നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം മൂന്ന് [??????? ????????] 125

“അമ്മ വല്യമ്മാവനെ കുറ്റം പറഞ്ഞു, ഏട്ടൻ ലാളിച്ചിട്ടാണ് അവൾ ഇത്രത്തോളം വഷളായത്…” എനിക്ക് വല്ലാത്ത ക്ഷീണവും സങ്കടവും എല്ലാം മാറി മാറി വന്നു. ഞാൻ ചെയ്തത് തെറ്റോ ശരിയോ എന്നുപോലും അറിയില്ല…

 

വസുദേവിനോടെനിക്കൊരു പരിചയവും ഇല്ല… ഇപ്പോൾ അയാളുടെ പേരും ചീത്തയായി. രവി…! അതെ രവിയാണിതിനൊക്കെ കാരണം. ഒന്ന് കണ്ടിരുന്നെങ്കിൽ…

ഒരു വാക്ക് മിണ്ടാൻ കഴിഞ്ഞെങ്കിൽ. പക്ഷെ പ്രതീക്ഷിച്ചതിനു വിപരീതമായി വേറൊരു കാര്യം നടന്നു.

വിവാഹം നിർത്തിവെക്കുമെന്നു ഞാൻ കരുതിയപ്പോൾ, അതിനു പകരം അമ്മമ്മ അമ്മായിയെ വിളിപ്പിച്ചു.

 

“എന്താ മാളൂ ഇതൊക്കെ…! നിന്റെ മകനെന്താ ഇങ്ങനെ, അവന് ഇവിടത്തെ കുട്ടിയെ തന്നെ കിട്ടീള്ളോ…” അമ്മമ്മ പറഞ്ഞത് കേട്ട് അമ്മായിയുടെ തല താഴ്ന്നു. അവസാനം പറഞ്ഞു… “കുട്ടികൾക്ക് ഇഷ്ടാണെങ്കിൽ നമ്മളെന്താ ചെയ്യാ…”

 

“അപ്പൊ, ഒക്കെ നീയും അറിഞ്ഞോണ്ടാണ്. ഇവിടെ ബന്ധം കൂടിയൽ പിന്നെ വല്യ തറവാട്ടുകാരായി നടക്കാലോ അല്ലെ…” അമ്മമ്മയുടെ പ്രതികരണം കേട്ട് അമ്മായി നാണക്കേട് കൊണ്ട് ചൂളിപ്പോയി…

 

എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. ഒരു തെറ്റും ചെയ്യാത്ത ഒരു അമ്മയും മക്കളുമാണ് എനിക്ക് വേണ്ടി നീറുന്നതു… ഞാനുറക്കെ കരഞ്ഞു. ശബ്ദം പുറത്തു വരാതിരിക്കാൻ വായ പൊത്തി… കുറെ നേരത്തെ തർക്കങ്ങൾക്കൊടുവിൽ, അമ്മായി പറഞ്ഞു.

 

“ഇന്ന് ഈ നിമിഷം രാധികയെ ഇറക്കി കൊണ്ടുപോകാൻ ഞാൻ തയ്യാറാണ്.” അമ്മായിയുടെ ആ ഉറച്ച നിലപാട് കേട്ട ഞാൻ മിന്നലേറ്റതുപോലെ സ്തംഭിച്ചു നിന്നു…

 

ഒടുവിൽ, കല്യാണം നിർത്തി വക്കുന്നതിനു പകരം, തീരുമാനിച്ച മുഹൂർത്തത്തിൽ എന്റെയും വസുദേവിന്റെയും വിവാഹം നടത്താൻ തീരുമാനിച്ചു… എന്റെ കണ്ണുകളിൽ നീര് വറ്റിയിരുന്നു. പൊരുതിജയിക്കേണ്ടിരുന്ന ഞാൻ പൊരുതി തോറ്റു പോയിരുന്നു…

9 Comments

Add a Comment
  1. നിധീഷ്

    ❤❤❤❤❤❤❤

    1. അശ്വിനി കുമാരൻ

      ??

    1. അശ്വിനി കുമാരൻ

      ??

  2. valare ishtappettu. inspirational. ithu aarudeyo kadha thanneyaavum.

    1. അശ്വിനി കുമാരൻ

      Thankz ?✨️

  3. Good ?. Waiting for next part..

    1. അശ്വിനി കുമാരൻ

      ??

      1. Good.?.ezhuthukal thudarnn kond irikku

Leave a Reply

Your email address will not be published. Required fields are marked *