“ കാണുമായിരിക്കും അമ്മേ. പക്ഷേ തലവേദന വല്യ പ്രശ്നമില്ല. മഞ്ജുവിനും അങ്ങനെയൊന്നും കാണില്ലെന്നേ. അതൊക്കെ പോട്ടെ. അമ്മ എന്ത് പറയുന്നു, സുഖം തന്നെയല്ലേ…?”
“എനിക്കെന്താ മോളെ ഇവിടെ കുറവ് ..? എന്റെ മക്കളുള്ള സ്ഥലമാണ് എന്റെ സ്വർഗം. ഒറ്റ സങ്കടമേ ഉള്ളൂ. പത്തുപതിനെട്ടു കൊല്ലമായില്ലേ നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട്. എന്നിട്ട് ഒരു കൊല്ലമെങ്കിലും നിങ്ങൾ ഒരുമിച്ചു കഴിഞ്ഞിട്ടുണ്ടോ…? എന്ത് ജീവിതമാണ് ഇത്…?”
അമ്മയുടെ പരിഭവം കേട്ട് ഞാൻ അമ്മയുടെ കൈ ചേർത്തുപിടിച്ചു. “ഞാൻ ഒരു മാസത്തിൽ ഇങ്ങോട്ടെത്തും. പിന്നെ ഒരുമിച്ചിരിക്കലല്ലല്ലോ വലുത്, സ്നേഹമല്ലേ… അത് ഞങ്ങൾക്കുള്ളിൽ നിറയെ ഇല്ലേ..?”
“അച്ഛനും അമ്മയും ഓരോരോ ഭാഗത്ത്. പോരാത്തതിന് കുട്ടി നാട്ടിലും. അവന്റെ കാര്യം ആലോചിച്ചാൽ എനിക്ക് നല്ല വിഷമമുണ്ട്…”
അമ്മ ശ്രീവിഘനേഷിന്റെ കാര്യമാണ് പറയുന്നത്. അവൻ നാട്ടിൽ പഠിക്കാൻ പോയതിൽ അമ്മയ്ക്ക് നല്ല വിഷമമുണ്ട്.
“അവനിപ്പോൾ പഠിത്തം കഴിഞ്ഞു വരില്ലേ അമ്മെ..? മാത്രമല്ല അവൻ രാഹുലിന്റെ കൂടെയല്ലേ താമസിക്കുന്നത്. കൊല്ലങ്ങൾ ഒക്കെ പെട്ടെന്ന് ഓടി പോവില്ലേ…?”
അമ്മയും വസുദേവും വളർത്തിയ കുട്ടിയാണ് ശ്രീവിഘനേഷ് എന്ന ശ്രീക്കുട്ടൻ. എന്റെ ജോലി എന്നും ഓരോരോ പ്രമുഖ നഗരങ്ങളിലായിരുന്നു. ഞാൻ ഒരു വിസിറ്റിങ് പേരെന്റ്. അത്രമാത്രം…
എന്റെ ദൂരദേശവാസം അമ്മക്കിപ്പോൾ പരിചയമായിരിക്കുന്നു. പക്ഷെ അമ്മ ശ്രീകുട്ടനെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്.
“ശ്രീക്കുട്ടൻ ദിവസേന എന്നെ വിളിക്കും. സുഖമായിരിക്കണു എന്നാണു പറയണേ… രാഹുൽ മോൻ അവന്റെ കൂടെയുണ്ടെന്നതാണ് ആകെയുള്ള ആശ്വാസം. പാവം.. എന്നാലും അവന് നിന്നെയും വസുമോനെയും പിരിഞ്ഞിരിക്കുന്നതിൽ എന്ത് മാത്രം വിഷമമുണ്ടാകും.”
അത് പറയുമ്പോൾ അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു…
തുടരും…
❤❤❤
?❤️
kumarji??
ക്യാ മോനൂസേ…??? ?❤️
Very good ?. Waiting for next part.
Thanks ?