നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? -ഭാഗം ഒന്ന്. [??????? ????????] 126

അന്ന് ഞാനും സീതയും ഭാമയുംകൂടി കോളേജ് സഹകരണ സ്റ്റോറിൽ കോർ കോഴ്സിന്റെ ഗൈഡ് ബുക്സ് വാങ്ങിക്കാൻ ചെന്നതായിരുന്നു.

സ്റ്റോറിൽ നിന്നും കുറച്ചു ദൂരെയാണ് കാന്റീൻ സ്ഥിതി ചെയ്യുന്നത്. ക്യാന്റീനിലേക്കു പോകും വഴി നിറയെ ഗുൽമോഹർ പൂമരങ്ങൾ. എന്നാൽ അവ വെറും ഗുൽമോഹർ മരങ്ങൾ ആയിരുന്നില്ല…

 

നീലയും വയലറ്റും കലർന്ന നിറത്തിലുള്ള പൂക്കൾ പൂക്കുന്ന ഒരു തരം വാക മരങ്ങൾ… ജക്രാന്ത മരമെന്നോ മറ്റോ അതിന് വേറെയും പേരുണ്ട്. പൂത്തുലഞ്ഞു കുലുങ്ങി നിൽക്കുന്ന ആ മരങ്ങളെ നോക്കി നിന്നാൽ സമയം പോകുന്നത് അറിയില്ല.

 

അവിടെ അങ്ങിനെ കറങ്ങി നിൽക്കുമ്പോഴാണ് ആറ് സീനിയർസ് വരുന്നത്. ആരെയും പരിചയമൊന്നും ഇല്ല, പക്ഷെ കുഴപ്പക്കാരാണ് എന്ന് അറിയാം. വരവ് കണ്ടപ്പോഴേ ഒരു പന്തി കേടു തോന്നി. പിന്നെ ഓരോരുത്തരും മാറി മാറി റാഗിങ് തുടങ്ങി…പേര് ചോദിക്കലും, കളിയാക്കലും … അങ്ങിനെ ഓരോ വിധത്തിൽ റാഗിങ് പുരോഗമിച്ചു.

 

ഒടുവിലവർ ഞങ്ങളോട് പാട്ടു പാടാനും നൃത്തം ചെയ്യാനും പറഞ്ഞു. എന്റെ ക്ഷമ നശിച്ചു. എല്ലാത്തിനുമില്ലേ ഒരു അതിര്. അനുസരിക്കുന്നത് നിർത്തിയശേഷം ഞാൻ അവന്മാരോട് കയർത്തു സംസാരിക്കാൻ തുടങ്ങി. അവർ വിടുന്ന മട്ടില്ലെന്നായപ്പോൾ ഞാൻ ഉറക്കെ ബഹളം വച്ചു. കുട്ടികൾ ഓടിക്കൂടാൻ തുടങ്ങി.

 

ആ റാഗിങ്ങ് സംഘത്തിലെ ഏറ്റവും ഇളയ അംഗമായിരുന്നു ഡേവിഡ്. അവന്റെ പേര് എനിക്ക് അപ്പോൾ അറിയില്ലായിരുന്നു. ഞാൻ ഉറക്കെ ഒച്ച വച്ചതും അവൻ എന്റെ വായ പൊത്തി. ഞാൻ അവന്റെ കൈത്തണ്ടയിൽ അമർത്തിയൊരു  കടി വച്ചു കൊടുത്തു. എന്റെ അഭിമാനത്തിനാണ് ക്ഷതമേറ്റത്.

6 Comments

  1. നിധീഷ്

    ❤❤❤

    1. അശ്വിനി കുമാരൻ

      ?❤️

    1. അശ്വിനി കുമാരൻ

      ക്യാ മോനൂസേ…??? ?❤️

  2. Very good ?. Waiting for next part.

    1. അശ്വിനി കുമാരൻ

      Thanks ?

Comments are closed.