നോക്കിയതും അലോക് വണ്ടിയുടെ ഫ്രണ്ട് സീറ്റിൽ ഉണ്ടായിരുന്ന ഹോക്കി സ്റ്റിക്ക് ഉപയോഗിച്ചു കിച്ചുവിന്റെ തലക്കായി അടയ്ക്കാനായി ഓങ്ങിയതും കൈലേഷ് അതു തടഞ്ഞു കൊണ്ട് അലോകിനെ പുറകിൽ നിന്നും ഇടിച്ചു തെറിപ്പിച്ചു ..ഇതു കണ്ട് ആ വണ്ടിയിൽ ഉണ്ടായിരുന്ന അലോകിന്റെ ഗ്യാങ് മൊത്തം പുറത്തേക്കിറങ്ങിയതും കിച്ചുവിന്റെ കൂടെ ഉണ്ടായിരുന്ന ആ രണ്ടു ഫ്രണ്ട്സും പാറുവിനെ വണ്ടിയിൽ നിന്നിറക്കി കിച്ചുവും അവരോടൊപ്പം കൂടി അവിടെ ഒരു യുദ്ധകളമാക്കി മാറ്റി .
അതിനിടയിൽ അലോക് നേരെത്തെ എടുത്തിരുന്ന ഹോക്കി സ്റ്റിക്ക് എടുത്തു കൊണ്ട് കിച്ചുവിന്റെ തലയ്ക്കിട്ട് ആഞ്ഞടിച്ചു ഒട്ടും പ്രേതീക്ഷികാതെയുള്ള അലോകിന്റെ നീക്കത്തിൽ കിച്ചു തളർന്നു വീണു ..അതു കണ്ടതും അലോക് പാറുവിന്റെ അടുത്തേക്കു ചെന്നു കൊണ്ട് അവളുടെ കൈയിൽ ബലമായി പിടിച്ചു വലിച്ചു കൊണ്ട് കല്യാണമണ്ഡപത്തിലേക്ക് കയറി താലിയെടുത്തു കെട്ടാൻ പോയതും കൈലേഷും മറ്റു രണ്ടു പോലീസുകാരും കൂടി അവനെ തടഞ്ഞു. അലോക് ഒരു ഭ്രാന്തനെ പോലെ അവരെ ഇടിച്ചു വീഴ്ത്തി ..
ഇതെല്ലാം കണ്ട് പേടിച്ചിട്ട് പാറുവിനു ഒന്ന് ശബ്ദം പോലും പുറത്തു വരാതെയായി .തളർന്നു കിടക്കുന്ന കിച്ചുവിനെ നോക്കും തോറും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അലോകിന്റെ കൈയിയിൽ നിന്നും അവളുടെ കൈയിലുള്ള പിടി വിടുവിക്കാൻ നോക്കി കൊണ്ടിരുന്നു .. അവന്റെ ബലത്തിന് മുൻപിൽ അവൾ തോറ്റു പോകുമെന്നറിഞ്ഞതും അലോകിന്റെ കൈയിൽ കടിച്ചു കൊണ്ട് അവൾ രക്ഷപെടാൻ നോക്കിയതും ..
“ഹാ…അടങ്ങി നിക്കടി അവിടെ .നീ ..എത്ര കിടന്നു പിടച്ചാലും നിനക്കിനി എന്റെ കൈയിൽ നിന്നും രക്ഷപെടാൻ സാധിക്കില്ല ..ഇപ്പോൾ ഈ നിമിഷം എന്റെ താലി നിന്റെ കഴുത്തിൽ വീഴും ..അതോടെ നീ എനിക്കു സ്വന്തം …” .അലോക് ദേഷ്യത്തോടെ പാറുവിനെ നോക്കി പറഞ്ഞു ….”
“നിന്നെ ..പോലെ ഒരു വൃത്തികെട്ടവന്റെ കൂടെ ജീവിക്കുന്നതിനു നല്ലത് ഞാൻ ചാവുന്നതാടാ ..”
പാറു അലോകിനെ നോക്കി അറപ്പോടെ പറഞ്ഞു …
ശങ്കർ മച്ചാനെ…
കഥ കൊള്ളാം കേട്ടോ…
എന്നിട്ടും എന്തുകൊണ്ട് വായനക്കാർ കുറഞ്ഞു എന്നെനിക്കു മനസിലാവുന്നില്ല..
♥️♥️♥️♥️♥️♥️♥️♥️
♥♥♥♥
?????
❣️❣️
❤