നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? -ഭാഗം ഒന്ന്. [??????? ????????] 127

ഇയാൾ എന്താ ഇവിടെ? താൻ വല്ലാതിരിക്കുന്നല്ലോ…! ക്ലാസ് ഇല്ലേ..?”

“വേണ്ടാ എനിക്ക് ക്ലാസ്സിൽ പോണ്ട. ഡേവിഡിനെയൊന്നു കണ്ടാൽ മാത്രം മതി…!”

 

“ഡേവിഡിന് വിഷമിക്കാനൊന്നുമില്ല ഞാൻ ആശുപതിയിലേക്കു വിളിച്ചിരുന്നു, അവൻ ഭേദപ്പെട്ടു വരുന്നുണ്ട്. ഇപ്പോൾ പോയാലും കാണാൻ സാധിക്കില്ല. താനെന്തായാലും ക്ലാസ്സിൽ ചെല്ല്. നമുക്ക് വൈകീട്ട് ഡേവിഡിനെ കാണാൻ പോകാം.”

 

രവിയുടെ നിർദേശം അനുസരിച്ച ഞാൻ ക്ലാസ്സിൽ ഇരുന്നു എന്നല്ലാതെ ഒന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഒടുവിൽ മൂന്നര മണിക്ക് രവി വന്നു.

“രാധികാ, നമുക്ക് പോകാം.”

“ശരി പോകാം…”

രവിയുടെ കൂടെ കാറിൽ പോകുമ്പോൾ, എന്റെ മനസ് പെരുമ്പറ കൊട്ടുന്ന പോലെ തോന്നി. ഞാൻ പെരുമാളെ വീണ്ടും പ്രാർത്ഥിച്ചു.

 

ആശുപത്രിയിൽ രവിയുടെ പുറകെ ഒരു നിഴലുപോലെ ഞാൻ നടന്നു. ഡേവിഡ് ഐസിയുവിലാണ്. രവി ഡോക്ടറെ ചെന്ന് കണ്ടു. ഡേവിഡ് സുഖം പ്രാപിച്ചു വരുന്നുണ്ട്. നാളെ വാർഡിലേക്ക് മാറ്റാനാകും.

“ഡേവിഡിന്റെ അമ്മ..?” ഞാൻ രവിയോടായി ചോദിച്ചു.

 

“അവർ വീട്ടിലെന്തോ അത്യാവശ്യകാര്യത്തിനായി പോയിരിക്കയാണ്‌… എടോ തനിക്കു ഡേവിഡിന്റെ അടുത്ത് പോകണോ…?”

“ഉം…” ഒരു കൊച്ചു കുട്ടിയെ പോലെ ഞാൻ രവിയെ നോക്കി.

 

രവിയും ഞാനും ഐ സി യുവിലെ പ്രത്യേക ഉടുപ്പുകൾ ധരിച്ചു. ഡേവിഡിന് ബോധമുണ്ടായിരുന്നു. അയാൾ ചെറുതായി മയങ്ങുകയായിരുന്നു. രവി എന്നെയൊന്നു നോക്കിയ ശേഷം അവന്റെ കൈ പിടിച്ചുകൊണ്ട് സംസാരിച്ചു…

 

: “ഡേവിഡ്… ഇതാരാണ് എന്ന് നോക്ക്. രാധിക നിന്നെ കാണാൻ വന്നതാണ്. നിന്റെ പേരിലുണ്ടായിരുന്ന ഡിസ്മിസ്സൽ ഓർഡർ കോളേജ് അധികൃതർ പിൻവലിച്ചു നിന്നെ തിരികെ ചേർത്തു കേട്ടോ. രാധികയ്ക്കിപ്പോൾ നിന്നോട് പരാതിയൊന്നും ഇല്ല.”

6 Comments

  1. നിധീഷ്

    ❤❤❤

    1. അശ്വിനി കുമാരൻ

      ?❤️

    1. അശ്വിനി കുമാരൻ

      ക്യാ മോനൂസേ…??? ?❤️

  2. Very good ?. Waiting for next part.

    1. അശ്വിനി കുമാരൻ

      Thanks ?

Comments are closed.