നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? -ഭാഗം ഒന്ന്. [??????? ????????] 178

“എല്ലാം വളരെ നന്നായി നടന്നു വസുദേവ്.. എല്ലാവരും എന്നെ അഭിനന്ദിച്ചു. ഇന്ന് വൈകീട്ട് എനിക്ക് വേണ്ടി എന്റെ സഹപ്രവർത്തകർ വിരുന്നു വയ്ക്കുന്നുണ്ട്.

“ഓഹോ അത് വളരെ നല്ല വർത്തമാനമാണല്ലോ.”

 

“പിന്നെ വേറെ ഒരു ശുഭവാർത്തയുണ്ട്. എനിക്ക് ജോലിയിൽ സ്ഥാനക്കയറ്റം കിട്ടി. അതും സൗത്ത് ഏഷ്യ മേഖലയുടെ നേതൃത്വസ്ഥാനത്തേക്ക്. ഞാനിനിയെന്നും നിങ്ങളുടെ കൂടെ തന്നെയുണ്ടാകും.”

 

“ആഹാ, എന്റെ വക പ്രത്യേക അഭിനന്ദനങ്ങൾ. നീ ഇവിടെ വരുമ്പോൾ ക്ലബ്ബിൽ എല്ലാവർക്കും വിരുന്നു നൽകണം… ആട്ടെ നീ മോനെ വിവരമറിയിച്ചോ…?

“തീർച്ചയായും പാർട്ടി നൽകാം വസൂ. ശ്രീക്കുട്ടനെ വിവരമറിയിച്ചിട്ടില്ല.. സമയം പോലെ അവനെ വിവരം അറിയിക്കാം…”

 

“ശരി എന്തായാലൂം നമ്മുടെ വിദൂര ദാമ്പത്യം അവസാനിക്കാറായല്ലോ. എന്തായാലും നിന്റെ പരിപാടികൾ നടക്കട്ടെ. ഞാൻ ക്ലബിലേക്കു ഇറങ്ങുകയാണ്… ബൈ.”

വസുദേവ് എപ്പോഴും അങ്ങിനെയാണ്. വളരെ ചുരുങ്ങിയ വാക്കുകളെ സംസാരിക്കു. അതും കാര്യമാത്ര പ്രസക്തമായി. പക്ഷെ എന്തിനും എന്റെ ഒപ്പം ഉണ്ടാകും, എന്റെ എല്ലാ സംരംഭങ്ങൾക്കും അനുകൂലിക്കും. അച്ഛന്റെ അതേസ്വഭാവം തന്നെയാണ് മോൻ ശ്രീകുട്ടനും കിട്ടിയിരിക്കുന്നത്.

 

എന്തോ ആലോചിച്ചു കൊണ്ട് ലിഫ്റ്റ് കയറാനായി നടന്നു. സമയം ഏഴ് കഴിഞ്ഞിരിക്കുന്നു. മുറിയിൽ ചെന്ന് കുളിച്ചുഒരുങ്ങിയിട്ടു വേണം അത്താഴ വിരുന്നിനു പോകാൻ. ഇന്നത്തെ ദിവസം വളരെ നീണ്ടതാണ്. ഇന്നത്തെ ദിവസത്തേക്കുറിച്ചൊർത്തപ്പോൾ ഒന്ന് ഉറക്കെ ചിരിക്കാൻ തോന്നിയത്.

 

തന്റെ ജീവിതത്തിലെ ഏതു ദിവസമാണ് അങ്ങിനെ അല്ലാത്തത്…? എക്സൽ ഷീറ്റും പ്രസന്റേഷനായും, രാത്രിക്കും പകലിനും ഒന്നും വലിയ വ്യത്യാസങ്ങളൊന്നും ഇല്ലാതായിട്ടിപ്പോൾ അനേകം വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.

6 Comments

  1. നിധീഷ്

    ❤❤❤

    1. അശ്വിനി കുമാരൻ

      ?❤️

    1. അശ്വിനി കുമാരൻ

      ക്യാ മോനൂസേ…??? ?❤️

  2. Very good ?. Waiting for next part.

    1. അശ്വിനി കുമാരൻ

      Thanks ?

Comments are closed.