നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? -ഭാഗം ഒന്ന്. [??????? ????????] 127

ദക്ഷ അടുത്ത ഗ്ലാസ് മദ്യം എടുക്കാനായി എഴുനേറ്റു പോയി. സത്യത്തിലീ സത്കാരങ്ങളും ബഹളവും എനിക്കെന്നും തലവേദന തന്നെയാണ്. എത്രയും പെട്ടെന്ന് ഇറങ്ങണം. ഇല്ലെങ്കിൽ ഉള്ളിലടക്കി വെച്ചിരിക്കുന്ന മൈഗ്രൈൻ വീണ്ടും പ്രശ്നമുണ്ടാക്കും.

 

പക്ഷേ അതിനെവിടെ ആളുകൾ സൽക്കാര ലഹരിയിൽ അലിയാൻ തുടങ്ങുന്നതേ ഉള്ളു. പക്ഷേ അലോക് മാത്രം എന്തോ പരിഭ്രാന്തനാണ്.

 

ഒടുവിൽ സൽക്കാരം അവസാനിച്ചപ്പോൾ പുലർച്ചെ മൂന്നുമണി. എനിക്കാണെങ്കിൽ രാവിലെ നേരത്തെ തന്നെയുള്ള ഫ്ലൈറ്റാണ് ബുക്ക്‌ ചെയ്തിരിക്കുന്നത്. ഇനി ഞാൻ മുംബൈക്കാണ് പോകുന്നത്. അവിടെ വസുദേവിന്റെ കൂടെ ഒരു ദിവസം, പിന്നെ കൊച്ചിക്കു പോകണം.

 

ഞാൻ നേരെത്തെ പറഞ്ഞത് പോലെ വസുദേവ് ഒരു ലീഗൽ അഡ്വൈസറാണ്. എന്റെ നേരെ വിപരീത സ്വഭാവം. കൃത്യമായ മണിക്കൂറുകൾ ജോലി ചെയ്യും. ഒഴിവു സമയങ്ങളിൽ പുസ്തകവായന, ക്ലബ്ബിൽ പോയി ചീട്ടു കളിക്കുക പിന്നെ അദ്ദേഹം അംഗമായിട്ടുള്ള റോട്ടറി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ..

 

അങ്ങിനെ പോകും വസുദേവിന്റെ ഒഴിവ് ദിവസങ്ങൾ. രാവിലെ എയർപോർട്ട് എത്തിയതും വസുദേവിന്റെ ഫോൺ വന്നു, “ഞാൻ വരണോ രാധികേ സ്വീകരിക്കാൻ…?”

 

“വേണ്ട, ഞാൻ വന്നോളാം വസുദേവ്.. ഞാൻ ഉച്ചക്ക് മുൻപേ എത്തും. എന്താ പരിപാടി…?”

 

“എനിക്കൊരു കക്ഷിയുടെ ചർച്ചയുണ്ട്. ഒരു മണിക്ക് തീരും. അമ്മ വീട്ടിലുണ്ടാകും. താൻ വീട്ടിലെത്തി ഒന്ന് ഉന്മേഷവതിയാകുമ്പോഴേക്ക് ഞാനും എത്താം.”

 

ഏകദേശം പതിനൊന്നു മണിയോടെ ഞാൻ വെസ്റ്റ് ബാന്ദ്രയിലുള്ള ഞങ്ങളുടെ അപ്പാർട്മെന്റിൽ എത്തി. എത്രയോ മാസങ്ങൾക്കു ശേഷമാണ് വീട്ടിലേക്കു വരുന്നത്. വസുദേവിന്റെ ജീവിതത്തിലെ ചിട്ടകൾ വീട്ടിലും കാണാം. എല്ലാം വളരെ വൃത്തിയായി അടുക്കി വച്ചിരിക്കും.ഒരു സാധനം പോലും അസ്ഥാനത്തു കാണാൻ കഴിയില്ല.

6 Comments

  1. നിധീഷ്

    ❤❤❤

    1. അശ്വിനി കുമാരൻ

      ?❤️

    1. അശ്വിനി കുമാരൻ

      ക്യാ മോനൂസേ…??? ?❤️

  2. Very good ?. Waiting for next part.

    1. അശ്വിനി കുമാരൻ

      Thanks ?

Comments are closed.