നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? -ഭാഗം ഒന്ന്. [??????? ????????] 127

ഞാൻ ഉറക്കെ നിലവിളിച്ചു കൊണ്ട് പ്രിൻസിപ്പാളിന്റെ മുറിയിലേക്ക് ഓടിക്കയറി. കരഞ്ഞു വിളിച്ചു ചെന്ന എന്നെ കണ്ടു പ്രിൻസിപ്പാളും പേടിച്ചു. സംഭവം ഞാൻ വിശദീകരിച്ചു. റാഗിങ്, അപമര്യാദയായി പെരുമാറൽ, അങ്ങിനെയങ്ങനെ വകുപ്പുകൾ പലതായി.

 

നാല് പേർക്ക് സസ്പെൻഷൻ, ഡേവിഡ് കോളേജിൽ നിന്ന് ഡിസ്മിസ് ചെയ്യപ്പെട്ടു. അന്ന് കോളേജുകളിൽ റാഗിങ് ഒരു ക്രിമിനൽ കുറ്റമല്ല. കലാലയ കവാടങ്ങളിൽ റാഗിങ് കൊടികെട്ടി വാണ കാലമായിരുന്നു.

 

അതിനാൽ തന്നെ പെൺകുട്ടിയെ കേറി പിടിച്ചു എന്നതാണ് വല്യ കേസ് ആയി മാറിയത്.ആ സംഭവത്തോടെ ഒന്നെനിക്കു മനസിലായി. നമ്മൾ ധൈര്യത്തോടെ നിന്നാൽ നമ്മളെ എല്ലാവരും പേടിക്കും. ഞാനൊരു പ്രീഡിഗ്രികാരി ആണെങ്കിലും ആ സംഭവം, എന്നെ കുറച്ചു പ്രസിദ്ധയാക്കി.

“എ നോർട്ടോറിയസ് യങ്ങ് ലേഡി…”

മാത്രമല്ല ആരും വാലാട്ടാൻ പിന്നീട് ധൈര്യം കാണിച്ചതുമില്ല. കാര്യങ്ങൾ ഇത്രയൊക്കെ എത്തിയെങ്കിലും ഞാൻ ഇതൊന്നും അമ്മാവന്മാരോട് പറഞ്ഞില്ല.

 

ഇനി അവരത് അറിഞ്ഞാൽ അവർ അതിന്റെ പേരിൽ വടിയും വാളും എടുത്തു കലാലയത്തിലേക്കു ജാഥയായിട്ട് വരും. അത് പിന്നെ പുലിവാലാകും എന്ന് കരുതി. അത്ര തന്നെ…

 

പക്ഷേ രണ്ടു ദിവസം കഴിഞ്ഞില്ല.. അപ്പോഴേക്കും ഡേവിഡും കൂട്ടരും എന്നെ വന്നു കണ്ടു. ഇപ്പോൾ, അന്നത്തെ വീരത്വവും ഒന്നും അയാളുടെ മുഖത്തില്ല കരച്ചിലായി, കാലു പിടിക്കലായി. എങ്ങനെയെങ്കിലും പരാതി പിൻവലിക്കണം. ഭാവി തകരുന്ന കാര്യമാണ്. ഞാനെന്റെ തീരുമാനത്തിൽ ഉറച്ചു നിന്നൂ.

അവൻ കാട്ടിക്കൂട്ടിയ തെമ്മാടിത്തരത്തിനു അവന് തക്ക ശിക്ഷ കിട്ടിയേ മതിയാവു.

ഒരു ആഴ്ച കഴിഞ്ഞു കാണും. ഞാനും സീതയും സത്യഭാമയും കൂടെ ക്യാന്റീനിലേക്കു പോവുകയായിരുന്നു.

6 Comments

  1. നിധീഷ്

    ❤❤❤

    1. അശ്വിനി കുമാരൻ

      ?❤️

    1. അശ്വിനി കുമാരൻ

      ക്യാ മോനൂസേ…??? ?❤️

  2. Very good ?. Waiting for next part.

    1. അശ്വിനി കുമാരൻ

      Thanks ?

Comments are closed.