ഫ്ലാറ്റിന്റെ പാർക്കിംഗ് ഏരിയ കടന്നു പാതയിലേക്ക് വണ്ടി ഇറങ്ങിയതും ഡ്രൈവർ ബ്ലൂടൂത്ത് മ്യൂസിക് പ്ലയെർ ഓൺ ചെയ്തതും, അർജിത് സിങിന്റെ, ഹവായി, ഹവായി ഗാനത്തിന്റെ ഈണം കാറിൽ ഒഴുകി തുടങ്ങി.
ഹൈദരാബാദ് വീഥികൾ എന്നും തിരക്കുള്ളവയാണ്. വണ്ടി പൊടി പറക്കുന്ന വീഥിയിലൂടെ പതുക്കെ ഒഴുകിനീങ്ങാൻ തുടങ്ങി.
“റിസോർട്ടിലേക്കു എത്ര ദൂരമുണ്ട്…?”
“ഇരുപതു കിലോ മീറ്റർ മാഡം, ഈ പോക്ക് പോയാൽ ഒരു മണിക്കൂറെങ്കിലും ആകും.”
“മ്മ്… ശരി..” ഞാൻ തല പുറകിലോട്ടു ചായ്ച്ചു കണ്ണുകൾ ചിമ്മി.
നിർത്താതെ ഉള്ള സൈറൺ, ആംബുലൻസിന്റേതാണ്. അറിയാതെ എന്റെ അധരങ്ങൾ ഒരു പ്രാർത്ഥനാ ശ്ലോകം ഉരുവിടാൻ തുടങ്ങി. പണ്ട് പള്ളിക്കൂടത്തിൽ പഠിക്കുമ്പോൾ മുതൽ തനിക്കുണ്ടായിരുന്ന ശീലമാണത്. ആംബുലൻസ് കണ്ടാൽ ഒരു നിമിഷം നമ്മൾ രോഗിക്ക് വേണ്ടി പ്രാർത്ഥിക്കണം.
‘യേശുദേവന്റെ കൃപ അവരോടൊപ്പമുണ്ടാകട്ടെ… ‘ കാറിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ റോഡ് സൈഡിൽ ഒരു കുരിശുപള്ളി കണ്ടതും അറിയാതെ എന്റെ കൈകൾ നെഞ്ചിൽ ഒരു കുരിശു വരച്ചു.
പെട്ടെന്നാണ് രവിയുടെ ഫോണിനെ കുറിച്ചോർത്തത്. രണ്ടു മിസ്ഡ് കാൾ.
“പാട്ടിന്റെ ശബ്ദം കുറച്ചു കുറക്കൂ”, ഞാൻ ഡ്രൈവറോട് പറഞ്ഞു.
ഞാൻ രവീന്ദ്രകുമാറിന്റെ ഫോൺ നമ്പർ ഡയൽ ചെയ്തു. രണ്ടാമത്തെ റിങ്ങിൽ തന്നെ രവി ഫോൺ എടുത്തു, രവി എന്റെ ഫോൺ കാൾ കാത്തിരിക്കുക ആയിരുന്നുവെന്ന് തോന്നി.
“എന്താടോ, താൻ തിരക്കിലായിരുന്നോ?” രവി, പതിഞ്ഞ ശാന്തമായ സ്വരത്തിൽ ചോദിക്കുകയാണ്.
“ഓ, വല്യ തിരക്കൊന്നും ഇല്ല, എപ്പോഴും ഉള്ള പോലെ തന്നെ.”
“താൻ എവിടെയുണ്ട് ഇപ്പോൾ?”
“ഞാനിപ്പോൾ ഹൈദരാബാദിലാണ്. ഒരു മീറ്റിംഗിന് വന്നതാണ്.”
“അപ്പോൾ താൻ കൊച്ചിയിൽ ഉണ്ടാകില്ലേ…?”
“ഞാൻ രണ്ടു ദിവസത്തിൽ കൊച്ചിയിൽ എത്തും. എന്തെ..?”
❤❤❤
?❤️
kumarji??
ക്യാ മോനൂസേ…??? ?❤️
Very good ?. Waiting for next part.
Thanks ?