പാക്കാതെ വന്ത കാതൽ – 13(Last)???? [ശങ്കർ പി ഇളയിടം] 138

 

“കിചേട്ടാ എനിക്കൊരു കാര്യം ചോദിക്കാനുണ്ട്….” എന്നു പറഞ്ഞു കൊണ്ട് പാറു അവനോടു  പതുക്കെ ചോദിച്ചു ..

“ആ അവനില്ലേ അലോക് അവനെ എങ്ങനാ കണ്ടു  പിടിച്ചത് എന്ന് ഒന്ന് പറഞ്ഞു താ പ്ലീസ്….”

 

അതു കേട്ടതും കിച്ചു കള്ള ചിരിയാല്ലേ അവളോട് പറഞ്ഞു ..

 

“പോലീസ് ഓപ്പറേഷൻ രഹസ്യങ്ങൾ ഒന്നും പുറത്തു പറയാൻ പാടില്ലാത്തതാണ് എന്നാലും എന്റെ പ്രിയതമ ആദ്യായിട്ട് ആവശ്യപ്പെട്ടതല്ലേ…”

 

എന്നും പറഞ്ഞു കൊണ്ട് എല്ലാ രഹസ്യങ്ങളും അവളുടെ ചെവിയിൽ പറഞ്ഞു കൊടുത്തു …

 

?❤️?❤️?❤️?❤️?❤️?❤️?

 

മാസങ്ങൾക്കു ശേഷം  പാലക്കാട് റെയിൽവേ  സ്റ്റേഷനിൽ നിന്നും ഒരു പെൺകുട്ടി  ദൃതിയിൽ  ഓടികിതച്ചു വരുമ്പോഴേക്കും  ആ  ട്രെയിൻ പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്നു .

പെട്ടെന്നാണ് അതിൽ നിന്നും ഒരു  കൈ വന്ന്‌  അവളെ വലിച്ചു അതിൽ കയറ്റിയത് …ശേഷം അയാൾ കുറച്ചു ദേഷ്യത്തോടെ അവളോടു സംസാരിച്ചു ..

“ഈ  ട്രെയിൻ വിടാറായ സമയത്ത് നീ  ഇതെവിടെ പോയി നിൽക്കുകയായിരുന്നു  പാറു ……”

 

“കിച്ചുവേട്ട ..ഞാൻ അവിടെ ഒരു പെൺകുട്ടികുട്ടിയോട്  സംസാരിച്ചു നില്കുകയായിരുന്നു ..ഒരിക്കലും കാണാത്ത അവളുടെ കാമുകനുമായി ഒളിച്ചോടി പോകാൻ നിൽക്കുകയായിരുന്ന ആ  കുട്ടി…അതിനു കുറച്ചു ഉപദേശങ്ങളൊക്കെ കൊടുത്തു  ആ  കുട്ടിയെ തിരികെ അവളുടെ  വീട്ടിലേക്ക് തന്നെ പറഞ്ഞു വിട്ടപ്പോൾ സമയം പോയതറിഞ്ഞില്ല ..”

 

“ആ  കുട്ടി തിരിച്ചും പോകാൻ മാത്രം എന്തുപദേശമാണ്  നീ  ആ കുട്ടിക്ക് പറഞ്ഞു കൊടുത്തത് …”

 

“അതു പിന്നെ ഇത്രയും വളർത്തു വലുതാക്കിയ മാതാപിതാക്കളെ ഉപേക്ഷിച്ചു  എന്തു വിശ്വസിച്ചാണ് ആ പയ്യനോടൊപ്പം  പോകാൻ തിരിമാനിച്ചതെന്ന് ചോദിച്ചു ..പിന്നെ എന്നോട് അന്ന് ആ  SI  പറഞ്ഞ കാര്യങ്ങൾ ഒക്കെ പറഞ്ഞപോൾ ആ  കുട്ടി ഫ്ലാറ്റ് ….”

“അത് …ഏതായാലും നന്നായി …എന്നാലും ഈ  ഉപദേശിച്ച ആളും അത്ര മോശമായിരുന്നില്ലല്ലോ …

നമ്മുടെയും ഒരു  പാകാതെ വന്ത  കാതൽ ആയിരുന്നു അന്നപ്പോൾ എന്തു വിശ്വാസത്തിന്റെ പുറത്താണ് നീ എന്നോടൊപ്പം ഇറങ്ങി തിരിച്ചത് …..”

കിച്ചു  ഒരു കള്ളചിരിയോടെ പാറുവിനെ  ഇടം കണ്ണിട്ട് നോക്കി  ചോദിച്ചു…

 

 

“എന്നെ  ദേ … ഇതു പോലെ കൈവിടാതെ  എന്നും ചേർത്തു നിര്ത്തും എന്ന  വിശ്വാസത്തിന്റെ പുറത്ത് അവളെ ചേർത്തു പിടിച്ചിരിക്കുന്ന കിച്ചുവിന്റെ കൈകളിൽ  നോക്കി കൊണ്ട് പാറു പറഞ്ഞു ….

5 Comments

  1. ശങ്കർ മച്ചാനെ…

    കഥ കൊള്ളാം കേട്ടോ…

    എന്നിട്ടും എന്തുകൊണ്ട് വായനക്കാർ കുറഞ്ഞു എന്നെനിക്കു മനസിലാവുന്നില്ല..

    ♥️♥️♥️♥️♥️♥️♥️♥️

  2. ♥♥♥♥

  3. MRIDUL K APPUKKUTTAN

    ?????

  4. ❣️❣️

Comments are closed.