നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? -ഭാഗം ഒന്ന്. [??????? ????????] 126

രാധികയെ ആശംസിക്കാൻ ഞാനീ അവസരം വിനിയോഗിക്കുന്നു. മാതൃകാപരമായ നേതൃത്വവും പ്രതിബദ്ധതയും ഈ തൊഴിൽ സ്ഥാപനത്തിന്റെ ആസൂത്രണവേളയിലും സമാരംഭസമയത്തും കാഴ്ചവെച്ചതിൽ ഞാൻ അവരെ പ്രകീർത്തിക്കുന്നു].

 

അലോക് അത് പറഞ്ഞ് തീർന്നതും നേരെത്തെയുണ്ടായിരുന്ന കരഘോഷം കുറേകൂടി ഉച്ചത്തിലായി.

 

എന്റെ മനസിന്റെ തിരശീലയിൽ മൂന്ന് വർഷം മുൻപത്തെ സംഭവങ്ങൾ മിന്നി മറഞ്ഞു… സ്ഥാപനം വല്ലാത്ത ഒരു പ്രതിസന്ധിയിലായിരുന്നു.

 

മുൻപന്തിയിലുള്ള ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഒരു നിർമാണ സ്ഥാപനം ഇല്ലാത്തതു കാരണം വാണീജ്യ രംഗം പ്രതികൂലമായി മാറുകയായിരുന്നു. ഗതാഗതം, നോക്ക് കൂലി, ഓരോ ഉല്പന്നവും നഷ്ടത്തിന് വിൽക്കേണ്ടി വന്ന ഒരു അവസ്ഥ. അതെ സമയം പ്രാദേശിക ഉത്പന്നങ്ങളുടെ ഒരു കുത്തൊഴുക്ക്…

 

“മേക്ക് ഫോർ ഇന്ത്യ ഇനിഷ്യെയേറ്റീവ് ” (ഭാരത നിർമിത ഉത്പന്നങ്ങൾക്ക് മുൻഗണന എന്ന ഭാരതസർക്കാരിന്റെ പ്രഖ്യാപനം), കൂണ് പോലെ മുളച്ച ആയുർവേദ നിർമാണ ശാലകൾ…

 

ഇതിന്റെയെല്ലാം തത്ഫലമായി ഞങ്ങളുടെ സ്ഥാപനം ശോഷിച്ചേക്കാവുന്ന അവസ്ഥയിലാകുകയും കൂപ്പു കുത്തുന്ന ഘട്ടം വരെയെത്തുകയും ചെയ്തു.

 

അപ്പോഴാണ് കൊച്ചിയിലൊരു നിർമാണശാല കൂടി ആരംഭിച്ചാലോ എന്ന ആശയമുദിച്ചു വന്നത്. സ്ഥാപനത്തിലെ മേലാളന്മാർക്കു നിർമാണ ശാല തുടങ്ങാനായിരുന്നു താല്പര്യം.

 

പക്ഷെ ഒരു വ്യക്തിക്കുപോലും കൊച്ചിയിൽ കാലുകുത്താൻ കെല്പില്ല. ഞാനാണെങ്കിൽ രണ്ടു പതിറ്റാണ്ടിന്റെ എന്റെ ദൂരവാസം അവസാനിപ്പിച്ച് മുംബൈയിൽ സെറ്റിലാകാൻ ധൃതി പൂണ്ടിരിക്കുന്ന നേരം.

കാരണമെന്തെന്നാൽ വസുദേവ് അക്കാലത്ത് മുംബൈയിലെ ഒരു പ്രമുഖ കമ്പനിയിലെ ചീഫ് ലീഗൽ അഡ്വൈസറായിട്ടാണ് വർക്ക്‌ ചെയ്തിരുന്നത്…

കൊച്ചിയെന്ന് കേട്ടതും കമ്പനിയിലെ എല്ലാ വമ്പന്മാരും പിൻവാങ്ങിയതോടെ അലോക് എന്നെ വിളിപ്പിച്ചു.

” ഇക്കാര്യത്തിൽ രാധിക എന്നോട് നോ പറയരുത്. തനിക്ക് മാത്രമേ ഇത് പൂർത്തിയാക്കാൻ സാധിക്കുകയുള്ളു… ആൻഡ് ഐ ബിലീവ് ഇൻ യൂ.

6 Comments

Add a Comment
  1. നിധീഷ്

    ❤❤❤

    1. അശ്വിനി കുമാരൻ

      ?❤️

    1. അശ്വിനി കുമാരൻ

      ക്യാ മോനൂസേ…??? ?❤️

  2. Very good ?. Waiting for next part.

    1. അശ്വിനി കുമാരൻ

      Thanks ?

Leave a Reply

Your email address will not be published. Required fields are marked *