പൈസ കൊടുത്തു.. ദീപാരാധന തൊഴുതു. പ്രസാദവും വാങ്ങി. ഇത്രയേറെ മനസ്സിൽ തട്ടി ഞാൻ ഒരിക്കലും പ്രാർത്ഥിച്ചിട്ടില്ല. വീട്ടിൽ തിരിച്ചെത്തിയപ്പോൾ മനസ്സിനൊരു ചെറിയ സുഖം തോന്നി. എന്നാലും പോരാ, ഒരു വിഷമം മനസ്സിൽ. സീതയുടെ വീട്ടിലേക്കു ഫോൺ ചെയ്തു.
“എന്തെ രാധൂ നേരത്തെ പോന്നത്, എന്താ നിനക്ക് പറ്റിയത്…? ഒന്ന് പറയുക കൂടെ ഇല്ലാതെ നീയെന്താ ഓടി പോന്നത്…”
“അതൊക്കെ പിന്നെ പറയാം. നീ എനിക്കൊരു സഹായം ചെയ്യൂ. എനിക്ക് രവീന്ദ്രകുമാറിന്റെ ഫോൺ നമ്പർ വേണം.”
“രവീന്ദ്രയുടെ ഫോൺ നമ്പറോ…? നിനക്കിതെന്തു പറ്റി.”
“നീ ചോദ്യം ചോദിക്കാതെ ഒന്ന് സംഘടിപ്പിച്ചു താ സീതേ… ഞാൻ കാര്യമെല്ലാം നാളെ പറയാം.”
“എന്നാൽ നീ ഫോൺ വയ്ക്കു. ഞാൻ ഒന്ന് നോക്കട്ടെ. എന്റെ വീടിനടുത്തുള്ള ഫ്രണ്ടിന്റെ ക്ലാസ്സ്മേറ്റാണ് രവി. ഭാഗ്യമുണ്ടകിൽ കിട്ടും.”
ഞാൻ ഫോണിനെ ചുറ്റിപറ്റി നിന്നൂ. ഞാനങ്ങനെ നിൽക്കുമ്പോഴാണ് വല്യമ്മാമ പണിക്കാർക്കൊക്കെ കൂലി കൊടുത്തിട്ട് അകത്തേക്ക് വരുന്നത് കണ്ടത്.
“എന്താ രാധൂ, നീയെന്താ ഇവിടെ ചുറ്റിപ്പറ്റി നിൽക്കണത്…?”
“ഒന്നൂല്യ, എന്റെ കൂട്ടുകാരി സീതയോട് ഒരു ഡൌട്ട് ചോദിച്ചിട്ടുണ്ട് അതൊന്നു ക്ലിയർ ചെയ്യാനാ. അവൾ ഫോൺ വിളിക്കും.”
“ഉം…” ഒന്നമർത്തി മൂളിയിട്ട് വല്യമ്മാമ പോയി. ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ സീത വിളിച്ചു. ഞാൻ ഒറ്റ റിങ്ങിൽ തന്നെ ഫോൺ എടുത്തു.
“നീയെന്താ രാധൂ, ഫോൺ കയ്യിൽ വച്ചിട്ടിരിക്കുകയാണോ?”
“ഏയ് ഒന്നൂല്ല. നീ നമ്പർ പറ, രവിയുടെ നമ്പർ കിട്ടിയോ..?”
“മ്മ് എഴുതിക്കോ.. ” അവൾ നമ്പർ പറഞ്ഞു തന്നു.
❤❤❤
?❤️
kumarji??
ക്യാ മോനൂസേ…??? ?❤️
Very good ?. Waiting for next part.
Thanks ?