നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? -ഭാഗം ഒന്ന്. [??????? ????????] 178

പരീക്ഷണാർത്ഥം യന്ത്രങ്ങൾ പ്രവർത്തിപ്പിച്ച ശേഷം നിർമാണം തുടങ്ങാൻ നേരം അടുത്ത കുരുക്കെന്നോണം പരിസ്ഥതി പ്രവർത്തകർ സമരം തുടങ്ങി. എല്ലാ എൻവിറോണ്മെന്റ് ക്ലീറൻസും ഉണ്ടായിട്ടും നേച്ചർ ആക്ടിവിസ്റ്റുകൾ അതൊന്നും ചെവിക്കൊള്ളാൻ തയ്യാറായില്ല.

 

ഒടുവിൽ സമരക്കാരുടെ മൂന്ന് നേതാക്കന്മാരെ കൊള്ള പൈസക്ക് മധ്യസ്ഥരായി നിയമിച്ചതോടെ അതും ഒത്തു തീർപ്പായി. ഒടുവിൽ നിശ്ചയിച്ച രണ്ടു വർഷങ്ങൾക്കു മുൻപ് തന്നെ ഫാക്ടറി പ്രവർത്തനം ആരംഭിച്ചു..

 

ആ നിർമാണ ശാല പ്രവർത്തിക്കാൻ ആരംഭിച്ചതോടെ ഒരേസമയം മൂവായിരം പേർക്കാണ് പ്രക്ത്യക്ഷമായും, പരോക്ഷമായും തൊഴിലുകൾ ലഭിച്ചത്. ഇപ്പോൾ എല്ലാം സുഗമമായി പ്രവർത്തിക്കുന്നു.

 

ഈ മാസം അവസാനത്തോടെ ഞാൻ മുംബൈയ്ക്ക് തിരിച്ചു വരാൻ കാത്തിരിക്കുകയാണ്. അലോക് അത് തനിക്ക് അനുവദിച്ചതുമാണ്. അലോക് വളരെ സന്തോഷത്തിലാണ്. അദ്ദേഹം തുടർന്നൂ.

 

“ഓൺ ദിസ് ഒക്കേഷൻ ഐ ആം ഗ്ലാഡ് റ്റു അന്നൗൻസ് ദാറ്റ് മിസ് രാധിക വിൽ ബി എലിവേറ്റഡ് ആസ് ദി ഏഷ്യ പസിഫിക് ഹെഡ് ഓഫ് ഓപ്പറേഷൻസ് ആൻഡ് ഷി വിൽ ബി വർക്കിംഗ് ഔട്ട് ഓഫ് മുംബൈ സിറ്റി . ”

 

[ഈ സന്ദർഭത്തിൽ ഏറെ സന്തോഷത്തോടെ അറിയിക്കട്ടെ, മിസ് രാധികയെ സൗത്ത് ഏഷ്യ മേഖലയുടെ പ്രവർത്തന നേതൃത്വം നൽകികൊണ്ട് സ്ഥാനാരോഹണം നൽകുകയാണ്. അവർ മുംബൈ നഗരം ആസ്ഥാനമായിട്ടായിരിക്കും പ്രവർത്തിക്കുക].

 

നിർത്താതെയുള്ള കരഘോഷം ഏറ്റുവാങ്ങിക്കൊണ്ട് ഞാൻ എഴുനേറ്റു നമ്രശിരസ്കയായി കൈ കൂപ്പി നിൽക്കവേ ബോർഡ് റൂമിലെ പലരുടെയും മുഖങ്ങളിൽ നിരാശയുടെയും അസൂയയുടെയും നിഴൽ പടർന്നത് കണ്ടില്ലെന്നു നടിച്ചു.

അസൂയ, നിരാശ, വിദ്വേഷം എന്നിങ്ങനെ പല പല വികാരങ്ങൾ ഓരോ മനസിലും ഉണ്ട്. പക്ഷെ അതെല്ലാം ഉള്ളിൽ വച്ച് പുറമെ ചിരിച്ചു കാണിക്കാൻ കേമന്മാരാണ് കോർപ്പറേറ്റ് ജീവനക്കാർ. പ്രേതെകിച്ചും കമ്പനിയുടെ ഉന്നതസ്ഥാനത്തുള്ളവർ.

6 Comments

  1. നിധീഷ്

    ❤❤❤

    1. അശ്വിനി കുമാരൻ

      ?❤️

    1. അശ്വിനി കുമാരൻ

      ക്യാ മോനൂസേ…??? ?❤️

  2. Very good ?. Waiting for next part.

    1. അശ്വിനി കുമാരൻ

      Thanks ?

Comments are closed.