എന്റെ വയലറ്റ് പൂക്കളോടുള്ള ഭ്രമം കാരണം വീണു കിടക്കുന്ന പൂക്കളൊക്കെ പെറുക്കിക്കൊണ്ടു വളരെ പതുക്കെ ആണ് ഞങ്ങൾ നടന്നിരുന്നത്.
പെട്ടെന്ന് വന്നു മുന്നിൽ നിൽക്കുകയാണ് രവീന്ദ്രകുമാർ. പരിചയമില്ല, പക്ഷെ വളരെ ഏറെ കേട്ടിട്ടുണ്ട്. സകലകലാ വല്ലഭൻ. പല തരത്തിലും പ്രീഡിഗ്രി റാങ്ക് ഹോൾഡർ. എഞ്ചിനീറിംഗും മെഡിസിനും വേണ്ടെന്നു വെച്ച് ലോകമറിയുന്ന ശാസ്ത്രഞ്ജൻ ആകാൻ തയ്യാറെടുക്കുന്ന ഒരു ഓൾറൗണ്ടർ.
ബി.എസ്.സി ഫിസിക്സ് ഫസ്റ്റ് ഇയർ വിദ്യാർത്ഥി. കവി, പ്രാസംഗികൻ, വിദ്യാർത്ഥി നേതാവ്. അച്ഛൻ പ്രൊഫസർ, കൂടാതെ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറും. കോളേജിലെ യുവ തരുണീമണികളുടെ, പ്രതേകിച്ചും പ്രീഡിഗ്രി വിദ്യാർത്ഥിനികളുടെ സ്വപ്ന നായകൻ.
കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ആർ. കെ’യെന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നയാൾ. ആഹാ എന്തായാലും എനിക്കെന്താ. എന്റെ മുന്നിൽ നിൽക്കുന്നവൻ ഏത് കൊമ്പത്തെ ആളായാലും എനിക്കൊന്നുമില്ല. ഞാൻ കണ്ട ഭാവം നടിക്കാതെ നടന്നു.
“രാധിക ഒന്ന് നില്ക്കു.” പിന്നിൽ നിന്നും രവീന്ദ്രകുമാർ എന്നെ വിളിച്ചതോടെ ഞാൻ മെല്ലെ നടത്തത്തിന്റെ വേഗത ഒന്ന് കുറച്ചു.
“എനിക്ക് രാധികയോടായി മാത്രം കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്.”
‘കലാലയത്തിലെ പെൺകുട്ടികൾ ഇയാളോട് ഒന്ന് മിണ്ടാൻ സന്ദർഭം കിട്ടാൻ വേണ്ടി വഴിപാടും പൂജയും കഴിക്കുമ്പോൾ ഇയാൾക്കെന്താ എന്നോട് പറയാൻ ഉള്ളത്..?’
അന്ന് അഹങ്കാരം എന്റെ ജന്മസ്വഭാവമായിരുന്നു, അതുകൊണ്ട് തന്നെ ഞാൻ കരുതി എന്നോടെന്തോ പ്രേമമാണ് എന്നു പറയാൻ വന്നതാണ് എന്ന്.
“എന്താ വല്ല പ്രേമ ലേഖനവും ആണോ..? അതാണെങ്കിൽ എന്റെ അമ്മാവന്മാരുടെ കയ്യിൽ കൊടുത്താൽ മതി.”
❤❤❤
?❤️
kumarji??
ക്യാ മോനൂസേ…??? ?❤️
Very good ?. Waiting for next part.
Thanks ?