പറയാതെ പോയത് [Ibrahim] 72

അവൾ ചായ എടുത്തു കുടിച്ചു കൊണ്ട് മുറ്റത്തിറങ്ങി.. മൊത്തം കാടാണ് എന്നും അടിച്ചു വാരിയാലും ഇലകൾ വീണു കിടക്കും ഹല്ലാ തന്റെ പണിയാ അതൊക്കെ ചുറ്റും മരങ്ങൾ വേണമെന്നുള്ളത് തന്റെ വലിയ ആഗ്രഹം ആയിരുന്നു വീട് വെച്ചപ്പോൾ അതൊക്കെ സാധിപിച്ചെടുത്തു..

പേര റെംപൂട്ടാൻ ചിക്കു മാവ് വാഴ തുടങ്ങി എല്ലാമുണ്ട് ചുറ്റും. കായ്ക്കുമ്പോൾ മാത്രം ഓരോന്നും താൻ വെച്ചതാ പറഞ്ഞു കൊണ്ട് ഓരോരുത്തരും വരാറുണ്ട്. അച്ഛനും മക്കളും തന്നെ. ആരെയും തിരുത്താറില്ല. തനിക്ക് അറിയാലോ അത് അവരൊന്നും വെച്ചതല്ലെന്ന്.

മുറ്റമടി കഴിഞ്ഞപ്പോഴേക്കും ഒരു വഴിക്ക് ആയിരുന്നു നടു.

പിന്നെ അകത്തു വന്നു പാത്രം മുഴുവനും കഴുകി സ്ലാബ് ഒക്കെ തുടച്ചു . ചോറും കറിയും രാവിലെ ഉണ്ടാക്കിയതുണ്ട് തനിക്ക്.

അലക്കാൻ ഉള്ളത് ഒരു കുന്നുണ്ട്. ദിവസവും അലക്കിയാലും ഉണ്ടാവും ഒരു ലോഡ്…

ആരാണാവോ ഇത്രയും ഒക്കെ ഡ്രസ്സ്‌ ഇടുന്നത് അവൾ അത് ചിന്തിച്ചു കൊണ്ട് അലക്കാനുള്ളത് ബക്കറ്റിൽ ഇട്ടു.

ഇന്നലെ സ്കൂളിൽ മീറ്റിംഗ് ആയത് കൊണ്ട് തുടച്ചിട്ടില്ല. അതുകൊണ്ട് ഇന്ന് തുടക്കൽ നിർബന്ധം ആണ്.

അലക്കലും തുടക്കലും കഴിഞ്ഞപ്പോൾ സമയം മൂന്നായിരുന്നു. ഒരു പിടി ചോറ് എടുത്തു കഴിച്ചു. അപ്പോഴേക്കും മക്കൾ വരാനുള്ള സമയം ആയിരുന്നു..

9 Comments

  1. Bro,
    Super.valladhe feel ayu letting.
    Vettamma marude(house wife) prsangal arun manaslakunilla.

    1. ഇബ്രാഹിം

      ??

  2. ത്രിലോക്

    Nice ❤️❤️

    1. ഇബ്രാഹിം

      ♥️♥️

    1. ഇബ്രാഹിം

      Hmm

  3. ❤️❤️❤️❤️

    1. ഇബ്രാഹിം

      ♥️♥️♥️

Comments are closed.