പറയാതെ പോയത് [Ibrahim] 72

അടുക്കളയിൽ പോയി കുറച്ചു പഴം ഉള്ളത് എടുത്തു മൈദ കലക്കി അതിലിട്ട് പൊരിച്ചെടുത്തു..

മക്കൾ വന്നു ചായ കൊടുക്കലും അതിന്റെ പാത്രങ്ങൾ കഴുകലും പിന്നെ രാത്രി ക്ക് ഉള്ള ചപ്പാത്തി ഉണ്ടാക്കൽ കറി ഉണ്ടാക്കൽ പിന്നെ രാവിലെ ദോശ ക്ക് ഉള്ളത് അരക്കൽ എല്ലാം
കഴിഞ്ഞപ്പോൾ പത്തു മണി ആയിരുന്നു. പിന്നെ പോയി കിടന്നത് മാത്രമേ ഓര്മയുള്ളു അപ്പോഴേക്കും ഉറങ്ങി പോയിരുന്നു വൃന്ദ..

ഹും കിടന്നാൽ മതി അപ്പോഴേക്കും ഉറങ്ങി പോകും. തനിക്കൊക്കെ ഒന്ന് ഉറക്കം വരാൻ വല്ലാത്ത പാടാണ്. പകലൊക്കെ വീട്ടിൽ ഇരിക്കാം എന്നാലും രാത്രി പെട്ടെന്ന് തന്നെ ഉറങ്ങുകയും ചെയ്യാം ഈ സ്ത്രീകളുടെ ഒരു ഭാഗ്യം അതും പറഞ്ഞു കൊണ്ട് അയാൾ തിരിഞ്ഞു കിടന്നു…

 

അലാറം അഞ്ചു മണിക്ക് അടിച്ചപ്പോൾ ഇത്രയും നേരത്തെ അലാറം അടിച്ചോ എന്ന് ചോദിച്ചു കൊണ്ടാണ് അവൾ ഉണർന്നത് ദിവസവും അങ്ങനെ തന്നെ ആണ് തോന്നുക..

പോയി പതിവ് പോലെ ഒന്ന് എന്ന് തുടങ്ങി..

അച്ഛാ അമ്മ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല. വാതിലും തുറക്കുന്നില്ല.

കരച്ചിലോഡ് കൂടി മക്കളുടെ ശബ്ദം കേട്ടപ്പോൾ അയാൾ ആകെ വല്ലാതായി. അടുത്ത വീട്ടിൽ നിന്ന് വിളിക്കുകയാണ്‌ അവർ.

മക്കളേ അമ്മ എവിടെ ലും പോയിട്ടുണ്ടാവും ഫോൺ എടുക്കാൻ മറന്നതാവും നിങ്ങൾ പേടിക്കണ്ട..

അയാൾക്ക് വല്ലാത്ത ദേഷ്യം തോന്നി. എവിടെ പോയാലും മക്കൾ വരുമ്പോഴേക്കും എത്തണം എന്ന് നിർബന്ധം ആയിട്ട് പറയാറുള്ളതാണ് അയാൾ. പക്ഷെ ബസ് കിട്ടിയില്ല അല്ലെങ്കിൽ ജോലി തീർത്തു പോകാൻ വൈകി എന്നുള്ള സ്ഥിരം ഞൊണ്ടി ന്യായങ്ങൾ നിരത്താറുണ്ട് അവൾ.

9 Comments

  1. Bro,
    Super.valladhe feel ayu letting.
    Vettamma marude(house wife) prsangal arun manaslakunilla.

    1. ഇബ്രാഹിം

      ??

  2. ത്രിലോക്

    Nice ❤️❤️

    1. ഇബ്രാഹിം

      ♥️♥️

    1. ഇബ്രാഹിം

      Hmm

  3. ❤️❤️❤️❤️

    1. ഇബ്രാഹിം

      ♥️♥️♥️

Comments are closed.