നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? -ഭാഗം ഒന്ന്. [??????? ????????] 127

എന്നെ കണ്ടിട്ടാകണം ഡേവിഡ് പെട്ടന്ന് വിഹ്വലനായി. അവന്റെ മിഴികളിൽ തളംകെട്ടിനിന്നിരുന്ന കണ്ണുനീർ അണപ്പൊട്ടിയൊഴുകി. ഞാൻ പെട്ടെന്ന് തന്നെ ഡേവിഡിന്റെ രണ്ടു കയ്യും ചേർത്ത് പിടിച്ചു…

 

“എനിക്ക് മാപ്പു തരു ഡേവിഡ്… മാപ്പു തരൂ. ഞാൻ താങ്കളോട് അങ്ങനെയൊന്നും പ്രവർത്തിക്കാൻ പാടില്ലായിരുന്നു.” എന്റെ കണ്ണുകളും നിറഞ്ഞൊഴുകി…

 

******************************************

 

“മേം സാബ്, റിസോർട്ട് എത്തി.” ഡ്രൈവറാണ്. ഓർമകൾക്ക് തത്കാലം വിട നൽകികൊണ്ട് ഞാൻ വിരുന്നു നടക്കുന്ന മുറിയിലേക്ക് പ്രവേശിച്ചു. കൺ കോണിൽ ഉരുണ്ടു കൂടിയിരുന്ന രണ്ടു തുള്ളികൾ ഞാൻ തുടച്ചു കളഞ്ഞു.

 

ലോബ്ബിയിൽ തന്നെ അലോക് ഉണ്ട്. ചെയർമാനും. എന്തോ ഗഹനമായ ചർച്ചയിലാണ് ഇരുവരും. എങ്കിലും അലോക് എന്നെ കണ്ടു.

 

“അഹ് രാധികാ, താൻ വളരെ വൈകിയാണ് വന്നിരിക്കുന്നത്. എല്ലാവരും നിനക്ക് വേണ്ടി കാത്തിരിക്കുകയാണ്…”

 

പിന്നെ ചെയർമാനോട് പറഞ്ഞു. “ദേവ്ധർജീ, ഇതാണ് മിസ് രാധികാ വസുദേവ്. ഇന്നത്തെ രാത്രിയുടെ സുപ്രധാനതാരമാണ് ഇവർ. നമ്മുടെ സ്ഥാപനത്തിന്റെ വളർച്ചയുടെ നെടുംതൂണാണ് മിസ് വസുദേവ്.”

 

ഞാൻ, അലോക് പരിചയപ്പെടുത്തിയ മധ്യവയസ്ക്കന്റെ കൈ മുറുകെപിടിച്ച് കുലുക്കി.“അഭിനന്ദനങ്ങൾ, ഇനിയും നിങ്ങൾ ഉയരണം. വലിയ ഉയരങ്ങളിൽ എത്താറാകട്ടെ.”

 

“വളരെ നന്ദി, സന്തോഷം.”

എന്തായാലും എന്റെ കേരളത്തിലെ കഷ്ട്ടപാട് വെറുതെയായില്ല. എല്ലാവരും എന്നെ അഭിനന്ദിക്കാൻ എത്തിയിട്ടുണ്ടായിരുന്നു വിരുന്നു മുറിയിലെ ഡി.ജെ തന്റെ ഇംഗ്ലീഷ് ഗാനങ്ങൾ അവസാനിപ്പിച്ച് ബോളിവുഡ് സോങ്‌സ് തുടങ്ങിയിരിക്കുന്നു.

 

കാറ്ററിംഗ് സ്ഥാപനത്തിലെ വനിതകൾ പലതരം ഭക്ഷണ സാധനങ്ങളുമായി മന്ദം മന്ദം നടന്നു വരുന്നു… അവിടെ സൗത്ത്, നോർത്ത് എന്നിങ്ങനെ പലതരം വിഭാഗങ്ങളുണ്ടായിരുന്നതിൽ

ഞാൻ കുറച്ച് ഉഴുന്നുവട അവിടെ നിന്നും വാങ്ങിയിട്ട് സ്വസ്ഥമായി അവിടെയുണ്ടായിരുന്ന ടേബിളിൽ പോയിരുന്ന് മുളക് ചട്ണിയിൽ മുക്കി കഴിക്കാൻ തുടങ്ങി.

6 Comments

  1. നിധീഷ്

    ❤❤❤

    1. അശ്വിനി കുമാരൻ

      ?❤️

    1. അശ്വിനി കുമാരൻ

      ക്യാ മോനൂസേ…??? ?❤️

  2. Very good ?. Waiting for next part.

    1. അശ്വിനി കുമാരൻ

      Thanks ?

Comments are closed.