ഞാൻ വിട്ടു കൊടുക്കാൻ തയ്യാറായില്ല.
“ഓഹോ എന്ത് വന്നാലും ആരെങ്കിലും മറ്റുള്ളവരുടെ ദേഹത്ത് കേറി പിടിക്കുകയാണോ ചെയ്യുന്നത്. അതും ജൂനിയറായിട്ടുള്ള ഒരു പെൺകുട്ടിയെ…! എനിക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ…?”
തന്റെ പെട്ടന്നുള്ള ഭാവമാറ്റം സീതയും ഭാമയും അതിശയത്തോടെ നോക്കുനുണ്ടായിരുന്നു.
“ ശാന്തയാകു… രാധികാ… കൂൾ ഡൌൺ. നിങ്ങളെ പോലെ വല്യ പള്ളിക്കൂടത്തിൽ ഒന്നും പഠിച്ചതല്ല അവൻ. ഒരു മലമ്പ്രദേശത്തിൽ നിന്ന് വന്ന പയ്യനാണ്. അവന്റെ അപ്പൻ പണ്ട് മരിച്ചു പോയതോടെ അവൻ വളരെ കഷ്ടപ്പെട്ടാണ് പള്ളിക്കൂടത്തിൽ തുടർന്നതുതന്നെ.
എട്ടു പത്തു കിലോ മീറ്റർ നടന്നും, തളർന്നുമൊക്കെയാണ്, അവൻ പള്ളിക്കൂടത്തിലെ പഠനം പൂർത്തിയാക്കിയത്. കൂടാതെ കായിക സംവരണത്തിലാണ് അവന് കലാലയത്തിൽ ചേരാനായത്.
അവന് താഴെ മൂന്ന് പിള്ളേരുണ്ട് അവന്റെ വീട്ടിൽ. ആ കുടുംബത്തിന്റെ പ്രതീക്ഷയാണ് അവനെ കലാലയത്തിൽനിന്നും പുറത്താക്കിയപ്പോൾ തകർന്നത്.
ഈ ബിരുദം നേടിക്കഴിഞ്ഞാൽ അവനു വല്ല ഗവണ്മെന്റ് ജോലിയും കിട്ടും.
ആ വലിയ കുടുംബം രക്ഷപെടും. അവനിപ്പോഴും ആശുപത്രിയിലാണ്. രക്ഷപ്പെടുമോ എന്ന് പറയാറായിട്ടില്ല.
ഇനി കലാലയത്തിലെ കുഴപ്പങ്ങൾ ഒക്കെ പോലീസ് അറിഞ്ഞു കേസ് ഒക്കെ ആയാൽ അവന്റെ ഭാവി എന്നെന്നേക്കുമായി അവിടെ തീരും. രാധിക ദയവായി ആ പരാതി പിൻവലിക്കണം.” രവി പറഞ്ഞത് കേട്ട് ഞാൻ ഒരു നിമിഷം നിശബ്ദയായിരുന്നു.
“പക്ഷെ ഞാൻ…” ഞാൻ എന്ത് പറയണമെന്നറിയാതെ ആശയക്കുഴപ്പത്തിലായി.
“അരുതേ, വേറൊന്നും പറയരുത്. ഒന്നും ആലോചിക്കരുത്. ദയവായി താനാ പരാതി പിൻവലിക്കണം.”
രവീന്ദ്രകുമാറിന്റെ ഇടതു കൈ മേശപ്പുറത്തു വച്ചിരുന്ന എന്റെ വലതു കയ്യിൽ അമർന്നു. “രാധികാ പ്ലീസ്…!” എന്റെ കണ്ണിലെ ചോദ്യ ഭാവം കണ്ടിട്ടാകാം, രവി പറഞ്ഞു :“രാധികയുടെ കൂടെ പ്രിൻസിപ്പലിനെ കാണാൻ ഞാൻ വരാം.”
❤❤❤
?❤️
kumarji??
ക്യാ മോനൂസേ…??? ?❤️
Very good ?. Waiting for next part.
Thanks ?