“കിടന്ന് ചീറാതടി …കുറേ നാളായി കാത്തിരിക്കുകയായിരുന്നു .താ ഇങ്ങനെ ഒരു ദിവസത്തിനായി ..ഈ അലോക് ഒരു കാര്യം ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് നേടുക തന്നെ ചെയ്യും ..നിന്റെ മറ്റവൻ വന്നു നിന്നെ രക്ഷപെടുത്തും എന്നു പറഞ്ഞു എന്നെ വെല്ലുവിളിച്ചിട്ടിപ്പോൾ എന്തായി കണ്ടില്ലേ…ഒന്നു അനങ്ങാൻ പോലുമാവാതെഅവിടെ കിടക്കുന്നത് . ഇപ്പോൾ നമ്മുടെ കേട്ടു കണ്ടു നിൽക്കാനേ അവനു കഴിയു ..”എന്നു പറഞ്ഞു കൊണ്ട് അലോക് പാറുവിനെ നോക്കി ചിരിച്ചു ..
ഇതെല്ലാം കണ്ടു സംഭവിക്കാൻ പോകുന്നതിനെകുറിച്ചു ഒന്ന് ഓർക്കാൻ പോലുമാകാതെ പാറുവിന്റെ അപ്പ കിച്ചുവിനെയും കൈലേഷിനെയും മാറിമാറി നോക്കി ..അവരാകട്ടെ ഇടികൊണ്ടുള്ള അടിയിൽ തളർന്നു കിടക്കുകയായിരുന്നു …
അലോക് കിച്ചുവിനെ ഒന്നു നോക്കി കൊണ്ട് പൂജാരി പൂജിച്ച താലിയെടുത്തു പാറുവിന്റെ കഴുത്തിൽ കെട്ടാൻ നിന്നതും പെട്ടെന്ന് ഒരു ബുള്ളറ്റ് വന്നു അലോകിന്റെ കാലിൽ തറച്ചു …അവൻ വേദനയോടെ പിടഞ്ഞു കൊണ്ട് അവിടെ ഇരുന്നു ..പാറു ഉൾപ്പെടെ ഏല്ലാവരും ഞെട്ടി കൊണ്ട് നോക്കിയതും…കിച്ചു പിസ്റ്റൾ അലോകിന്റെ നേരെ പിടിച്ചു കൊണ്ട് നില്കുന്നതാണ് കണ്ടത് ….
അതു കണ്ടതും അവിടെ കണ്ടോണ്ടു നിൽക്കുന്ന എല്ലാവരുടെയും ഉള്ളിൽ ഒരു മഴപെയ്ത അനുഭൂതിയായിരുന്നു …
പെട്ടെന്നാണ് കിച്ചുവിന്റെ ശ്രെദ്ധ അലോകിന്റെ മുന്നിൽ പേടിച്ചു വിറച്ചു നിൽക്കുന്ന പാറുവിന്റെ നേർക്ക് പോയത് ..അവളുടെ പേടിച്ചു വിറച്ച മുഖം കണ്ടതും കിച്ചു പാറുവിന്റെ അടുത്തേക്കു ചെന്നു ..
“പാറു ..മോളേ ..നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ …”കിച്ചു അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു ചോദിച്ചു ….
പാറു ശ്വാസം എടുക്കാൻ പോലും മറന്നു പേടിച്ചു നില്കുകയായിരുന്നു ..കിച്ചു പാറുവിനെ ചേർത്തു പിടിച്ചു കൊണ്ട് അവളുടെ തലയിൽ തലോടി ..
ഇതേ സമയം അലോക് വേദനയുടെ ഇടയിലും കിച്ചുവിനെ പകയോടെ നോക്കിയതും കൈലേഷ് പറഞ്ഞതാനുസരിച് അവനെ അവിടെ നിന്നും കൊണ്ടു പോകാൻ പോലീസ് എത്തിയിരുന്നു ..
എല്ലാം ഒന്ന് ശാന്തമായപോഴാണ് പൂജാരി മുഹൂർത്തത്തിനുള്ള സമയം കഴിയാറായി എന്ന് പാറുവിന്റെ അപ്പയോട് വിളിച്ചു പറഞ്ഞത് .
അതു കേട്ടതും കിച്ചുവും കൈലേഷും ഒരുമിച്ച് പാറുവിനെ നോക്കി..
ശങ്കർ മച്ചാനെ…
കഥ കൊള്ളാം കേട്ടോ…
എന്നിട്ടും എന്തുകൊണ്ട് വായനക്കാർ കുറഞ്ഞു എന്നെനിക്കു മനസിലാവുന്നില്ല..
♥️♥️♥️♥️♥️♥️♥️♥️
♥♥♥♥
?????
❣️❣️
❤