ഇതു കണ്ട് പാറുവിന്റെ അപ്പ കൈലേഷിനെയും വിളിച്ചു കൊണ്ട് മണ്ഡപത്തിലേക്ക് കയറി ..അതു കണ്ട് പാറുവും കിച്ചുവും പരസ്പരം ഒന്നു നോക്കിയതിനു ശേഷം കിച്ചു അവളുടെ അടുത്തു നിന്നും പതുക്കെ നീങ്ങിയതും കൈലേഷ് അവനെ തടഞ്ഞു.
“നീ …ഇത് എങ്ങോട്ടാ ..എന്നെക്കാളും ഇവളെ കെട്ടാനുള്ള യോഗ്യത നിനക്ക് തന്നെയാടാ …കൈലേഷ് പാറുവിനെ കിച്ചുവിന്റെ അടുത്തു ചേർത്തു നിർത്തിക്കൊണ്ട് പറഞ്ഞു …”
ഇതു കേട്ടതും പാറുവിന്റെ അപ്പ കിച്ചുവിന്റെ അടുത്തേക്കു ചെന്നു …
“കണ്ണൻ പറഞ്ഞതു തന്നെയാ അതിന്റെ ശരി ..പക്ഷേ എനിക്ക് അറിയണമായിരുന്നു എന്നോട് പറഞ്ഞ വാക്ക് പാലിക്കാൻ കഴിയുന്ന ഒരുത്തനാണോ നീയ്യെന്ന്…പ്രണയിച്ച ആളെ സ്വന്തമാക്കാനുള്ള വെപ്രാളത്തിൽ ഏല്ലാവരും മറന്നു പോകുന്ന ഒരു കാര്യമുണ്ട് പ്രായം കുടുംബം ജോലി പൂർത്തികരിക്കാതെ പോയ പഠിത്തം മിക്ക പ്രണയവിവാഹങ്ങൾ ഇങ്ങനെയെല്ലാമാണ് കടന്നു പോകുന്നത് …പക്ഷേ നിങ്ങളുടെ കാര്യത്തിൽ അതങ്ങനെയായിരുന്നില്ല .. ..ഇന്ന് ഇവൾക്കു വേണ്ടി നീ നല്ല ഒരു നിലയിൽ തന്നെ എത്തിയിരിക്കുന്നു ….ആ ഇവളെ നിനക്കല്ലാതെ മറ്റാരുടെ കൈകളിലാണ് ഞാൻ ഏല്പിക്കേണ്ടത് എന്നു പറഞ്ഞു കൊണ്ട് പാറുവിന്റെ അപ്പ ആലില താലിയെടുത്തു കിച്ചുവിന്റെ കൈയിൽ കൊടുത്തതും .കിച്ചു പാറുവിന്റെ അപ്പയെ നോക്കി ….
“പ്രണയം കൊണ്ടു മാത്രം ജീവിക്കാൻ ആകിലെന്നുള്ള സത്യം മനസിലാക്കി കൊണ്ടു തന്നെയാ അന്നു ഞാൻ ഇവളെ നിങ്ങളുടെ കൈകളിൽ ഏല്പിച്ചത് ..അതു സാക്ഷാൽകരിക്കാൻ വേണ്ടി ഞാൻ പ്രയത്നിച്ചു …ഒറ്റയ്ക്ക് നീക്കാനുള്ള കെല്പുണ്ടായിട്ടു ഇവളെ കൂടെ കൂട്ടണം എന്നു തോന്നി ..പ്രണയം പൈങ്കിളിയാണ് ..പക്ഷേ ജീവിതം അങ്ങനെയല്ല യെന്ന് എനിക്ക് മനസിലാക്കി തന്നത് ഞങ്ങളുടെ പ്രണയം തന്നെയാണ് …..”
എന്നും പറഞ്ഞു കൊണ്ട് കിച്ചു അഗ്നിസാക്ഷിയാക്കി പാറുവിന്റെ കഴുത്തിൽ
താലി ചാർത്തി …പാറുവിന്റെ കൈ പിടിച്ചു അഗ്നിക് വലം വെക്കുമ്പോൾ വർഷങ്ങൾ ശേഷം ഒരുമിച്ച പ്രണയം നേടിയതിലുള്ള സന്തോഷമായിരുന്നു രണ്ടാൾക്കും …
ഇതിനെല്ലാം സാക്ഷ്യം വഹിച്ചു കൊണ്ട് അലോക് പോലീസ് ജീപ്പിൽ കൈയിൽ വിലങ്ങു വെച്ചു കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു …അതു കണ്ടതും പാറു കിച്ചുവിനെ നോക്കി ..
ശങ്കർ മച്ചാനെ…
കഥ കൊള്ളാം കേട്ടോ…
എന്നിട്ടും എന്തുകൊണ്ട് വായനക്കാർ കുറഞ്ഞു എന്നെനിക്കു മനസിലാവുന്നില്ല..
♥️♥️♥️♥️♥️♥️♥️♥️
♥♥♥♥
?????
❣️❣️
❤