അമ്മമ്മ പറഞ്ഞത് ഗൗനിക്കാതെ ഞാൻ കുറച്ചു നേരം മുറിയിൽ പോയി കിടന്നു. മനസുറക്കുന്നില്ല ഒന്നിലും. കുറച്ചു നേരം തൊടിയിൽ ചുറ്റി നടന്നു. ഒരു സമാധാനവും കിട്ടുന്നില്ല. ഡേവിഡ് മരിക്കുമോ..? മരിച്ചാൽ..!
പെട്ടെന്ന് തോന്നി അമ്പലത്തിൽ പോയാലോ എന്ന്…! അതെക്കുറിച്ച് ചിന്തിച്ചതോടെ വളരെ പെട്ടന്നുതന്നെ ഞാൻ മേലുകഴുകി, റെഡിയായി.
“എന്തെ കുഞ്ഞേ, ചായയും കാപ്പിയും ഒന്നും വേണ്ടേ…?” പണിക്കാരി ദേവകിയാണ്.
“ഇപ്പൊഴൊന്നും വേണ്ട, ഞാനൊന്നു അമ്പലത്തിൽ പോയിട്ട് വരാം…”
അമ്പലം അടയ്ക്കുന്നതിന് മുൻപേ എത്തണം. പാടത്തെ വരമ്പിലൂടെ വേഗം നടന്നു. അമ്പലത്തിൽ തിരക്കില്ല. തിരുമേനി ഉണ്ട്. എൺപതോളം വയസായ നമ്പൂതിരിയാണ്. എന്നെ വല്യ ഇഷ്ടമാണ്.
“രാധു മോളെ കണ്ടിട്ട് ഇശ്ശി കാലായല്ലോ..? അമ്മയുടെ കത്തൊന്നുമില്ലേ ഇപ്പൊ…?” ഞാൻ വെറുതെ ഒന്ന് ചിരിച്ചു.
ഡേവിഡ് ആണ് മനസ്സിൽ മുഴുവൻ. മൃതുഞ്ജയ പുഷ്പാഞ്ജലി കഴിച്ചാൽ യമരാജാവിനെ പേടിക്കണ്ട എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ക്രിസ്ത്യാനികൾക്ക് അമ്പലത്തിൽ പുഷ്പാഞ്ജലി കഴിക്കുമോ..? അയാളുടെ നക്ഷത്രവും അറിയില്ല… ഒടുവിൽ മടിച്ചു മടിച്ചു പറഞ്ഞു…
“തിരുമേനി, ഒരു മൃതുഞ്ജയ പുഷ്പാഞ്ജലി,” കൂടുതൽ ചോദ്യങ്ങൾ വരുന്നതിനു മുൻപ് ഞാൻ തന്നെ പറഞ്ഞു :”എൻ്റെ കൂട്ടുകാരിയുടെ അച്ഛനാണ്. പേര് ഡേവിഡ്. നാളൊന്നും അറിയില്ല…”
“അതിനെന്താ, നാളെ രാവിലെ തീർച്ചയായും ചെയ്യാം കേട്ടോ. എന്തെ, വല്ല വയ്യായ്കയും ഉണ്ടോ മൂപ്പർക്ക്…?” തിരുമേനി ചോദിച്ചു.
“അത്…അത്, അയാളിപ്പോൾ ആസ്പത്രിയിലാണ് തിരുമേനി….” ഞാൻ കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ മറുപടി നൽകി.
“എന്നാൽ ഒരു ജലധാരയും പിൻവിളക്കും കൂടി ആയിക്കോട്ടെ. പടിഞ്ഞാട്ടു ദർശനം നൽകുന്ന പെരുമാളല്ലേ ഇവിടെയുള്ളത്. ശക്തി കൂടും. എല്ലാം നന്നായി വരും.” തിരുമേനിയുടെ വാക്കുകളിൽ എന്തെന്നില്ലാത്ത ആശ്വാസം തോന്നി…
❤❤❤
?❤️
kumarji??
ക്യാ മോനൂസേ…??? ?❤️
Very good ?. Waiting for next part.
Thanks ?