നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? -ഭാഗം ഒന്ന്. [??????? ????????] 178

“ഇല്ല, നീ ചെല്ലൂ. ഞാൻ വരാൻ കുറച്ചു താമസിക്കും.”

“ശരി, എന്നാൽ ഞാൻ പോകുകയാണ്… വിരുന്നു നടക്കുന്നിടത്തു കാണാം.” അപ്പുറത്ത് കാൾ കട്ടായി.

കമ്പനിയുടെ വിരുന്നു നടക്കുന്ന സ്ഥലത്തേക്ക് കുറച്ചു ദൂരമുണ്ട്. പെട്ടെന്ന് തയ്യാറാകണം. ഞാൻ ടവലുമെടുത്ത് കുളിമുറിയിലേക്ക് കയറി.

 

പുറത്തു നിന്ന് നോക്കിയാൽ എന്ത് നല്ല ജീവിതമാണ് തന്റേത്. ധനം, പദവി, സ്നേഹ സമ്പന്നനായ ഭർത്താവ്, മകൻ, സമുദായത്തിൽ എല്ലാവരും കൊതിക്കുന്ന അംഗീകാരം. പക്ഷെ ജീവിതം, അതിന്റെ യഥാർത്ഥ അർത്ഥത്തിൽ ജീവിക്കുവാൻ തനിക്കിനിയും സാധിച്ചിട്ടില്ല… ഒരർഥത്തിൽ പറഞ്ഞാൽ അത് തന്നെ വല്ലാതെ കൈമോശം വന്നിരിക്കുന്നു.

 

കുളി കഴിഞ്ഞു മുറിയിൽ വന്നു. തോളൊപ്പം മുറിച്ച കേശഭാരം. മുടിയാകെ ചുവപ്പു കലർന്ന ബ്രൗൺ ചായം പൂശിയിരിക്കുന്നു. ഹെയർ ഡ്രയർ ഉപയോഗിച്ച് കേശം ഒതുക്കി. കുറച്ചു ബെയ്‌സും ഫൗണ്ടേഷനും മുഖത്ത് തേച്ചു. മേമ്പൊടിക്ക് ഐ ലൈനറും ഒരല്പം പിങ്ക് റൂഷും.

 

അധരങ്ങളിൽ സ്കിൻ ടോൺ ലിപ് ഗ്ലോസ് ഇട്ടശേഷം ചുവപ്പ് ഹൈ ഹീൽ ചെരുപ്പും ധരിച്ചു. റെഡ് ഷിമ്മർ വസ്ത്രമാണ് ധരിച്ചത്. വസ്ത്രത്തിലെ സ്വർണ നിറമുള്ള ഡിസൈൻ ഹീൽസിനു നല്ല ചേർച്ചയാണ്. അതിനോടൊപ്പം ചേരുന്ന വാലെറ്റും മൊബൈൽ ഫോണും എടുത്തു. ഒന്നുംകൂടി കണ്ണാടിയിലൊന്നു നോക്കി സ്വയം തൃപ്തിപ്പെട്ടു.

 

ലിഫ്റ്റ് ഇറങ്ങി ലോബ്ബിയിൽ ചെന്നപ്പോൾ കാർ പുറത്തുകിടപ്പുണ്ടായിരുന്നു. തലപ്പാവ് വച്ച ഡ്രൈവർ വന്നു ഭവ്യതയോടെ കാറിന്റെ വാതിൽ തുറന്നു തന്നു.

“നമസ്കാരം മേം സാബ്. അപ്പോൾ പോകാമല്ലേ?”

എന്റെ ഫ്രോക്കിന്റെ സ്പ്ളിറ് അഡ്ജസ്റ്റ് ചെയ്തു കൊണ്ട് ഞാൻ പറഞ്ഞു, “യെസ്, പോകാം… ലെറ്റ് അസ് സ്റ്റാർട്ട്.”

6 Comments

  1. നിധീഷ്

    ❤❤❤

    1. അശ്വിനി കുമാരൻ

      ?❤️

    1. അശ്വിനി കുമാരൻ

      ക്യാ മോനൂസേ…??? ?❤️

  2. Very good ?. Waiting for next part.

    1. അശ്വിനി കുമാരൻ

      Thanks ?

Comments are closed.