ഒത്തിരി സന്തോഷം. ഈ കഥയിൽ നിന്ന് ആർക്കെങ്കിലും ആത്മവിശ്വാസം കിട്ടിയെങ്കിൽ അതിലും വലിയൊരു സന്തോഷം മറ്റൊന്നുമില്ല. തരുന്ന സപ്പോർട്ടിനും മനസ് നിറച്ച് സ്നേഹം.

  3. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

    1. സഞ്ജയ് പരമേശ്വരൻ

      😍😍😍

  4. മച്ചാനെ ഒരുപാട് ഇഷ്ട്ടമായി..

    ♥️♥️♥️♥️♥️♥️♥️♥️

    1. സഞ്ജയ് പരമേശ്വരൻ

      താങ്ക്സ് ഇണ്ട്ട്ടോ മച്ചാനെ….. ❤️❤️❤️❤️❤️❤️

        1. സഞ്ജയ് പരമേശ്വരൻ

          🤩🤩

  5. ഇഷ്ടമായി,

    1. സഞ്ജയ് പരമേശ്വരൻ

      Thank you bro 😍😍😍

    1. സഞ്ജയ് പരമേശ്വരൻ

      😍😍

  6. ✨✨✨✨✨✨✨✨✨

    1. സഞ്ജയ് പരമേശ്വരൻ

      🤩🤩🤩🤩

  7. 💥💥 ഫസ്റ്റ് 💥💥

    1. സഞ്ജയ് പരമേശ്വരൻ

      😀😀

  8. കാട്ടുകോഴി

    🔥🔥🔥

      1. കാട്ടുകോഴി

        Unniyettan first 😁😁😁

    1. സഞ്ജയ് പരമേശ്വരൻ

      😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com