നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? -ഭാഗം ഒന്ന്. [??????? ????????] 178

ഞാൻ പറഞ്ഞത് കേട്ടിട്ടാകണം, വെളുത്തു തുടുത്ത മുഖവും വിടർന്ന കണ്ണുകളുമുള്ള ഉള്ള രവീന്ദ്രകുമാറിന്റെ മുഖം വല്ലാതെ ചുവന്നു. ഒച്ച കനത്തു.

“എനിക്ക് പ്രേമിക്കാൻ രാധികയെ പോലുള്ള നീർക്കോലി കുട്ടികൾ ഒന്നും വേണ്ട. അതിന് വേറെയും പിള്ളേരുണ്ട് ഈ കോളേജിൽ. ഞാൻ തന്റെയടുത്ത് വന്നത് വേറൊരു കാര്യത്തിനാണ്.”

അത് കേട്ട് ഞാൻ വല്ലാതെയങ്ങ് ചമ്മിപ്പോയി…

 

രവി പറഞ്ഞത് കേട്ട് എന്റെ കൂടെയുണ്ടായിരുന്ന സീതയും സത്യഭാമയും വായുംപൊത്തി ചിരിയടക്കാൻ പാടുപ്പെടുകയാണ്. ഞാനാണെങ്കിൽ എന്ത് പറയണമെന്ന് അറിയാതെ ഒരു നിമിഷം പകച്ചു നിന്നൂ.

രവി തുടർന്നൂ. “ഞാൻ ഒരു പ്രധാനവിവരം പറയാൻ വന്നതാണ്. ഡേവിഡ് ആത്മഹത്യക്കു ശ്രമിച്ചു… അവനിപ്പോൾ ജീവന് വേണ്ടി പോരാടുകയാണ്.” രവി പറഞ്ഞത് കേട്ട് എന്റെ മുഖം കടലാസുപോലെ വിളറി.

എന്റെ മുഖഭാവം കണ്ടിട്ടോ എന്തോ രവി പറഞ്ഞു, “രാധികയ്ക്ക് വിരോധമില്ലെങ്കിൽ നമുക്ക് ക്യാന്റീനിലേക്കു പോകാം.

തന്റെ കൂട്ടുകാരികളെ കൂടെ വിളിച്ചോളൂ.”

 

കോളേജിനടുത്തുള്ള ഇന്ത്യൻ കോഫി ഹൗസിന്റെ ക്യാന്റീനിലെ ജനാലയ്ക്കരികിലെ മേശ കാലിയായിരുന്നു. രവി ഞങ്ങളെയും കൊണ്ട് അങ്ങോട്ടേക്ക് നടന്നു. ഞങ്ങളോട് ഇരിക്കാൻ ആംഗ്യം കാട്ടി.

“കഴിക്കാൻ…?”

“ഒന്നും വേണ്ട.” എന്ന് ഞാൻ പറഞ്ഞുവെങ്കിലും രവിയത് സമ്മതിച്ചില്ല.

“ശരി, ഞാൻ പറയാം.” രവിയെന്നിട്ട് സപ്ലൈയറെ വിളിച്ചു.

“ ചേട്ടാ നാല് കാപ്പിയും മൂന്ന് പഴംപൊരിയും.”

 

രവി പതുക്കെ പറഞ്ഞു തുടങ്ങി. “രാധികയ്ക്കറിയാം ഡേവിഡ് തെറ്റൊന്നും ചെയ്തിട്ടില്ല. അവൻ ആ റാഗിങ് ഗ്രൂപ്പിൽപ്പെട്ടു പോയെന്നുള്ളതായിരുന്നു അവന് പറ്റിയ തെറ്റ്.

 

പക്ഷെ അവൻ കുട്ടിയുടെ വായ പൊത്തി പിടിച്ചത് പേടികൊണ്ടാണ്. മറ്റു അഞ്ച് പേരും ഓടി രക്ഷപെട്ടപ്പോൾ അവനെന്തു ചെയ്യണമെന് അറിയാതെ പോയി. ആ വെപ്രാളത്തിൽ സംഭവിച്ചതാണ്.”

6 Comments

  1. നിധീഷ്

    ❤❤❤

    1. അശ്വിനി കുമാരൻ

      ?❤️

    1. അശ്വിനി കുമാരൻ

      ക്യാ മോനൂസേ…??? ?❤️

  2. Very good ?. Waiting for next part.

    1. അശ്വിനി കുമാരൻ

      Thanks ?

Comments are closed.