നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? -ഭാഗം ഒന്ന്. [??????? ????????] 127

ഓരോ ഘട്ടത്തിലും നിരവധി യുദ്ധങ്ങൾ ജയിച്ചാണ് താൻ ഇവിടം വരെ എത്തിയത്, ഇനിയും പോരാട്ടങ്ങൾ തുടരും. ഞാൻ മനസ്സിൽ കരുതിയിരിക്കുമ്പോഴാണ് അലോകിന്റെ അടുത്ത പ്രഖ്യാപനം വന്നത്.

 

“ഇന്ന് രാത്രി നമ്മൾ ആഘോഷിക്കുന്നു. നമ്മുടെ ചെയർമാനും ആഘോഷത്തിന്റെ ഭാഗമാകും… ലെറ്റസ്‌ സെലിബ്രേറ്റ് ഗയ്‌സ്…”

എല്ലാവരും മുറിയിൽ നിന്നും പുറത്തിറങ്ങാൻ തുടങ്ങി. ഞാൻ കോട്ട് അഴിച്ചു കൊണ്ടിരിക്കുമ്പോൾ, അലോക് എന്റെയടുത്തേക്ക് വന്ന് തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു.

 

:”വളരെ നന്നായിരിക്കുന്നു. എന്റെ പ്രതീക്ഷകൾക്കും അപ്പുറത്തു നീ നിന്റെ കർത്തവ്യനിർവഹണം സത്യസന്ധമായി ചെയ്തു. അഭിനന്ദനങ്ങൾ. അടുത്ത സന്ദർഭത്തിൽ തന്നെ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണം.”

 

“തീർച്ചയായും അലോക്. താങ്ക്സ്…!” ഞാൻ പറഞ്ഞു.

“അപ്പോൾ ശരി… രാത്രി പാർട്ടിക്ക് കാണാം, അലോക് അത്രയും പറഞ്ഞിട്ട് പുറത്തേക്ക് നടന്നു നീങ്ങി.”

 

അലോക് പോയതും ഞാൻ മൊബൈൽ ഫോൺ എടുത്തു നോക്കി. രണ്ടു രണ്ടു തവണ വിളിച്ചിട്ടുണ്ട്. രവീന്ദ്രകുമാർ. മൊബൈൽ ഫോൺ പിന്നെയും റിംഗടിക്കാൻ തുടങ്ങി. ഇത്തവണ വിളിച്ചത് വസുദേവാണ്. വസുദേവിന് എന്തോ ടെലിപതിക്ക് മെത്തേഡ് അറിയാമെന്നു എനിക്ക് തോന്നാറുണ്ട്.

 

ഞാനെപ്പോഴൊക്കെ വസുവിനെ കുറിച്ച് ചിന്തിക്കുന്നോ അപ്പോഴൊക്കെ കിറുകൃത്യമായി ആളുടെ ഫോൺ വരും. വിമാനം കേറുമ്പോൾ… ചർച്ച കഴിഞ്ഞപാടെ… എന്തെങ്കിലും എനിക്ക് വല്ലാതെ മനസിന് വിഷമം തോന്നുമ്പോൾ… ആത്മ വിശ്വാസകുറവ് തോന്നുമ്പോൾ…

അപ്പോഴൊക്കെ ഞാൻ അദ്ദേഹത്തെ വിളിക്കും. വിളിക്കുമ്പോൾ ഞാൻ പലപ്പോഴും കളിയാക്കികൊണ്ട് ചോദിക്കും, “ഞാൻ എന്ത് ചെയ്താലും വസുദേവിനത് ക്ഷീണമാണല്ലേ.. “ഞാൻ ഫോൺ കാൾ അറ്റൻഡ് ചെയ്തു. “പറയു വസുദേവ്…”

“രാധൂ, മീറ്റിംഗ് എങ്ങിനെ ഉണ്ടായിരുന്നു. എന്തായി നിന്റെ സ്ഥലമാറ്റത്തിന്റെ കാര്യം…?”

6 Comments

  1. നിധീഷ്

    ❤❤❤

    1. അശ്വിനി കുമാരൻ

      ?❤️

    1. അശ്വിനി കുമാരൻ

      ക്യാ മോനൂസേ…??? ?❤️

  2. Very good ?. Waiting for next part.

    1. അശ്വിനി കുമാരൻ

      Thanks ?

Comments are closed.