നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം മൂന്ന് [??????? ????????] 125

നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…?ഭാഗം മൂന്ന്

Author : [??????? ????????]

[Previous Part]

 

View post on imgur.com

പ്രാതൽ കഴിച്ചു എല്ലാവരും കൈ കഴുകാൻ വന്നു. വന്ന വിരുന്നുകാർക്ക് തോർത്ത് എടുത്തു കൊടുക്കാൻ എന്നെയവർ ഏല്പിച്ചിരിക്കുകയാണ്.

അയാൾ വന്നപ്പോളും ഞാൻ തോർത്ത് നൽകി. പെട്ടെന്ന് തോർത്ത് വാങ്ങാനെന്ന വ്യാജേന അയാൾ എന്റെ കൈ തഴുകാൻ തുടങ്ങി…!

 

ഛീ…! എന്തൊരു വൃത്തികെട്ട മനുഷ്യൻ. എനിക്കെന്റെ കയ്യിൽ ഭാരമുള്ളതെന്തോ ഇഴയുന്നത് പോലെ തോന്നി. ഞാൻ പെട്ടെന്ന് കൈ പിൻവലിച്ചു തിരിഞ്ഞു നടന്നതും ഒട്ടു പ്രതീക്ഷിക്കാത്ത ഒന്ന് സംഭവിച്ചു.

അയാൾ എന്റെ നിതംബത്തിൽ തട്ടി… കൂടെയൊരു ഡയലോഗും.

: “ഞാൻ വിചാരിച്ചതിലും പറഞ്ഞു കേട്ടതിലും സുന്ദരിയാണ് നീ.”

അത് കേട്ടതും കൈ ഓങ്ങി അയാളുടെ മുഖത്ത് വീശിയടിക്കാനാണ് തോന്നിയത്. പക്ഷെ അതൊരു വല്യ പ്രശ്നമാകും.

തുടരുന്നു…

 

“തനിക്ക് നാണമില്ലേ..? ഛീ വൃത്തികെട്ടവൻ.” ഞാൻ മുറ്റത്തേക്ക് കാർക്കിച്ചു തുപ്പി. അയാൾ ഒരു സ്ത്രീ ലമ്പടന്റെ ചിരി ചിരിച്ചുകൊണ്ട് ഒരു നിമിഷം കഴുകൻ കണ്ണുകളാൽ എന്നെയൊന്നു കൊത്തിവലിച്ച ശേഷം നടന്നകന്നു.

 

ഛേ.. എങ്ങിനെ ഇവിടെ നിന്നൊന്നു രക്ഷപെടും.. ഇവിടെ കൂടുതൽ നേരമിങ്ങനെ നിൽക്കുന്നത് ശരിയല്ല. ഞാൻ മെല്ലെ അടുക്കളപ്പുറത്തു തിരക്കിലായിരുന്ന ദേവകിയെ കൂട്ട് പിടിച്ചു. “ദേവകിയെട്ടത്തി, എനിക്ക് ഒരു തൂക്കു പാത്രത്തിൽ കുറച്ചു പായസം വേണം.”

 

“അതെന്തിനാ രാധിക കുഞ്ഞേ ?”

“ഞാൻ കുന്നത്ത്വിളയ്ക്കലെ അമ്മായിക്ക് കുറച്ച് പായസം കൊടുത്തിട്ടു വരാം.”

“ അയ്യോ കുഞ്ഞിനെ ഇവിടെയുള്ളവർ അന്വേഷിക്കുമ്പോൾ ഞാനെന്താ പറയുക…?”

“ദേവകിയേടത്തി എന്തെങ്കിലും പറയു. എനിക്ക് വയ്യ ഇവിടെയിങ്ങനെ ചുറ്റിപ്പറ്റി നില്ക്കാൻ.”

 

ഞാൻ, പായസം നിറച്ച തൂക്കുപാത്രവുമെടുത്ത് അമ്മായിയുടെ വീട്ടിലേക്ക് നടന്നു. തറവാട്ടിൽ നിന്നും ഒരു നീണ്ട വരമ്പ് കടന്നാൽ അവിടേക്കെത്തും. അവിടെ അമ്മായിയും പിന്നെ വസുദേവിന്റെ അനിയൻ രാഹുലും ഉണ്ടാകും.

 

അവർ എപ്പോളെങ്കിലും ഒക്കെ തറവാട്ടിലേക്ക് വരാറൊക്കെയുണ്ടെങ്കിലും അവർക്കു അൽപ്പം സാമ്പത്തിക ചുറ്റുപാട് കുറവായ കാരണം തറവാട്ടിലുള്ളവർ അവരോട് ഒരു ചിറ്റമ്മ നയം പുലർത്തുന്നത് ഞാൻ എപ്പോളും കാണാറുണ്ട്.

 

അത് മനസിലാക്കിയിട്ടാകണം എന്തോ അമ്മായി ഇപ്പോഴധികം ഇങ്ങോട്ടേക്ക് വരാറില്ല. ഞാൻ കുന്നത്തുവിളയ്ക്കല് എത്തിയപ്പോൾ അമ്മായി രാവിലെയുള്ള കുളിയും കഴിഞ്ഞു തല തോർത്തുകയായിരുന്നു.

 

“ആഹാ, ആരാ ഇത്. വാ.. അകത്തേക്ക് കേറിവാ. അപ്പൊ രാധിക മോൾക്ക് ഇങ്ങോട്ടേക്കുള്ള വഴിയൊക്കെ അറിയാമല്ലേ..?” അമ്മായി ചോദിച്ചു.

 

“അതെന്താ അമ്മായി അങ്ങിനെ ചോദിച്ചത്. ഞാൻ അല്ലെ ഇടക്കൊക്കെ ഇങ്ങോട്ടു വരാറുള്ളത്. ഇവിടന്നു ആരെയും അങ്ങോട്ട് കാണാറില്ലലോ.”

9 Comments

Add a Comment
  1. നിധീഷ്

    ❤❤❤❤❤❤❤

    1. അശ്വിനി കുമാരൻ

      ??

    1. അശ്വിനി കുമാരൻ

      ??

  2. valare ishtappettu. inspirational. ithu aarudeyo kadha thanneyaavum.

    1. അശ്വിനി കുമാരൻ

      Thankz ?✨️

  3. Good ?. Waiting for next part..

    1. അശ്വിനി കുമാരൻ

      ??

      1. Good.?.ezhuthukal thudarnn kond irikku

Leave a Reply to Ananthu Cancel reply

Your email address will not be published. Required fields are marked *