നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? -ഭാഗം ഒന്ന്. [??????? ????????] 178

“ഓഹോ അതിനാണോ വിളിച്ചത്..? ഞാൻ നേരെത്തെ ആശുപത്രിയിൽ പോയിരുന്നു. എന്നാലും ഒരു ഇരുപത്തി നാല് മണിക്കൂർ കൂടി ഗുരുതരമാണ്…”

“ഏതു ആശുപത്രിയിലാണ് ഡേവിഡിനെ പ്രവേശിപ്പിച്ചിരിക്കുന്നത്…?”

“ഡേവിഡിപ്പോൾ ജില്ലാ താലൂക്ക് ആശുപത്രിയിലാണ്.”

“രവി, എനിക്കൊന്നു കാണണം ഡേവിഡിനെ…”

“സന്ദർശകരെ അങ്ങോട്ട് വിടില്ല… പിന്നെ അവന്റെ അമ്മച്ചി തന്നെ കണ്ടാൽ എങ്ങിനെ പ്രതികരിക്കുമെന്നു അറിയില്ല…”

“പക്ഷേ അയാൾക്ക് എന്തെങ്കിലും പറ്റിയാൽ എന്റെ അവസ്ഥയെന്താകും…?”

“എടോ താൻ ഒന്ന് സമാധാനമായിരിക്കു. എല്ലാം ശരിയാവും.”

“എന്നാലും എന്നെ ഒന്ന് കൊണ്ട് പോകുമോ രവീ..? പ്ലീസ്…”

“ശരി, തനിക്കു നിർബന്ധമാണെങ്കിൽ നാളെ പോകാം.”

“എനിക്ക് വല്ലാത്ത കുറ്റബോധമുണ്ട്. ഞാനയാളോട് അങ്ങനെയൊന്നും പെരുമാറാൻ പാടില്ലായിരുന്നു…” എന്റെ തൊണ്ടയിൽ വാക്കുകൾ കുരുങ്ങി, കണ്ണുകൾ കവിഞ്ഞൊഴുകി.

 

“എടോ താനെന്താ കരയുവാണോ…? താൻ വല്യ ധൈര്യശാലി ആണെന്നാണ് എല്ലാവരും പറഞ്ഞത്. ശരി കരച്ചിൽ നിർത്തു. മൈക്കിളിനു ഒന്നും സംഭവിക്കില്ല.”

“ശരി…!”

ഒരു ദീർഘനിശ്വാസത്തോടെ ഞാൻ ഫോൺ താഴെ വച്ചു. എങ്ങിനെയെങ്കിലും ഈ രാത്രി കഴിഞ്ഞെങ്കിൽ എന്നെനിക്ക് തോന്നി.

 

അടുത്ത ദിവസം നേരത്തെ തന്നെ കോളേജിലേക്ക് പുറപ്പെട്ടു. പക്ഷേ ഞാൻ ഉച്ചയ്ക്കുള്ള ചോറ്റുപാത്രം എടുക്കാൻ മറന്നു പോയിരുന്നു.

 

“ഈ കുട്ടിക്കെന്തേ പറ്റിയത്..? പ്രാതലും കഴിച്ചില്ല, ഇതാ ഇപ്പൊ ചോറ്റുപാത്രവും മറന്നിട്ടു പോയിരിക്കുന്നു.” പിന്നിൽ നിന്നും ദേവകി വിളിച്ചു പറയുന്നുണ്ടായിരുന്നു.

 

ഞാൻ ക്ലാസ്സ്മുറിയിൽ പോകുന്നതിനു പകരം കവാടത്തിന്റെ അടുത്തുള്ള മരച്ചുവട്ടിൽ പോയി നിന്നൂ. ന്നപ്പോൾ ഒൻപതര മണിയായപ്പോൾ, രവിയൊരു വെള്ള മാരുതി എണ്ണൂറിൽ കോളേജിലേക്ക് കടന്നുവരുന്നത് ഞാൻ കണ്ടു. എന്നെ കണ്ടതും രവി കാർ എന്റെ അടുത്തായി നിർത്തിയിട്ട് കാറിന്റെ ചില്ലു താഴ്ത്തി.

6 Comments

  1. നിധീഷ്

    ❤❤❤

    1. അശ്വിനി കുമാരൻ

      ?❤️

    1. അശ്വിനി കുമാരൻ

      ക്യാ മോനൂസേ…??? ?❤️

  2. Very good ?. Waiting for next part.

    1. അശ്വിനി കുമാരൻ

      Thanks ?

Comments are closed.