നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? -ഭാഗം ഒന്ന്. [??????? ????????] 178

വീട്ടിലേക്കു കേറുമ്പോൾ ഒരു ലാഘവം തോന്നും. ഒരു ഗൃഹാതുരത്വം… അമ്മയാണ് വാതിൽ തുറന്നത്. വസുദേവിന്റെ അമ്മയാണ്. ഏകദേശം എൺപത്തിയൊന്നു വയസുണ്ട്. പക്ഷെ ഒരു കൊച്ചു കുട്ടിയുടെ ചുറുചുറുപ്പാണ്. എന്നെ വലിയ ഇഷ്ടവുമാണ് അമ്മയ്ക്ക്.

 

“കാപ്പി കൊണ്ട് വരട്ടെ കുട്ടി..?”

അമ്മയെപ്പോഴും അങ്ങിനെയാണ്. സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കും.

“അമ്മ ഇരിക്ക്, ഞാൻ കാപ്പി എടുക്കാം.”

 

“എനിക്ക് വേണ്ട കുട്ടി രാവിലെ കഴിച്ചതേയുള്ളു. രേവതീ, അമ്മക്ക് കാപ്പി പോഡ്…” അമ്മ ഉടനടി വേലക്കാരിക്ക് നിർദേശം കൊടുത്തു കഴിഞ്ഞു. ഞാൻ വസ്ത്രം മാറി ലിവിങ് റൂമിൽ വന്നിരുന്നു.

 

അമ്മ ടെലിവിഷനിൽ ഏതോ പുരാണ പരമ്പര കാണുകയാണ്. ഞാൻ അമ്മയുടെ അടുത്ത് ചെന്നിരുന്നു. ടീവിയിലിപ്പോൾ പരസ്യമാണ്. ഞാൻ വന്നത് കണ്ട് അമ്മ ടിവി ഓഫ്‌ ചെയ്തിട്ട് പിന്നെ എന്റെ ചെമ്പൻ നിറത്തിലുള്ള മുടി തലോടി.

 

“എന്ത് കോലാ മോളേ ഇത്. എത്ര നല്ല മുടിയായിരുന്നു. കമ്പി പോലെയാണ് മുടി ഇപ്പോൾ. നിനക്ക് കുറച്ചു എണ്ണ തേയ്ച്ചുടെ..? എണ്ണ തേക്കാഞ്ഞിട്ടാണ് ഇങ്ങനെ ചെന്നികുത്തു വരുന്നത്… നാട്ടിലാണെങ്കിൽ മഞ്ജുഷയ്ക്ക് ചെന്നികുത്ത് വരാറുണ്ടെന്ന് രാഹുൽ മോൻ പറയാറുണ്ട്.

 

എന്റെ ചെന്നികുത്തിനെ അമ്മക്ക് പേടിയാണ്. ഇന്നലെയും ഇന്നും ഇരട്ടി വീര്യമുള്ള ഗുളികകൾ കഴിച്ചശേഷമാണ് ഞാൻ വന്നിരിക്കുന്നതെന്ന് അമ്മക്ക് അറിയില്ല, ഭാഗ്യം.

 

“ഇപ്പോഴും ഉണ്ടോ ആ തലവേദന, അടിക്കടി വന്നാൽ നിങ്ങൾ രണ്ടുപേരെയും മൂസതിനെ കാണിക്കയാവും നല്ലതു. കൊച്ചിയിൽ നിന്ന് മൂസതിന്റെ സ്ഥലത്തേക്ക് അധികം ദൂരമുണ്ടോ കുട്ടിയെ…?”

6 Comments

  1. നിധീഷ്

    ❤❤❤

    1. അശ്വിനി കുമാരൻ

      ?❤️

    1. അശ്വിനി കുമാരൻ

      ക്യാ മോനൂസേ…??? ?❤️

  2. Very good ?. Waiting for next part.

    1. അശ്വിനി കുമാരൻ

      Thanks ?

Comments are closed.