നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? -ഭാഗം ഒന്ന്. [??????? ????????] 178

തലക്കുള്ളിൽ വല്ലാതെ വിങ്ങൽ. ഒരു മൈഗ്രേൻ വരുന്ന എല്ലാ ലക്ഷണവും ഉണ്ട്. നെറ്റിയിൽ വിരലമർത്തി കണ്ണ് പൂട്ടി മെല്ലെ കട്ടിലിലേക്ക് ചാഞ്ഞു…

 

അറിയാതെ മയങ്ങി പോയെന്നു തോനുന്നു. മുറിയിൽ മൊബൈൽ ഫോണിന്റെ റിങ് കേട്ടാണ് ഉണർന്നത്. ഏകദേശം അരമണിക്കൂർ നേരത്തേക്ക് താൻ ഉറങ്ങിപോയിരിക്കുന്നു. ദക്ഷിണാ പൈയാണ് എന്റെ ഫോണിന്റെ അങ്ങേതലക്കൽ…

 

ദക്ഷ എന്റെ സഹപ്രവർത്തകയും മാർക്കറ്റിംഗ് ഡയറക്ടറുമാണ്. ദക്ഷിണയെന്ന് വിളിക്കുന്നത് ഇത്തിരി ബുദ്ധിമുട്ടായത് കൊണ്ട് ഞങ്ങൾ സഹപ്രവർത്തകർ അവരെ ദക്ഷയെന്നായിരുന്നു വിളിച്ചിരുന്നത്.

“ എന്താ രാധികാ നീ റെഡി അല്ലെ..?”

“സോറി ദക്ഷാ, ഞാനൊന്നു മയങ്ങിപോയി.”

“അഹ് സാരമില്ല. ഞാൻ കാത്തു നിൽക്കാം. രാധിക പെട്ടന്ന് ഒരുങ്ങി വരൂ.. ”

 

ദക്ഷയുടെ നിർദേശം കേട്ടതും ഞാനൊരു നിമിഷം ആലോചിച്ചു… ഈ തലവേദനയും പേറി ഒരു പരദൂഷണവും കേൾക്കാവുന്ന അവസ്ഥയിലല്ല ഞാൻ.

ദക്ഷ എന്റെ നല്ല മിത്രമാണ്. പരമ രസികയും. അവരെപ്പോഴും ഹെഡ്ഡോഫീസിൽ ആയതു കൊണ്ട് ദക്ഷയ്ക്ക് കിട്ടാത്ത വാർത്തകളും പരദൂഷണവും വിരളമാണ്.

 

ഇങ്ങിനെയുള്ള യാത്രകളിലും വിരുന്നുകൾക്കിടയിലും ആണ്, ഞങ്ങൾക്കിടയിൽ ഓഫീസിലെ സകല കിംവദന്തികളും പരദൂഷണങ്ങളും ചർച്ച ചെയ്യപ്പെടുക. മറ്റേതെങ്കിലും അവസരത്തിൽ ആണെങ്കിൽ ഞാൻ തീർച്ചയായും ഈ സന്ദർഭം പാഴാകുമായിരുന്നില്ല.

 

വളരെ രസകരമാണ് ദക്ഷയോടൊപ്പമുള്ള യാത്ര. പക്ഷെ ഇന്ന് തീരെ വയ്യ. മൈഗ്രൈൻ ഉച്ചത്തിൽ എത്താതെ നോക്കണം. കുറച്ചു നിശബ്ദമായിരിക്കണം…

എത്രയും പെട്ടെന്ന് അത്താഴവിരുന്നിൽ നിന്നും മുഖം കാണിച്ചു മടങ്ങണം. പുതിയ പദവിയൊക്കെ ലഭിച്ചിട്ട് ഒരു വിരുന്നിൽ പങ്കെടുക്കാതിരുന്നാൽ അത് മോശം തന്നെയാണ്.

6 Comments

  1. നിധീഷ്

    ❤❤❤

    1. അശ്വിനി കുമാരൻ

      ?❤️

    1. അശ്വിനി കുമാരൻ

      ക്യാ മോനൂസേ…??? ?❤️

  2. Very good ?. Waiting for next part.

    1. അശ്വിനി കുമാരൻ

      Thanks ?

Comments are closed.