നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? -ഭാഗം ഒന്ന്. [??????? ????????] 178

“ഓ, ഹൈദരാബാദിലും എന്തൊരു ട്രാഫിക്കാണിപ്പോൾ… ഹായ് രാധികാ നീയെപ്പോൾ എത്തി..?” ദക്ഷയാണ്… അവരുടെ കയ്യിലുണ്ടായിരുന്ന പ്ലേറ്റിലും ഏതാനും വിഭവങ്ങളുണ്ടായിരുന്നു.

“ഇപ്പോൾ വന്നതേയുള്ളു… ദക്ഷ ഇരിക്ക്.” ഞാനവരെ എന്റെയടുത്തിരിക്കാൻ ക്ഷണിച്ചു.

 

“രാധികാ നമ്മൾക്കൽപ്പം മദ്യം കഴിച്ചാലോ…! ഞാൻ കൊണ്ടുവരാം.” ഭക്ഷണം കഴിഞ്ഞതും ദക്ഷ എന്നോടായി ചോദിച്ചു.

“വേണ്ട.. നന്ദി ദക്ഷ. ഞാൻ തന്നെ വന്നു എടുത്തോളാം.”

 

ദക്ഷിണയോടൊപ്പം ബാർ കൗണ്ടറിലേക്കു നടന്നു ചെന്ന് ഒരു വൈറ്റ് വൈൻ ആവശ്യപ്പെട്ടു. ഒന്ന് സൗകര്യമായി ഇരുന്നു കഴിഞ്ഞപ്പോൾ ദക്ഷ എന്നോടായി ചോദിച്ചു.

 

: “രാധിക സത്യത്തിൽ എന്ത് മാജിക്കാണ് കേരളത്തിൽ ചെയ്തത്. തന്റെയാ പ്ലാൻ എനിക്കിപ്പോഴും അത്ഭുതം തന്നെയാണ്….” ദക്ഷയുടെ ചോദ്യം കേട്ട് ഞാനൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു.

 

“ആഹാ എല്ലാം ഒപ്പിച്ചുവെച്ചിട്ട് ചിരിക്കുന്നോ… എന്തായാലും പദ്ധതി ആവിഷ്കരിച്ച് നല്ല ഭംഗിയായി എക്സിക്യൂട്ട് ചെയ്ത് വിജയിപ്പിച്ചശേഷം രാധികയിപ്പോൾ അതിസുന്ദരി ആയിരിക്കുന്നു. ഇപ്പോൾ ഒരു പതിനഞ്ചു വയസു കുറഞ്ഞ പോലെ തോനുന്നു.”

 

“ദക്ഷാ മതി, നീയെന്നെ വല്ലാതെ സുഖിപ്പിക്കുന്നുണ്ട്. പിന്നെ, ഞാൻ കുറച്ചു വണ്ണം കുറഞ്ഞിട്ടുണ്ട്. ആ കൊഴുപ്പൊക്കെ ഒന്ന് കുറഞ്ഞു. എല്ലാ നേരവും ഓട്ട പാച്ചിൽ അല്ലെ…”

 

“മ്മ് അതെയതെ… ഓട്ടപാച്ചിൽ തന്നെയാണ്. ഇവിടെ ഞാനും നിന്നെപ്പോലെ ഓട്ടത്തിലായിട്ടും എന്റെ വണ്ണമൊന്നും കുറഞ്ഞിട്ടില്ല. ഇത് മറ്റെന്തോ സംഗതിയാണ്.” അതും പറഞ്ഞ് ദക്ഷ വെളുക്കന്നെയൊന്നു ചിരിച്ചു.

 

 

ദക്ഷ എന്നെക്കാളും അനുഭവസ്ഥയായ വനിതയാണ്. വിപണിയിലെ അറിവ് ഇത്ര പ്രാഗൽഭ്യത്തോടെ വിശകലനം ചെയ്യാൻ കമ്പനിയിലെ മറ്റു വനിതാ അംഗങ്ങളിൽ എന്നല്ല, കമ്പനിയിലെ മറ്റാരെയും കൊണ്ടും സാധിക്കില്ലെന്ന് തന്നെ പറയാം.

കേരളത്തിലെ പദ്ധതി നടപ്പിലാക്കാൻ എന്നെ വളരെ സഹായിച്ചിട്ടുമുണ്ട്.

6 Comments

  1. നിധീഷ്

    ❤❤❤

    1. അശ്വിനി കുമാരൻ

      ?❤️

    1. അശ്വിനി കുമാരൻ

      ക്യാ മോനൂസേ…??? ?❤️

  2. Very good ?. Waiting for next part.

    1. അശ്വിനി കുമാരൻ

      Thanks ?

Comments are closed.