നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? -ഭാഗം ഒന്ന്. [??????? ????????] 178

അപ്പോഴേക്കും സീതയും ഭാമയും കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു. ഞങ്ങൾ എഴുനേറ്റു. അവർ രണ്ടുപേരും ക്ലാസ്സ്‌ റൂമിലേക്കും ഞങ്ങൾ രണ്ടുപേരും പ്രിൻസിപ്പലിന്റെ മുറിയിലേക്കും നടന്നു…

 

“രവീന്ദ്രാ, നീ ഒരു വലിയ കാര്യമാണ് ചെയ്യുന്നത്. ഡേവിഡിന്റെ കാര്യമൊന്നും എനിക്ക് അറിയില്ലായിരുന്നു. അയാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് വലിയ നഷ്ടമാകും ആ കുടുംബത്തിന്.

 

എനിക്ക് വല്ലാത്ത കുറ്റബോധം തോനുന്നു, ഒന്ന് കൂടെ എല്ലാം വ്യക്തായിട്ട് എൻക്യുയർ ചെയ്യേണ്ടതായിരുന്നു…”പ്രിൻസിപ്പൽ തുടർന്നൂ. പിന്നെ എന്നെ നോക്കി പറഞ്ഞു…

 

“രാധിക കുറച്ചു എടുത്തു ചാടി പ്രവർത്തിച്ചു. ഞാനും ശരിയായ ഒരു അന്വേഷണം നടത്തിയില്ല. പക്ഷെ ഇപ്പോൾ ഈ പരാതി പിൻവലിക്കാൻ രാധിക കാണിച്ച മനസിനെയൊർത്ത് എനിക്ക് ആശ്വാസം തോനുന്നു. ഡേവിഡ് വേഗം സുഖം പ്രാപിക്കാൻ നമുക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം.”

 

പ്രിൻസിപ്പൽ റൂമിൽ നിന്നും പുറത്തു വന്ന രവീന്ദ്രൻ എന്നോട് നന്ദി പറഞ്ഞിട്ട് നേരെ ക്ലാസ്സിലേക്ക് പോയി, അന്നത്തെ ആ സംഭവങ്ങൾ കഴിഞ്ഞതോടെ എനിക്ക് വല്ലാത്ത ഒരു അസ്വസ്ഥത തോന്നി.

 

ഞാൻ സീതയോടും ഭാമയോടൊന്നും പറയാതെ നേരെ ബസ് കയറി വീട്ടിലേക്കു പോന്നു. എന്റെ വാടിയ മുഖം കണ്ടിട്ടോ എന്തോ, അമ്മായിമാർ ഓടി വന്നു.

“എന്തെ രാധൂ വയ്യേ? ക്ലാസ് ഇല്ലായിരുന്നോ നിനക്ക്…?”

“ഒന്നുമില്ല അമ്മായീ എനിക്കെന്തോ ഒരു തലവേദന അതാ ഞാൻ നേരെത്തെയിങ്ങു പോന്നത്…”

“മ്മ്… തലനീര് ഇറങ്ങിയിട്ട് ഉണ്ടാകും. അതെങ്ങനെയാ, കുളിച്ചാൽ പിന്നെ തല ശരിക്ക് തോർത്തില്ലല്ലോ..? ആ രാസ്നാദി പൊടി തിരുമ്മാൻ പറഞ്ഞാൽ അതും കേൾക്കില്ല. ഇപ്പോളത്തെ പരിഷ്ക്കാരി കുട്ടികൾക്ക് അതൊക്കെ കുറച്ചിലല്ലേ…” അമ്മമ്മയാണ്.

6 Comments

  1. നിധീഷ്

    ❤❤❤

    1. അശ്വിനി കുമാരൻ

      ?❤️

    1. അശ്വിനി കുമാരൻ

      ക്യാ മോനൂസേ…??? ?❤️

  2. Very good ?. Waiting for next part.

    1. അശ്വിനി കുമാരൻ

      Thanks ?

Comments are closed.