നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? -ഭാഗം ഒന്ന്. [??????? ????????] 178

അവളോടൊരു നന്ദിവാക്ക് പോലും പറയാതെ ഞാൻ ഫോൺ താഴെ വച്ചു. രവിയുടെ നമ്പർ ഡയല് ചെയ്യാൻ തുടങ്ങി. അപ്പോഴതാ വരുന്നൂ, വല്യമ്മായി.

 

: “ആരാ രാധികേ അത്. ഏട്ടൻ, നീ നിന്റെ കൂട്ടുകാരിയെ വിളിക്കുകയാണെന്നു പറഞ്ഞിരുന്നു, ഇനിയും വിളിച്ചു സംസാരിച്ചു കഴിഞ്ഞില്ലേ…???”

 

അയ്യോ, ഈ വല്യമ്മായിയെ ഇനി എങ്ങിനെ ഒഴിവാക്കും… ചിന്തിച്ചു നിൽക്കാൻ സമയമില്ല. എന്തെങ്കിലും പറഞ്ഞേ മതിയാകൂ.

 

“അഹ് ഞാൻ ഇപ്പൊ കട്ട് ചെയ്യും സംസാരിച്ചു തീരാറായി. പക്ഷെ വല്യമ്മായി, അമ്മായിയെ ആരോ അന്വേഷിച്ചിരുന്നല്ലോ… അത് പിന്നെ, വല്യമ്മാമക്ക് സംഭാരം വേണമത്രേ…” വല്യമ്മായി ഒഴിവാക്കാനായി ഞാനൊരു കള്ളം പറഞ്ഞു.

 

“ഓഹ്, ഈ ഏട്ടന്റെയൊരു കാര്യം. ഈ വീട്ടിലെ അടുക്കളേൽ നിന്ന് ഇറങ്ങാൻ നേരല്ല്യ. ഇങ്ങേർക്കിത് കേറിവന്നപ്പോ പറഞ്ഞൂടായിരുന്നോ ഛേ…” വല്യമ്മായി മുഖം കറുപ്പിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി.

 

ഫോൺ റിങ് പോകുന്നുണ്ടായിരുന്നു… ‘എന്റെ ഭഗവാനേ, രവി വേഗം ഫോൺ എടുക്കണേ… ഇനി ആരെങ്കിലും ഫോണിനിയരികിലെത്തുംമുമ്പ്…’

പക്ഷേ മറുതലയ്ക്കൽ ഫോണെടുത്തത് ഒരു സ്ത്രീയായിരുന്നു.

“ഹലോ, രവീന്ദ്രകുമാറില്ലേ…?” ഞാൻ അവരോടായി ചോദിച്ചു.

“ആരാ നിങ്ങൾ…?” സ്ത്രീ ചോദിക്കുന്നു.

എന്താ പറയുക…“ഞാൻ, ഞാൻ രവിയുടെയൊരു സഹപാഠിയാണ്.”

“ശരി, ഇപ്പോൾ ഞാൻ വിളിക്കാം.”

 

“രവീ.. മോനെ രവീ … നിനക്കൊരു ഫോണുണ്ട്…” അവർ നടന്നുകൊണ്ട് വിളിച്ചു പറയുന്ന ശബ്ദം എനിക്ക് കേൾക്കാമായിരുന്നു.

“ഹലോ രവീന്ദ്രകുമാറാണ്. ഇത് ആരാ സംസാരിക്കുന്നെ..?”

“ രവീ, ഇത് ഞാനാണ് രാധിക…”

“ഓഹോ താനോ…? എന്താ പുതിയ വല്ല പ്രശ്നവും ഒപ്പിച്ചോ കോളേജിൽ…?” രവിയുടെ സ്വരത്തിൽ പരിഹാസം നിറഞ്ഞിരുന്നു.

“ രവീ എനിക്ക്.. എനിക്കൊരു കാര്യമറിയണം. ഇപ്പോൾ ഡേവിഡിന് എങ്ങിനെ ഉണ്ട്..?”

6 Comments

  1. നിധീഷ്

    ❤❤❤

    1. അശ്വിനി കുമാരൻ

      ?❤️

    1. അശ്വിനി കുമാരൻ

      ക്യാ മോനൂസേ…??? ?❤️

  2. Very good ?. Waiting for next part.

    1. അശ്വിനി കുമാരൻ

      Thanks ?

Comments are closed.