നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? -ഭാഗം ഒന്ന്. [??????? ????????] 127

റിസ്ക് എടുക്കാൻ എനിക്കിഷ്ടമാണ്, പക്ഷെ കടന്നുപോയ പത്തൊമ്പത് വർഷങ്ങളായിരിക്കുന്നു ഞാനും വസുദേവും ഒന്നിച്ചു ജീവിച്ചിക്കാനാരംഭിച്ചിട്ട്….

 

ഇപ്പോൾ ഞങ്ങളുടെ മകൻ ശ്രീവിഘനേഷും കൊച്ചി ഐ ഐ ടിയിൽ ഉപരിപഠനത്തിനായി പോയിക്കഴിഞിരിക്കുന്നു. ദീർഘ നേരം ഞാൻ ഒന്നും മറുപടി പറഞ്ഞില്ല. ഗൗരവ് തുടർന്നൂ.

 

“…നമ്മുടെ സ്ഥാപനമിപ്പോൾ കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോയികൊണ്ടിരിക്കുകയാണ്. ഇല്ല എന്ന് പറയരുത്. തനിക്ക് മാത്രമേ ഈ ദൗത്യം ഏറ്റെടുക്കാനാകു…”

 

ഒടുവിൽ മുംബൈയ്ക്ക് പോകാൻ തീരുമാനിച്ച എനിക്ക് പെട്ടിയും എടുത്തു നേരെ കൊച്ചിയിലേക്ക് പോരേണ്ടി വന്നു. വസുദേവ് പ്രേതെകിച്ചു പരാതിയൊന്നും പറഞ്ഞില്ല. പക്ഷെ അദ്ദേഹത്തിന്റെ വാക്കുകളിലെ നിരാശ പ്രകടമായിരുന്നു.

 

കൊച്ചിയിലെ പുതിയ നിർമാണ ശാലയുടെ പണി യുദ്ധകാല അടിസ്ഥാനത്തിൽ കഴിപ്പിച്ചു. ദിനരാത്രങ്ങൾ ഞാൻ നിർമാണ സ്ഥലത്തു തന്നെ ചിലവഴിച്ചു. കൊച്ചി കാക്കനാടിന്റെ പ്രാന്ത പ്രദേശത്തുള്ളവർക്കു തൊഴിൽ അവസരം നൽകണം എന്നായിരുന്നൂ ആദ്യത്തെ രാഷ്ട്രീയ പ്രശ്നം.

 

നാട്ടിലെ തൊഴിലാളികളെ വച്ച് പണി ചെയ്താൽ അഞ്ചു വർഷങ്ങൾ കഴിഞ്ഞാൽ പോലും സ്ഥാപനം പ്രവർത്തനമാരംഭിക്കാനാവില്ലെന്നും അതിനാൽ തന്നെ കമ്പനിയുടെ കോൺട്രാക്ടിലുള്ള തൊഴിലാളികളെ അവിടേക്ക് അയക്കാമെന്നു മുംബൈയിലുള്ള നിർമാണ സ്ഥാപനക്കാർ തീർത്തു പറഞ്ഞു.

 

പക്ഷേ അങ്ങനെയൊരു പ്രശ്നമൊന്നും ഞാൻ കാണുന്നില്ല. ബീഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള നിർമ്മാണതൊഴിലാളികളെ പോലെ തന്നെയാണ് കേരളത്തിലെ തൊഴിലാളികളും പണിയെടുക്കുന്നത്. അതും കൂടുതൽ കാര്യക്ഷമമായി.

 

ഒടുവിൽ രാഷ്ട്രീയ കക്ഷികളുമായി അടിയന്തര ചർച്ചകൾ, പാർട്ടി ഫണ്ടിലേക്ക് സംഭാവനകൾ, തൊഴിലുറപ്പു പദ്ധതികൾ… ഇതിനിടയിൽ കമ്പനി ചില കാര്യങ്ങൾക്ക് തടസ്സം നിന്നുവെങ്കിലും അവസാനം എന്റെ ഭാഗം ജയിച്ചു… നിർമാണ ശാലയുടെ പണികൾ തീർന്നു പ്രവർത്തന സജ്ജമായി.

6 Comments

  1. നിധീഷ്

    ❤❤❤

    1. അശ്വിനി കുമാരൻ

      ?❤️

    1. അശ്വിനി കുമാരൻ

      ക്യാ മോനൂസേ…??? ?❤️

  2. Very good ?. Waiting for next part.

    1. അശ്വിനി കുമാരൻ

      Thanks ?

Comments are closed.